---
title: "'ആ കണ്ണുകളിലേക്ക് നോക്കിയാൽ ഇമോഷൻ വരും, കോട്ടിൽ പിടിച്ച് സംസാരിക്കാൻ പേടിയായിരുന്നു'; സൂര്യയെക്കുറിച്ച് ഇന്ദ്രൻസ്"
english_title: "Karuppu movie, Indrans, Suriya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/366931/karuppu-movie-indrans-suriya"
published_at: "2026-06-19T13:34:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34f9373b796_Karuppu_movie,_Indrans,_Suriya.jpg"
keywords: ["Indrans", "Suriya", "Karuppu Movie", "Kollywood"]
---

# 'ആ കണ്ണുകളിലേക്ക് നോക്കിയാൽ ഇമോഷൻ വരും, കോട്ടിൽ പിടിച്ച് സംസാരിക്കാൻ പേടിയായിരുന്നു'; സൂര്യയെക്കുറിച്ച് ഇന്ദ്രൻസ്

> **Lead Summary:** സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ എന്ന ചിത്രത്തിലെ ഇന്ദ്രൻസിന്റെ പ്രകടനം വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്. ബോക്‌സ് ഓഫീസിൽ 300 കോടിയിലധികം രൂപ വാരിക്കൂട്ടിയ ഈ ചിത്രം ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിലൂടെ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. തിയേറ്ററുകൾക്ക് പിന്നാലെ ഒടിടിയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

## Article Content

സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ എന്ന ചിത്രത്തിലെ ഇന്ദ്രൻസിന്റെ പ്രകടനം വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്. ബോക്‌സ് ഓഫീസിൽ 300 കോടിയിലധികം രൂപ വാരിക്കൂട്ടിയ ഈ ചിത്രം ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിലൂടെ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. തിയേറ്ററുകൾക്ക് പിന്നാലെ ഒടിടിയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സിനിമയിൽ ഇന്ദ്രൻസ് അവതരിപ്പിച്ച കഥാപാത്രവും അദ്ദേഹത്തിന്റെ ‘ഗൂഗിൾ പേ പണ്ണ തെരിയാദ്’ എന്ന ഡയലോഗുള്ള രംഗവും സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ ചർച്ചയായിരുന്നു. തമിഴ് പ്രേക്ഷകരുടെ പോലും മനംകവർന്ന ഈ ഹിറ്റ് സീനിനെക്കുറിച്ചും സിനിമയുടെ വലിയ വിജയത്തെക്കുറിച്ചും മനസുതുറക്കുകയാണ് നടൻ ഇന്ദ്രൻസ്.

'ഭയങ്കരമായി പേടി തോന്നിയ സീൻ ആയിരുന്നു അത്. മകൾ എന്ന് ആ കുട്ടിയെ കരുതിയാൽ മാത്രമേ മരിക്കുമ്പോൾ ആ വേദന തോന്നുകയുള്ളൂ. സൂര്യ സാറിന്റെ കോട്ടിൽ പിടിച്ച് സംസാരിക്കുന്ന സീൻ ഉണ്ട് അതിൽ. അതിന് മുൻപ് ഒരു ഷോട്ടും എടുത്തതും ഇല്ല. ആള് കാരവനിൽ നിന്ന് ഇറങ്ങിയപ്പോൾ വിഷ് ചെയ്തിട്ട് വരാമെന്ന് കരുതെന്ന് പോയി ദൂരെ നിന്നു. പക്ഷെ അദ്ദേഹം ഓടി എന്റെ അടുത്തെത്തി കെട്ടിപ്പിടിച്ചു. ഒരു പാവം ആളാണ് സൂര്യ. അതോടെ മനസ്സിൽ നിന്നു ആ പേടി പോയി. വളരെ പവർഫുൾ ആയ കണ്ണുകൾ ആണ് സൂര്യ സാറിന്റേത്. ആ കണ്ണുകളിൽ നോക്കിയാൽ നമുക്ക് ഇമോഷൻ തിരിച്ചുകിട്ടും', ഇന്ദ്രൻസിന്റെ വാക്കുകൾ. റിപ്പോർട്ടർ ഫിലിംസിനോട് മനസുതുറക്കുകയായിരുന്നു അദ്ദേഹം.

340 കോടിക്ക് മുകളിലാണ് സിനിമയുടെ കളക്ഷൻ. 2026ൽ തമിഴ്‌നാട്ടിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ഇപ്പോൾ കറുപ്പ്. 13 വർഷങ്ങൾക്ക് ശേഷം സൂര്യയ്ക്ക് തിയേറ്ററിൽ ബ്ലോക്ക്ബസ്റ്റർ വിജയം സമ്മാനിച്ച ചിത്രമാണ് കറുപ്പ്. ചിത്രത്തിലെ സൂര്യയുടെ പ്രകടനവും ഏറെ കയ്യടികൾ വാരിക്കൂട്ടിയിരുന്നു. തൃഷയാണ് ചിത്രത്തിൽ നായികാവേഷത്തിൽ എത്തിയത്. ഇന്ദ്രൻസ്, അനഘ രവി, സ്വാസിക, ശിവദ തുടങ്ങി മലയാളികളുടെ വലിയ നിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/366931/karuppu-movie-indrans-suriya)