---
title: "മലയാള സിനിമയ്ക്ക് വ്യവസായ പദവി; സർക്കാർ ബജറ്റിനെ സ്വാഗതം ചെയ്ത് പൃഥ്വിരാജ് "
english_title: "Prithviraj welcomes the government budget"
publisher: "moviemax.in"
canonical_url: "https://moviemax.in/news/366953/prithviraj-welcomes-the-government-budget"
published_at: "2026-06-19T14:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a35056d72741_budjet.jpg"
keywords: ["Latest News", "Prithwiraj", "Government Budjet"]
---

# മലയാള സിനിമയ്ക്ക് വ്യവസായ പദവി; സർക്കാർ ബജറ്റിനെ സ്വാഗതം ചെയ്ത് പൃഥ്വിരാജ് 

> **Lead Summary:** **[** സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ മലയാള സിനിമയ്ക്ക് മുൻഗണന നൽകിയതിനെ സ്വാഗതം ചെയ്ത് നടൻ പൃഥ്വിരാജ് സുകുമാരൻ രംഗത്തെത്തി.

## Article Content

**[** സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ മലയാള സിനിമയ്ക്ക് മുൻഗണന നൽകിയതിനെ സ്വാഗതം ചെയ്ത് നടൻ പൃഥ്വിരാജ് സുകുമാരൻ രംഗത്തെത്തി.

കൊച്ചിയിൽ ജെ.സി. ഡാനിയേലിന്റെ പേരിൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്നും സിനിമയെ ഔദ്യോഗികമായി വ്യവസായമായി പ്രഖ്യാപിക്കുമെന്നുമുള്ള സർക്കാരിന്റെ തീരുമാനം വലിയ സന്തോഷവും ആത്മവിശ്വാസവുമാണ് നൽകുന്നതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

സിനിമാ മേഖലയ്ക്ക് വലിയൊരു രക്ഷാകവചമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ആന്റി പൈറസി സെൽ രൂപീകരണത്തെയും പൃഥ്വിരാജ് അഭിനന്ദിച്ചു. ചലച്ചിത്രമേളയ്ക്ക് സ്ഥിരം വേദി ഉൾപ്പെടെയുള്ള മറ്റ് പ്രഖ്യാപനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/366953/prithviraj-welcomes-the-government-budget)