ആരും അറിയാതെ കടത്താനായിരുന്നല്ലേ വിചാരം! ലക്ഷങ്ങൾ വിലമതിക്കുന്ന സർക്കാർ നോട്ടിഫൈഡ് വീട്ടിമരം കടത്താൻ ശ്രമിച്ച നാലംഗസംഘം മീനങ്ങാടിയിൽ അറസ്റ്റിൽ

ആരും അറിയാതെ കടത്താനായിരുന്നല്ലേ വിചാരം! ലക്ഷങ്ങൾ വിലമതിക്കുന്ന സർക്കാർ നോട്ടിഫൈഡ് വീട്ടിമരം കടത്താൻ ശ്രമിച്ച നാലംഗസംഘം മീനങ്ങാടിയിൽ അറസ്റ്റിൽ
Jun 21, 2026 12:53 PM | By Anusree vc
#Latest News #Government-Notified Rosewood #Smuggle #Arrest #Kalpetta

കല്‍പ്പറ്റ: (https://truevisionnews.com/) എഴുപത് അടിയോളം നീളമുള്ള വലിയ വീട്ടിമരം അനധികൃതമായി മുറിച്ചു കടത്താനുള്ള നാലംഗസംഘത്തിന്റെ ശ്രമം നാട്ടുകാരും പോലീസും ചേർന്ന് പരാജയപ്പെടുത്തി. മീനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ലക്ഷങ്ങള്‍ വിലമതിക്കുന്ന മരം കടത്താൻ ശ്രമിച്ച പി കെ അസ്രത്ത് (46), ഇ പി റസാഖ് (39), റിജിനേഷ് (47), രാജേഷ് (42) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

മുട്ടില്‍ നോര്‍ത്ത് വില്ലേജ് 644/62 ല്‍ പെട്ട സ്ഥലത്ത് സര്‍ക്കാര്‍ നോട്ടീഫൈ ചെയ്ത 70 അടിയോളം നീളമുള്ള വീട്ടിമരമാണ് ഇവര്‍ മുറിച്ചു കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നിയ നാട്ടുകാര്‍ സംഭവത്തില്‍ ഇടപെടുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലം ഉടമയുടെ പരാതിയില്‍ മീനങ്ങാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Content Highlight: Government-notified rosewood, Four-member gang that attempted to smuggle, Arrest, Kalpetta

#Latest News #Government-Notified Rosewood #Smuggle #Arrest #Kalpetta

Next TV

Related Stories
ലോകകപ്പ് ബാനറുകളിലെ 'ചുരുട്ട് വലി' ചിത്രങ്ങൾക്ക് പിടിവീഴും; കട്ടൗട്ടുകൾ മാറ്റാൻ ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം

Jun 21, 2026 02:11 PM

ലോകകപ്പ് ബാനറുകളിലെ 'ചുരുട്ട് വലി' ചിത്രങ്ങൾക്ക് പിടിവീഴും; കട്ടൗട്ടുകൾ മാറ്റാൻ ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം

ലോകകപ്പ് ബാനർ , 'ചുരുട്ട് വലി' ചിത്രങ്ങൾക്ക് പിടിവീഴും, ആരോഗ്യവകുപ്പിന്റെ കർശന...

Read More >>
'മാമോദീസ മുങ്ങുകയോ ശബരിമലയിൽ പോയി മാലയിടുകയോ ചെയ്യണം, വിമർശിച്ചാൽ വെട്ടി നിരത്തുന്നു'; ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്

Jun 21, 2026 01:53 PM

'മാമോദീസ മുങ്ങുകയോ ശബരിമലയിൽ പോയി മാലയിടുകയോ ചെയ്യണം, വിമർശിച്ചാൽ വെട്ടി നിരത്തുന്നു'; ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്

ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീജിത്ത് പി.ആറിൻ്റെ ഫേസ്ബുക്ക്...

Read More >>
Top Stories

News Roundup