ഉള്ളംകൈയിൽ ജീവൻ പിടിച്ചുനിർത്തി....! കണ്ണൂർ ഇരിട്ടിയിൽ പുഴയിലേക്ക് ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി

ഉള്ളംകൈയിൽ ജീവൻ പിടിച്ചുനിർത്തി....! കണ്ണൂർ ഇരിട്ടിയിൽ പുഴയിലേക്ക് ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി
Jun 22, 2026 02:40 PM | By Susmitha Surendran

ഇരിട്ടി: (https://truevisionnews.com/) കണ്ണൂർ ഇരിട്ടി പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ നാട്ടുകാരും ഇതര സംസ്ഥാന തൊഴിലാളിയും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി. സമയബന്ധിതമായ ഇടപെടലിലൂടെ മൂന്ന് പേരുടെ നേതൃത്വത്തിൽ യുവതിയുടെ ജീവൻ തിരിച്ചുപിടിക്കുകയായിരുന്നു.

പാലത്തിന് മുകളിൽ നിന്നും യുവതി പുഴയിലേക്ക് ചാടുന്നത് ഇതുവഴി വന്ന ഒരു ലോറി ഡ്രൈവറാണ് ആദ്യം കണ്ടത്. അപകടം തിരിച്ചറിഞ്ഞ ഉടൻ തന്നെ ഇദ്ദേഹം ബഹളം വെക്കുകയും ആളുകളെ കൂട്ടിവിളിക്കുകയുമായിരുന്നു. ലോറി ഡ്രൈവറുടെ വിളി കേട്ട്, സമീപത്ത് നിർമ്മാണ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളിയായ ഒരു യുവാവ് ഒട്ടും മടിക്കാതെ പുഴയിലേക്ക് എടുത്തുചാടി.

​യുവതിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളി അവശതയിലായി. ഈ സമയം പാലത്തിന് മുകളിലൂടെ പോവുകയായിരുന്ന ഒരു നാട്ടുകാരനും സാഹസികമായി പുഴയിലേക്ക് ചാടുകയായിരുന്നു. ഇരുവരും ചേർന്ന് യുവതിയെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.

​തുടർന്ന് ഫയർഫോഴ്സിന്റെയും പോലീസിന്റെയും സഹായത്തോടെ യുവതിയെയും, രക്ഷാപ്രവർത്തനത്തിനിടയിൽ അവശനായ ഇതര സംസ്ഥാന തൊഴിലാളിയെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വന്തം ജീവൻ പണയപ്പെടുത്തിയും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ ലോറി ഡ്രൈവർ, ഇതര സംസ്ഥാന തൊഴിലാളിയെയും നാട്ടുകാരന്റെയും ധീരതയെ നാട്ടുകാരും പോലീസും അഭിനന്ദിച്ചു.



Content Highlight: A young woman who jumped into the river in Iritti, Kannur, was bravely rescued.

Next TV

Related Stories
വൈദ്യുതി കണക്ഷന് കൈക്കൂലി: കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

Jun 22, 2026 04:09 PM

വൈദ്യുതി കണക്ഷന് കൈക്കൂലി: കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

വൈദ്യുതി കണക്ഷന് കൈക്കൂലി, കെഎസ്ഇബി സബ്...

Read More >>
'ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിക്ക്, ആ രണ്ട് മാവോയിസ്റ്റുകളിൽ ഒരാൾ ഞാൻ, എന്തിനാണ് വന്നതെന്ന് ചോദിക്കാൻ മാധ്യമപ്രവർത്തകർ മറന്നു';  അനൂപ് മാത്യു ജോര്‍ജ്

Jun 22, 2026 03:35 PM

'ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിക്ക്, ആ രണ്ട് മാവോയിസ്റ്റുകളിൽ ഒരാൾ ഞാൻ, എന്തിനാണ് വന്നതെന്ന് ചോദിക്കാൻ മാധ്യമപ്രവർത്തകർ മറന്നു'; അനൂപ് മാത്യു ജോര്‍ജ്

രണ്ട് മാവോയിസ്റ്റുകള്‍ കാണാന്‍ വന്നു എന്നും പറഞ്ഞ ആഭ്യന്തരമന്ത്രിയുടെ വാക്കുകളില്‍ വിശദീകരണവുമായി അനൂപ് മാത്യു...

Read More >>
Top Stories










News Roundup






GCC News