അഹങ്കാരം തന്നെ ....! തെന്മല അഭയ കേന്ദ്രത്തിലെ പീഡനം: ദൃശ്യം പകർത്തിയ മാധ്യമങ്ങൾക്ക് നേരെ തുപ്പി പ്രതി ബ്രഹ്മദാസ്, തെളിവെടുപ്പിന് ഇന്ന്

അഹങ്കാരം തന്നെ ....! തെന്മല അഭയ കേന്ദ്രത്തിലെ പീഡനം: ദൃശ്യം പകർത്തിയ മാധ്യമങ്ങൾക്ക് നേരെ തുപ്പി പ്രതി ബ്രഹ്മദാസ്, തെളിവെടുപ്പിന് ഇന്ന്
Jun 22, 2026 02:31 PM | By Susmitha Surendran
#Thenmala shelter home rape case #accused Brahmadas #media #Punalur Taluk Hospital

കൊല്ലം: (https://truevisionnews.com/) തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ദൃശ്യം പകർത്തിയ മാധ്യമങ്ങൾക്ക് നേരെ തുപ്പി പ്രതി ബ്രഹ്മദാസ്. പ്രതിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ ആരോഗ്യ പരിശോധയ്ക്ക് കൊണ്ട് വന്നപ്പോൾ ആണ് സംഭവം.

കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. പീഡനത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ലൈസൻസില്ലാതെ പ്രവർത്തിച്ച വൃദ്ധസദനത്തിലെ പീഡനം ഗൗരവമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സിസ്റ്റം നിസ്സംഗത പാലിക്കുന്നുവെന്ന് വിമർശിക്കുകയും ചെയ്തു.

കഴിഞ്ഞ പതിനൊന്നിനാണ് തെന്മല വെള്ളിമലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന അഭയ കേന്ദ്രത്തിൽ വയോധികർ പീഡിപ്പിക്കപ്പെട്ട വിവരം  റിപ്പോർട്ട് ചെയ്തത്. കേസിൽ പ്രതിയായ അഭയ കേന്ദ്രം നടത്തിപ്പുകാരൻ ബ്രഹ്മദാസ് റിമാൻഡിൽ ആണ്.

ഇത്തരത്തിലുള്ള സംഭവങ്ങൾ മുൻകൂട്ടി തടയാൻ സർക്കാർ സംവിധാനങ്ങൾ എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് ഹൈകോടതി ചോദിച്ചു. വയോധികർ, രോഗികൾ, മാനസിക വെല്ലുവിളികൾ നേരിടുന്ന ദുർബല വിഭാഗങ്ങളെ സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്ന് കോടതി ഓർമ്മിപ്പിച്ചു. സംസ്ഥാനത്ത് നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ ഉണ്ടാകാമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർ പ്പിക്കാനും കോടതി ഉത്തരവിട്ടു.

Content Highlight: Thenmala shelter home torture: Accused Brahmadas spits at media that captured the incident

#Thenmala shelter home rape case #accused Brahmadas #media #Punalur Taluk Hospital

Next TV

Related Stories
വൈദ്യുതി കണക്ഷന് കൈക്കൂലി: കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

Jun 22, 2026 04:09 PM

വൈദ്യുതി കണക്ഷന് കൈക്കൂലി: കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

വൈദ്യുതി കണക്ഷന് കൈക്കൂലി, കെഎസ്ഇബി സബ്...

Read More >>
'ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിക്ക്, ആ രണ്ട് മാവോയിസ്റ്റുകളിൽ ഒരാൾ ഞാൻ, എന്തിനാണ് വന്നതെന്ന് ചോദിക്കാൻ മാധ്യമപ്രവർത്തകർ മറന്നു';  അനൂപ് മാത്യു ജോര്‍ജ്

Jun 22, 2026 03:35 PM

'ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിക്ക്, ആ രണ്ട് മാവോയിസ്റ്റുകളിൽ ഒരാൾ ഞാൻ, എന്തിനാണ് വന്നതെന്ന് ചോദിക്കാൻ മാധ്യമപ്രവർത്തകർ മറന്നു'; അനൂപ് മാത്യു ജോര്‍ജ്

രണ്ട് മാവോയിസ്റ്റുകള്‍ കാണാന്‍ വന്നു എന്നും പറഞ്ഞ ആഭ്യന്തരമന്ത്രിയുടെ വാക്കുകളില്‍ വിശദീകരണവുമായി അനൂപ് മാത്യു...

Read More >>
Top Stories

News Roundup

GCC News