ഒഴിഞ്ഞ ഷെഡ്ഡിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി; പെരുമ്പാവൂരിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

ഒഴിഞ്ഞ ഷെഡ്ഡിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി; പെരുമ്പാവൂരിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
Jun 21, 2026 12:18 PM | By Anusree vc
#Latest News #Perumbavoor #Social Media Viral #Three Migrant Workers Arrested

കൊച്ചി: (https://truevisionnews.com/) പെരുമ്പാവൂർ ടൗണിൽ ഒഴിഞ്ഞുകിടന്ന ഷെഡ്ഡിലിരുന്ന് മയക്കുമരുന്ന് ഉപയോഗിച്ച മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശികളായ റുഫീഖുൽ ഇസ്ലാം (34), സലാവുദ്ദീൻ (19), തമിഴ്‌നാട് മധുര സ്വദേശി മണികണ്ഠൻ (28) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

മയക്കുമരുന്ന് ഉപയോഗത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇവരിൽ നിന്ന് ഹെറോയിനും കണ്ടെടുത്തു. പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്ഐമാരായ ജോജോ ജോർജ്, വിഷ്ണു മുരളി, എഎസ്ഐ പിഎ അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ ടി.എ അഫ്സൽ, ബെന്നി ഐസക്ക്, സിപിഒ റോബിൻ ജോയി എന്നിവരാണ് ഉണ്ടായിരുന്നത്.

Content Highlight: Perumbavoor, Social Media Viral, Three Migrant Workers Arrested

#Latest News #Perumbavoor #Social Media Viral #Three Migrant Workers Arrested

Next TV

Related Stories
'കെ.കെ. ലതികയുടെയും മകന്റെയും പേര് ഞങ്ങൾ പറഞ്ഞിട്ടില്ല, കുറ്റം ജിതിൻ ഭാസ്കറിൽ ഒതുങ്ങില്ല'; കാഫിർ സ്ക്രീൻ ഷോട്ടിൽ  പ്രതികരണവുമായി പ്രവീൺകുമാർ

Jun 21, 2026 02:39 PM

'കെ.കെ. ലതികയുടെയും മകന്റെയും പേര് ഞങ്ങൾ പറഞ്ഞിട്ടില്ല, കുറ്റം ജിതിൻ ഭാസ്കറിൽ ഒതുങ്ങില്ല'; കാഫിർ സ്ക്രീൻ ഷോട്ടിൽ പ്രതികരണവുമായി പ്രവീൺകുമാർ

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതികരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റും കൊയിലാണ്ടി എംഎൽഎയുമായ...

Read More >>
ലോകകപ്പ് ബാനറുകളിലെ 'ചുരുട്ട് വലി' ചിത്രങ്ങൾക്ക് പിടിവീഴും; കട്ടൗട്ടുകൾ മാറ്റാൻ ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം

Jun 21, 2026 02:11 PM

ലോകകപ്പ് ബാനറുകളിലെ 'ചുരുട്ട് വലി' ചിത്രങ്ങൾക്ക് പിടിവീഴും; കട്ടൗട്ടുകൾ മാറ്റാൻ ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം

ലോകകപ്പ് ബാനർ , 'ചുരുട്ട് വലി' ചിത്രങ്ങൾക്ക് പിടിവീഴും, ആരോഗ്യവകുപ്പിന്റെ കർശന...

Read More >>
Top Stories

News Roundup