#Latest News #Pathanamthitta #General Hospital #Sexual Assault
പത്തനംതിട്ട: (truevisionnews.com) പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഒപിയിൽ ചികിത്സയ്ക്കായി കാത്തുനിന്ന 50കാരിക്ക് നേരെ ലൈംഗികാതിക്രമം. മകനൊപ്പം ഓർത്തോ വിഭാഗത്തിൽ ഡോക്ടറെ കാണാനെത്തിയ സ്ത്രീയെ, ക്യൂവിൽ നിൽക്കവേ യുവാവ് മോശമായി സ്പർശിച്ചെന്നാണ് പരാതി.
തിരക്കേറിയ സമയത്തായിരുന്നു സംഭവം. പിന്നിലെത്തിയ യുവാവ് മോശമായി പെരുമാറിയത് ശ്രദ്ധയിൽപ്പെട്ടതോടെ സ്ത്രീ ഉടൻ തന്നെ ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തു.
ഇതിനിടെ യുവാവിന്റെ പ്രവർത്തി മൂലം സ്ത്രീയുടെ വസ്ത്രം നനഞ്ഞതായി കണ്ടെത്തി. താൻ നേരിട്ട ദുരനുഭവം സ്ത്രീ ചോദ്യം ചെയ്തതോടെ യുവാവ് സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന മറ്റൊരു സ്ത്രീ ഈ സംഭവം നേരിൽ കാണുകയും ചെയ്തു. ഇരുവരും ചേർന്ന് ഉടൻ തന്നെ ആശുപത്രി അധികൃതർക്ക് പരാതി നൽകി. സംഭവസ്ഥലത്ത് സിസിടിവി ക്യാമറകളില്ലാത്തത് തിരിച്ചടിയായിട്ടുണ്ട്.
താൻ നേരിട്ടത് ജീവിതത്തിലെ ആദ്യത്തെ ഇത്തരം അനുഭവമാണെന്നും, ആശുപത്രി സൂപ്രണ്ടിനോട് നേരിട്ട് വിവരം അറിയിച്ചിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു. പനിക്കാലമായതിനാൽ ആശുപത്രിയിൽ വൻ തിരക്കുള്ള സമയത്താണ് ഇത്തരമൊരു സുരക്ഷാ വീഴ്ചയുണ്ടായത് എന്നത് ആശങ്ക വർധിപ്പിക്കുന്നു.
Content Highlight: Pathanamthitta General Hospital, sexual assault
#Latest News #Pathanamthitta #General Hospital #Sexual Assault

































