---
title: "ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല; കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്"
english_title: "Ansiba's complaint against Tini Tom: Police assess no case needed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/366872/ansibas-complaint-against-tini-tom-police-assess-no-case-needed"
published_at: "2026-06-19T09:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34c1fe30d98_Tini_Tom__Ansiba.jpg"
keywords: ["TiniTom", "Ansiba Hasan", "AMMA", "Malayalam Cinema", "Kerala Police"]
---

# ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല; കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

> **Lead Summary:** നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസ്സൻ നൽകിയ പരാതിയിൽ കേസെടുക്കേണ്ടതില്ലെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടേത് 'ഹിയർ സേ' (കേട്ടുകേൾവി) മാത്രമാണെന്നും പരാതിയിൽ കഴമ്പില്ലെന്നുമാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്. കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിൽ നിയമപരമായി കേസെടുക്കാൻ സാധിക്കില്ലെന്നാണ് പോലീസിന്റെ നിലപാട്. വിഷയത്തിൽ കടവന്ത്ര പോലീസ് ഉടൻ തന്നെ സെൻട്രൽ എസിപിക്ക് റിപ്പോർട്ട് നൽകും. അതേസമയം, പരാതിയുമായി ബന്ധപ്പെട്ട് അൻസിബ ഇന്നലെ കോടതിയെ സമീപിച്ചിരുന്നു.

## Article Content

നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസ്സൻ നൽകിയ പരാതിയിൽ കേസെടുക്കേണ്ടതില്ലെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടേത് 'ഹിയർ സേ' (കേട്ടുകേൾവി) മാത്രമാണെന്നും പരാതിയിൽ കഴമ്പില്ലെന്നുമാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്. കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിൽ നിയമപരമായി കേസെടുക്കാൻ സാധിക്കില്ലെന്നാണ് പോലീസിന്റെ നിലപാട്. വിഷയത്തിൽ കടവന്ത്ര പോലീസ് ഉടൻ തന്നെ സെൻട്രൽ എസിപിക്ക് റിപ്പോർട്ട് നൽകും. അതേസമയം, പരാതിയുമായി ബന്ധപ്പെട്ട് അൻസിബ ഇന്നലെ കോടതിയെ സമീപിച്ചിരുന്നു.

അതേ സമയം, അമ്മ ജനറല്‍ ബോഡി ചേരാന്‍ ഒരു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. അംഗങ്ങള്‍ക്കാര്‍ക്കും ഇതുവരെ വാര്‍ഷിക റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. 21 ദിവസം മുന്‍പ് റിപ്പോര്‍ട്ട് കൈമാറണമെന്നാണ് ബൈലോയിൽ പറയുന്നത്. വരവ് ചെലവ് കണക്കുകളിലെ അവ്യക്തതയാണ് റിപ്പോര്‍ട്ട് വൈകാന്‍ കാരണം. ഇന്നെങ്കിലും റിപ്പോര്‍ട്ട് കൈമാറാനുള്ള നീക്കമാണ് നടക്കുന്നത്. അടിയന്തര എക്സിക്യൂട്ടിവ് യോഗം രാവിലെ ചേരും.

### Related Links & Sources
- [Original Story Source](https://moviemax.in/news/366872/ansibas-complaint-against-tini-tom-police-assess-no-case-needed)