#Plus One seat #Mental anguish #Kasaragod drowning death
ഉദുമ: (https://truevisionnews.com/) 16കാരിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ താഴെ മൗവ്വലിൽ ഇസ്മയിലിന്റെ മകൾ റിൻഷ (16)യാണ് മരിച്ചത്. തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ നിന്നും പത്താംക്ലാസ് പാസായ റിൻഷയ്ക്ക് ആദ്യത്തെ രണ്ട് അലോട്ട്മെന്റിലും പ്ലസ് വൺ സീറ്റ് ലഭിച്ചിരുന്നില്ല.
പ്രവേശനം ലഭിക്കാത്തതിലെ മനോവിഷമത്തിലാണ് റിൻഷ ജീവനൊടുക്കിയതെന്നാണ് വിവരം. മുറിയിലെ ജനൽകമ്പിയിൽ തുങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.
Content Highlight: 16-year-old girl found dead in bedroom kasargod
































