ഇത് നല്ല കൂത്ത്, ജയിലിലിരുന്ന് പാർട്ടി ഭാരവാഹിത്വം ....! കോടതി 20 വർഷം തടവിന് ശിക്ഷിച്ച പ്രതിയെ ട്രഷററാക്കി ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി

ഇത് നല്ല കൂത്ത്, ജയിലിലിരുന്ന് പാർട്ടി ഭാരവാഹിത്വം ....! കോടതി 20 വർഷം തടവിന് ശിക്ഷിച്ച പ്രതിയെ ട്രഷററാക്കി ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി
Jun 22, 2026 03:12 PM | By Susmitha Surendran
#Case #DYFI Payyannur Block Committee #BombCase #Jail

കണ്ണൂർ : (https://truevisionnews.com/) പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ കോടതി ശിക്ഷിച്ച് ജയിലിൽ കഴിയുന്നയാളെ ഭാരവാഹിയായി തിരഞ്ഞെടുത്ത് ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി. ഇന്നലെ നടന്ന ബ്ലോക്ക് സമ്മേളനത്തിലാണ് ടി.സി.വി. നന്ദകുമാറിനെ ബ്ലോക്ക് ട്രഷററായി തിരഞ്ഞെടുത്തത്.

20 വർഷത്തേക്കാണ് കോടതി നന്ദകുമാറിനെ ശിക്ഷിച്ചത്. കഴിഞ്ഞ തവണ പയ്യന്നൂർ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയായിരുന്നു. കൊലക്കേസിലും നന്ദകുമാർ പ്രതിയാണ്. സമ്മേളനത്തിനിടെ ജയിലിൽ നിന്നുള്ള നന്ദകുമാറിന്റെ സന്ദേശവും വായിച്ചു കേൾപ്പിച്ചു.

സി.വി. രഹിനേജ് സെക്രട്ടറിയും സി. ഷിജിൽ പ്രസിഡന്റുമാണ്. ഇതേ കേസിൽ ഡിവൈഎഫ്ഐ നേതാവായ വി.കെ. നിഷാദും ശിക്ഷിക്കപ്പെട്ടിരുന്നു. ജയിലിൽ കഴിയവേ തദ്ദേശ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ നഗരസഭയിലേക്ക് മത്സരിച്ച് ജയിച്ചെങ്കിലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ സാധിച്ചില്ല. ഇതിനിടെ നിരവധി തവണ പരോളും ലഭിച്ചു. നിയമാനുസൃതമായല്ല നിഷാദിന് പരോൾ ലഭിച്ചതെന്ന് കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു.



Content Highlight: DYFI Payyannur Block Committee appoints convicted convict as treasurer

#Case #DYFI Payyannur Block Committee #BombCase #Jail

Next TV

Related Stories
Top Stories










News Roundup






GCC News






News from Regional Network