---
title: "കണ്ടപ്പോളേ തോന്നി അത് തന്നെയെന്ന്! പ്രിയദർശൻ-അക്ഷയ് കുമാർ ചിത്രത്തിൽ ആ സൂപ്പർഹിറ്റ് മലയാള രംഗം കണ്ടെത്തി മലയാളി പ്രേക്ഷകർ"
english_title: "Audience finds the 'exact same scene' in Priyadarshan-Akshay Kumar movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/366906/audience-finds-the-exact-same-scene-in-priyadarshan-akshay-kumar-movie"
published_at: "2026-06-19T11:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34deaa1ea3a_Audience_finds_the_exact_same_scene_in_Priyadarshan-Akshay_Kumar_movie.jpg"
keywords: ["Priyadarshan", "Akshay Kumar", "In Ghost HouseInn", "Bhoot Bangla"]
---

# കണ്ടപ്പോളേ തോന്നി അത് തന്നെയെന്ന്! പ്രിയദർശൻ-അക്ഷയ് കുമാർ ചിത്രത്തിൽ ആ സൂപ്പർഹിറ്റ് മലയാള രംഗം കണ്ടെത്തി മലയാളി പ്രേക്ഷകർ

> **Lead Summary:** ബോളിവുഡ് ചിത്രങ്ങളെക്കുറിച്ച് സമീപ വര്‍ഷങ്ങളില്‍ ഉയര്‍ന്ന ഏറ്റവും വലിയ പരാതി അത് തെന്നിന്ത്യന്‍ വിജയ ചിത്രങ്ങള്‍ അനാവശ്യമായി റീമേക്ക് ചെയ്യുന്നു എന്നതാണ്. റീമേക്ക്‍വുഡ് എന്നും ബോളിവുഡിന് സോഷ്യല്‍ മീഡിയയില്‍ ഒരു പരിഹാസപ്പേര് ലഭിച്ചിരുന്നു. ദൃശ്യം 3 ആണ് ബോളിവുഡില്‍ ഇനി വരാനുള്ള ഒഫിഷ്യല്‍ റീമേക്ക്. എന്നാല്‍ ഇപ്പോഴിതാ ഒരു പുതിയ ബോളിവുഡ് ചിത്രത്തിലെ രം​ഗത്തില്‍ പഴയൊരു മലയാള ചിത്രത്തിന്‍റെ ഇന്‍സ്പിരേഷന്‍ കണ്ടെത്തിയിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍ ഇപ്പോള്‍. പ്രിയദര്‍ശന്‍- അക്ഷയ് കുമാര്‍ ടീം വീണ്ടും ഒന്നിച്ച, ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയ ഭൂത് ബം​ഗ്ലയാണ് ആ ചിത്രം.

## Article Content

ബോളിവുഡ് ചിത്രങ്ങളെക്കുറിച്ച് സമീപ വര്‍ഷങ്ങളില്‍ ഉയര്‍ന്ന ഏറ്റവും വലിയ പരാതി അത് തെന്നിന്ത്യന്‍ വിജയ ചിത്രങ്ങള്‍ അനാവശ്യമായി റീമേക്ക് ചെയ്യുന്നു എന്നതാണ്. റീമേക്ക്‍വുഡ് എന്നും ബോളിവുഡിന് സോഷ്യല്‍ മീഡിയയില്‍ ഒരു പരിഹാസപ്പേര് ലഭിച്ചിരുന്നു. ദൃശ്യം 3 ആണ് ബോളിവുഡില്‍ ഇനി വരാനുള്ള ഒഫിഷ്യല്‍ റീമേക്ക്. എന്നാല്‍ ഇപ്പോഴിതാ ഒരു പുതിയ ബോളിവുഡ് ചിത്രത്തിലെ രം​ഗത്തില്‍ പഴയൊരു മലയാള ചിത്രത്തിന്‍റെ ഇന്‍സ്പിരേഷന്‍ കണ്ടെത്തിയിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍ ഇപ്പോള്‍. പ്രിയദര്‍ശന്‍- അക്ഷയ് കുമാര്‍ ടീം വീണ്ടും ഒന്നിച്ച, ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയ ഭൂത് ബം​ഗ്ലയാണ് ആ ചിത്രം.

ഏപ്രില്‍ 17 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് ഒരാഴ്ച മുന്‍പ് നെറ്റ്ഫ്ലിക്സിലൂടെ ആയിരുന്നു. ഇതിന് പിന്നാലെ മലയാളത്തിലേതുള്‍പ്പെടെയുള്ള ചില പഴയ ചിത്രങ്ങളുമായുള്ള സാമ്യം ഭൂത് ബം​ഗ്ലയില്‍ കണ്ടെത്തി മലയാളികളായ സിനിമാപ്രേമികള്‍ രം​ഗത്തെത്തിയിരുന്നു. മലയാള ചിത്രങ്ങളായ ഇന്‍ ​ഗോസ്റ്റ് ഹൗസ് ഇന്‍, പ്രിയദര്‍ശന്‍റെ തന്നെ ​ഗീതാഞ്ജലി, ഹിന്ദി ചിത്രം സ്ട്രീ തുടങ്ങിയ ചിത്രങ്ങളുമായുള്ള സാമ്യമാണ് ആരോപിക്കപ്പെട്ടത്. ഇപ്പോഴിതാ ഇന്‍ ​ഗോസ്റ്റ് ഹൗസ് ഇന്നിലെ ഒരു രം​ഗം അതേപടി റിക്രിയേറ്റ് ചെയ്തിരിക്കുകയാണ് പ്രിയദര്‍ശന്‍ എന്നും കണ്ടെത്തിയിരിക്കുകയാണ് പ്രേക്ഷകര്‍. രണ്ട് ചിത്രങ്ങളുടെയും രം​ഗങ്ങള്‍ ചേര്‍ത്തുള്ള വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇന്‍ ​ഗോസ്റ്റ് ഹൗസ് ഇന്നില്‍ ഹരിശ്രീ അശോകന്‍ അഭിനയിച്ചിരിക്കുന്ന രം​ഗമാണ് ഭൂത് ബം​ഗ്ലയില്‍ പരേഷ് റാവല്‍ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം ഹിന്ദി പ്രേക്ഷകരുടെ പള്‍സ് പ്രിയദര്‍ശനോളം മനസിലാക്കിയിട്ടുള്ള തെന്നിന്ത്യന്‍ സംവിധായകര്‍ വേറെയില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഭൂത് ബം​ഗ്ല നേടിയ ബോക്സ് ഓഫീസ് വിജയം. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 50 ദിവസം കൊണ്ട് നേടിയത് 268.57 കോടിയാണ്. ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 181.37 കോടിയും ​ഗ്രോസ് 214.82 കോടിയും. പ്രിയദര്‍ശന്‍റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമാണ് ഭൂത് ബം​ഗ്ല. വലിയ വിജയങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുന്ന സമീപകാല കരിയറില്‍ അക്ഷയ് കുമാറിനെ സംബന്ധിച്ചും ആശ്വാസമാണ് ഈ ചിത്രം നേടിയ വിജയം.

### Related Links & Sources
- [Original Story Source](https://moviemax.in/news/366906/audience-finds-the-exact-same-scene-in-priyadarshan-akshay-kumar-movie)