---
title: "സിനിമാ പ്രവർത്തകരുടെ സ്വപ്ന പദ്ധതി; ഫിലിം സിറ്റി പ്രഖ്യാപനത്തിൽ സർക്കാരിന് നന്ദിയറിയിച്ച് ടൊവിനോ തോമസ്"
english_title: "Tovino thanks the government for the Film City announcement"
publisher: "moviemax.in"
canonical_url: "https://moviemax.in/news/366958/tovino-thanks-the-government-for-the-film-city-announcement"
published_at: "2026-06-19T14:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a350a2bd8b3f_tovino.jpg"
keywords: ["Latest News", "Tovino Thomas", "Budjet"]
---

# സിനിമാ പ്രവർത്തകരുടെ സ്വപ്ന പദ്ധതി; ഫിലിം സിറ്റി പ്രഖ്യാപനത്തിൽ സർക്കാരിന് നന്ദിയറിയിച്ച് ടൊവിനോ തോമസ്

> **Lead Summary:** **[** സംസ്ഥാന ബജറ്റിലെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളെ വലിയ ആവേശത്തോടെയാണ് മലയാള ചലച്ചിത്ര പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്. കൊച്ചിയിൽ ജെ.സി. ഡാനിയേലിന്റെ പേരിൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുമെന്നുമുള്ള തീരുമാനത്തെ നടൻ ടൊവിനോ തോമസ് വലിയൊരു അംഗീകാരമായാണ് കാണുന്നത്.

## Article Content

**[** സംസ്ഥാന ബജറ്റിലെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളെ വലിയ ആവേശത്തോടെയാണ് മലയാള ചലച്ചിത്ര പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്. കൊച്ചിയിൽ ജെ.സി. ഡാനിയേലിന്റെ പേരിൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുമെന്നുമുള്ള തീരുമാനത്തെ നടൻ ടൊവിനോ തോമസ് വലിയൊരു അംഗീകാരമായാണ് കാണുന്നത്.

സിനിമാപ്രവർത്തകരുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ച സർക്കാരിന് നന്ദി അറിയിച്ച അദ്ദേഹം, ആന്റി പൈറസി സെൽ രൂപീകരിക്കുന്നത് ഈ മേഖലയ്ക്ക് വലിയൊരു രക്ഷാകവചമാകുമെന്നും അഭിപ്രായപ്പെട്ടു.

ചലച്ചിത്ര മേഖലയ്ക്ക് പുറമെ സാംസ്കാരിക മേഖലയ്ക്കും വലിയ പരിഗണനയാണ് ബജറ്റിൽ നൽകിയിരിക്കുന്നത്. കൊച്ചിയിലെ ഫിലിം സിറ്റിക്കായി 100 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ഇതിനുപുറമെ കോഴിക്കോട് എം.ടി. വാസുദേവൻ നായരുടെ പേരിൽ 50 കോടി രൂപ ചെലവിൽ കൾച്ചറൽ പാർക്ക് സ്ഥാപിക്കാനും, തൃശൂരിൽ ജോൺസൺ മാസ്റ്ററുടെ പേരിൽ മ്യൂസിക് അക്കാദമി തുടങ്ങാനും അന്തരിച്ച നടൻ സലിം കുമാറിനായി സ്മാരകം നിർമിക്കാനും ബജറ്റിൽ തുക നീക്കിവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/366958/tovino-thanks-the-government-for-the-film-city-announcement)