വിലങ്ങാട് സ്വദേശി സിജോ സ്‌കറിയയുടെ തിരോധാനം; അന്വേഷണം നടത്താൻ കണ്ണൂർ , കോഴിക്കോട് റൂറൽ എസ്പിമാർക്ക് നിർദേശം

വിലങ്ങാട് സ്വദേശി സിജോ സ്‌കറിയയുടെ തിരോധാനം; അന്വേഷണം നടത്താൻ കണ്ണൂർ , കോഴിക്കോട് റൂറൽ എസ്പിമാർക്ക് നിർദേശം
Jun 22, 2026 01:39 PM | By Athira V
#Latest News #Sijo Scaria Missing Case #Investigate #State Police Chief Direct #Kozhikode Rural SP #Kannur Rural SP

കോഴിക്കോട് : ( www.truevisionnews.com ) വിലങ്ങാട് സ്വദേശി സിജോ സ്‌കറിയയുടെ തിരോധാനത്തിൽ അന്വേഷണം നടത്താൻ കണ്ണൂർ , കോഴിക്കോട് റൂറൽ എസ്പിമാർക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം.

സിജോയുടെ തിരോധാനത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കും ,ഡിജിപിയ്ക്കും പരാതി നൽകിയിരുന്നു. കണ്ണൂർ വാണിയപ്പാറയിലെ പള്ളി സെമിത്തേരിയിലെ കല്ലറയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് സിജോയുടെ മാതാവ് അടക്കം ദൂരഹത നിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയത്. 

2014ൽ പിതാവുമായി വാക്ക് തർക്കമുണ്ടായി സിജോ സ്കറിയ ഭാര്യയും മകനുമൊത്ത് ഭാര്യവീടായ കണ്ണൂർ കരിക്കോട്ടക്കരി വാണിയൻ പാറയിലേക്ക് പോവുകയായിരുന്നു. പിന്നീട് 2020 ൽ വിലങ്ങാടുള്ള ബന്ധുക്കൾ അന്വേഷിച്ചപ്പോൾ മൂന്ന് വർഷം മുമ്പ് ഭാര്യ വീട്ടിൽ നിന്ന് വാക്കേറ്റമുണ്ടായി കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പോയതായാണ് പിന്നീട് വിവരം ഇല്ലന്നാണ് ഭാര്യവീട്ടുകാർ പറഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു.

പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. ഉണ്ണിഈശോ പളളി ഇടവകയിലെ സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടതായി വാർത്ത വന്നപ്പോൾ സിജോ താമസിക്കുന്ന പ്രദേശം വാണിയപ്പാറ ആയതുകൊണ്ട് , ബോഡി അടക്കം ചെയ്ത കാലഘട്ടം ഒത്തുവരുന്നതായും കണ്ടപ്പോൾ ബന്ധുക്കൾക്ക് സംശയം തോന്നിയതാണ് അന്വേഷണത്തിലേക്ക് എത്തിയത്.

Content Highlight: State Police Chief directs Kannur and Kozhikode Rural SPs to investigate the disappearance of Vilangad native Sijo Scaria

#Latest News #Sijo Scaria Missing Case #Investigate #State Police Chief Direct #Kozhikode Rural SP #Kannur Rural SP

Next TV

Related Stories
Top Stories










News Roundup