സുധയുടെ മൃതദേഹം ആദ്യം കണ്ടത് തൊഴിലുറപ്പ് തൊഴിലാളികൾ; കുട്ടിക്കൃഷ്ണനും ഭാര്യയും തമ്മിൽ വഴക്ക് പതിവെന്ന് അയൽവാസികൾ

സുധയുടെ മൃതദേഹം ആദ്യം കണ്ടത് തൊഴിലുറപ്പ് തൊഴിലാളികൾ; കുട്ടിക്കൃഷ്ണനും ഭാര്യയും തമ്മിൽ വഴക്ക് പതിവെന്ന് അയൽവാസികൾ
Jun 20, 2026 02:42 PM | By Athira V
#Latest News #Koyilandy Murder #Murder Case #Sudha Murder #Koyilandy

കോഴിക്കോട്: ( www.truevisionnews.com) കൊയിലാണ്ടി പൊയിൽക്കാവിൽ മധ്യവയസ്കയായ സുധയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

ഒളിവിൽ പോയ ഭർത്താവ് കുട്ടിക്കൃഷ്ണനും സുധയും തമ്മിൽ വീട്ടിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു . കുട്ടിക്കൃഷ്ണൻ സ്ഥിരം മദ്യപാനിയാണെന്നും സംഭവസമയം വീട്ടിൽ ഇവർ രണ്ടുപേർ മാത്രമാണുണ്ടായിരുന്നതെന്നും പ്രദേശവാസികൾ പറയുന്നു.

കൊല്ലപ്പെട്ട സുധയ്ക്ക് ഒരാൺകുട്ടിയും രണ്ട് പെൺമക്കളുമുണ്ട്. മകൻ ഒളിവിലുള്ള കുട്ടിക്കൃഷ്ണന്റെ ആദ്യവിവാഹത്തിലെ മകനാണ്. പെൺകുട്ടികൾ വിവാഹിതരായി ഭർതൃവീടുകളിലാണ് താമസം.

മൃതദേഹം കണ്ടെത്തിയത് തൊഴിലുറപ്പ് തൊഴിലാളികൾ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ഇവരുടെ വീടിന്റെ പ്രവൃത്തി നടന്നിരുന്നു. ഇതിന്റെ ഭാഗമായി ജിയോ ടാഗിങ്ങിനായി എത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കാണുന്നത്.

രാവിലെ വീട്ടിലെത്തി സുധയെ ഏറെനേരം വിളിച്ചിട്ടും മറുപടി ഇല്ലാതായതോടെ, ഇവർ താൽക്കാലികമായി താമസിക്കുന്ന ഷെഡിൽ ചെന്ന് നോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടത്. തൊഴിലാളികൾ ഉടൻ തന്നെ വാർഡ് മെമ്പറെ വിവരമറിയിക്കുകയും അദ്ദേഹം പോലീസിനെ വിളിക്കുകയുമായിരുന്നു.

നിർമ്മാണത്തിലിരിക്കുന്ന വീടിന് തൊട്ടടുത്തായുള്ള താൽക്കാലിക ഷെഡിലാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹത്തിന് സമീപത്തെ രക്തം കട്ടപിടിച്ച നിലയിലായിരുന്നു. ഉറുമ്പുകൾ അരിച്ചുതുടങ്ങിയ അവസ്ഥയിലായിരുന്നു മൃതദേഹം. അടുത്തടുത്ത് മറ്റ് വീടുകളുണ്ടെങ്കിലും പുലർച്ചെ വീട്ടിൽ നിന്ന് ബഹളമൊന്നും കേട്ടിരുന്നില്ലെന്നാണ് സമീപവാസികൾ പറയുന്നത്.

Content Highlight: More details emerge in the murder of middle-aged Sudha in Koyilandy Poyilkavu

#Latest News #Koyilandy Murder #Murder Case #Sudha Murder #Koyilandy

Next TV

Related Stories
കണ്ണൂര്‍ പയ്യാമ്പലം ബീച്ചിൽ കൊട്ടിയൂർ തീർത്ഥാടകർ തിരയിൽപ്പെട്ടു; ഒരാളെ രക്ഷപ്പെടുത്തി, മറ്റൊരാൾക്കായി തിരച്ചിൽ

Jun 20, 2026 04:27 PM

കണ്ണൂര്‍ പയ്യാമ്പലം ബീച്ചിൽ കൊട്ടിയൂർ തീർത്ഥാടകർ തിരയിൽപ്പെട്ടു; ഒരാളെ രക്ഷപ്പെടുത്തി, മറ്റൊരാൾക്കായി തിരച്ചിൽ

പയ്യാമ്പലം ബീച്ചിൽ കൊട്ടിയൂർ തീർത്ഥാടകർ തിരയിൽപ്പെട്ടു, മറ്റൊരാൾക്കായി തിരച്ചിൽ,...

Read More >>
പത്തനംതിട്ട എലോഹിം വർഷിപ്പ് സെന്റർ പീഡനം: ഒളിവിൽ പോയ മൂന്ന് പ്രതികളും പിടിയിൽ

Jun 20, 2026 04:11 PM

പത്തനംതിട്ട എലോഹിം വർഷിപ്പ് സെന്റർ പീഡനം: ഒളിവിൽ പോയ മൂന്ന് പ്രതികളും പിടിയിൽ

പത്തനംതിട്ട എലോഹിം വർഷിപ്പ് സെന്റർ പീഡനം ഒളിവിൽ പോയ മൂന്ന് പ്രതികളും...

Read More >>
ലഹരിക്കെതിരെ മുഴുവന്‍ ജനങ്ങളെയും അണിനിരത്തും -ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Jun 20, 2026 03:05 PM

ലഹരിക്കെതിരെ മുഴുവന്‍ ജനങ്ങളെയും അണിനിരത്തും -ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഓപറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം, മന്ത്രി രമേശ്...

Read More >>
പയ്യന്നൂരിൽ പതിനാറുകാരി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ

Jun 20, 2026 03:02 PM

പയ്യന്നൂരിൽ പതിനാറുകാരി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ

പയ്യന്നൂരിൽ പതിനാറുകാരി വീട്ടിനകത്ത് തൂങ്ങിമരിച്ച...

Read More >>
Top Stories

News Roundup