#Landslide #State Government #Chief Minister V.D. Satheesan #Special Package #Budget #Vilangad Landslide
കോഴിക്കോട് : (https://truevisionnews.com/) 2024-ലെ ഉരുള്‍പൊട്ടലില്‍ കടുത്ത നാശനഷ്ടമുണ്ടായ നാദാപുരം മണ്ഡലത്തിലെ വിലങ്ങാട് വില്ലേജിന്റെ സുസ്ഥിരമായ പുനര്‍നിര്‍മ്മിതിക്കായി 'വിലങ്ങാട് പാക്കേജ്' പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.
ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലാണ് വിലങ്ങാടിന്റെ പുനർനിർമ്മാണത്തിനും വികസനത്തിനുമായി പ്രത്യേക തുക വകയിരുത്തിയത്. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള ഒരു മാതൃകാ ഗ്രാമമായി വിലങ്ങാടിനെ മാറ്റുകയാണ് ലക്ഷ്യം.
പ്രദേശത്തുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ അഞ്ച് കോടി രൂപയാണ് സർക്കാർ പാക്കേജിനായി നീക്കിവെച്ചിരിക്കുന്നത്. വിലങ്ങാട്ടെ ജനങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വീണ്ടെടുക്കുന്നതിനും ഈ തുക വലിയൊരു ആശ്വാസമാകും.
ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും കേരള നോളജ് വാലി ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ പദ്ധതികളും അടക്കം വലിയൊരു വികസന പാക്കേജിന്റെ ഭാഗമായാണ് വിലങ്ങാടിനുള്ള പ്രത്യേക സഹായവും പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രദേശവാസികൾ ഏറെക്കാലമായി ഉന്നയിച്ചിരുന്ന ആവശ്യങ്ങൾക്ക് പരിഹാരമാകുന്ന പ്രഖ്യാപനം വലിയ പ്രതീക്ഷയോടെയാണ് വിലങ്ങാട്ടെ ജനങ്ങൾ കാണുന്നത്.
അതേസമയം കോഴിക്കോട് നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനവും സുഗമമായ പൊതുഗതാഗതവും ലക്ഷ്യം വെച്ച് കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കും.
പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപ ബജറ്റില്‍ വകയിരുത്തി. നിലവില്‍ പദ്ധതിയുടെ സാധ്യതാപഠനത്തിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിനുപുറമേ, കോഴിക്കോട് നഗരത്തിലെ ഗതാഗത സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരത്തിനൊപ്പം കോഴിക്കോടും യൂണിഫൈഡ് മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (യുടിഎംഎ) സ്ഥാപിക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു.
നഗരത്തിലെ വിവിധ പൊതുഗതാഗത സംവിധാനങ്ങളെ (ബസ്, നിര്‍ദ്ദിഷ്ട ലൈറ്റ് മെട്രോ, മറ്റ് സര്‍വീസുകള്‍) ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവന്ന് ഏകോപിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും.
Content Highlight: Special package of Rs 5 crore announced for nadapuram Vilangad
#Landslide #State Government #Chief Minister V.D. Satheesan #Special Package #Budget #Vilangad Landslide

































