Jun 21, 2026 05:11 PM

#UDF government #Minister Sunny Joseph #Tax exemption on alcohol

തിരുവനന്തപുരം: (https://truevisionnews.com/)  വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി സണ്ണി ജോസഫ്.  മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'ഞാൻ കഴിച്ച് നോക്കിയിട്ടില്ല!'- എന്നാണ് മന്ത്രി പറഞ്ഞത്. മറ്റ് ചോദ്യങ്ങൾക്ക് മറുപടി പറയാതെ സണ്ണി ജോസഫ് ഒഴിഞ്ഞുമാറി.

മദ്യക്കമ്പനികൾക്ക്‌ കൊള്ളലാഭമുണ്ടാക്കാനുള്ള തീരുമാനം കർണാടക മദ്യലോബിക്ക്‌ വേണ്ടിയെന്നാണ് ആക്ഷേപം. മദ്യത്തിന് 251 ശതമാനം നികുതിയുള്ളപ്പോൾ വീര്യം കുറഞ്ഞവയ്‌ക്ക്‌ 120 ശതമാനംവരെയാണ്‌ ബജറ്റിൽ ഇളവ്‌. നികുതിയിളവിന് എൽഡിഎഫ്‌ സർക്കാരിൽ സമ്മർദം ചെലുത്തി പിന്തിരിയേണ്ടിവന്ന കമ്പനിയുടെ സ്വാധീനം ഇതിനകം പുറത്തുവന്നു.

പുതിയ നിർദേശം നടപ്പാകുന്നതോടെ, ബംഗളൂരു ഉൾപ്പെടെ വൻനഗരങ്ങളിൽ സുലഭമായ ‘റെഡി-ടു- ഡ്രിങ്ക്' ബ്രാൻഡുകൾ ബിവറേജസ്‌ ഒ‍ൗട്ട്‌ലറ്റ്‌ വഴി വിതരണംചെയ്യും. യുവജനങ്ങളെയും സ്‌ത്രീകളെയുമാണ്‌ കമ്പനികൾ ലക്ഷ്യമിടുന്നത്‌. നിർമാണച്ചെലവ്‌ കുറവുള്ള ഇവയ്‌ക്ക്‌ നികുതിയിളവുകൂടി നൽകിയതോടെ കമ്പനികൾക്ക്‌ അമിതലാഭം കൊയ്യാം.



Content Highlight: Minister Sunny Joseph evades question on liquor tax exemption

#UDF government #Minister Sunny Joseph #Tax exemption on alcohol

Next TV

Top Stories