---
title: " നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം 'അമ്മ' ജനറൽ ബോഡി യോഗം കഴിഞ്ഞ് കല്പറ്റയിലേക്ക് മടങ്ങുന്നതിനിടെ"
english_title: "The car actor Abu Salim was travelling in met with an accident"
publisher: "moviemax.in"
canonical_url: "https://moviemax.in/news/367443/the-car-actor-abu-salim-was-travelling-in-met-with-an-accident"
published_at: "2026-06-21T22:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38187b96257_abu_salem.jpg"
keywords: ["Latest News", "Car Accident", "Abu Salim"]
---

#  നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം 'അമ്മ' ജനറൽ ബോഡി യോഗം കഴിഞ്ഞ് കല്പറ്റയിലേക്ക് മടങ്ങുന്നതിനിടെ

> **Lead Summary:** **കോഴിക്കോട്: **സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്താണ് അപകടം ഉണ്ടായത്.

## Article Content

**കോഴിക്കോട്: **സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്താണ് അപകടം ഉണ്ടായത്.

അബു സലിം സഞ്ചരിച്ച കാർ എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. രാത്രി 8 മണിയോടെ ആയിരുന്നു സംഭവം. 'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങുകയായിരുന്നു താരം.

അപകടത്തിൽ താരത്തിന്റെ കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടസമയത്ത് അബു സലിമിനൊപ്പം ഡ്രൈവറടക്കം രണ്ട് പേർ കൂടി കാറിലുണ്ടായിരുന്നു. ആർക്കും പരിക്കുകളില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/367443/the-car-actor-abu-salim-was-travelling-in-met-with-an-accident)