കൊച്ചിയിൽ നായയ്ക്ക് നേരെ ക്രൂരത; മുഖത്ത് വെട്ടേറ്റ് പല്ലുകൾ പുറത്തായ നിലയിൽ, പോലീസിൽ പരാതി നൽകി

കൊച്ചിയിൽ നായയ്ക്ക് നേരെ ക്രൂരത; മുഖത്ത് വെട്ടേറ്റ് പല്ലുകൾ പുറത്തായ നിലയിൽ, പോലീസിൽ പരാതി നൽകി
Jun 19, 2026 03:02 PM | By Krishnapriya S R
#Latest News #Kochi #Attack On Dog

കൊച്ചി: (truevisionnews.com) നെട്ടൂർ എസ്.എൻ. ജങ്ഷൻ പരിസരത്ത് മുഖത്ത് വെട്ടേറ്റ നിലയിൽ ക്രൂരമായി പരിക്കേറ്റ തെരുവ് നായയെ കണ്ടെത്തി. ഏഴുദിവസം മുൻപാണ് ഗുരുതരമായി പരിക്കേറ്റ ഈ നായയെ നാട്ടുകാർ ശ്രദ്ധിക്കുന്നത്.

മുറിവുകൾ കാരണം നായയുടെ പല്ലുകൾ പുറത്തായ നിലയിലായിരുന്നു, ഇതുമൂലം ഭക്ഷണം കഴിക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നെങ്കിലും നാട്ടുകാർ ആഹാരം നൽകാൻ ശ്രമിച്ചിരുന്നു. പടീപ്പറമ്പിൽ പി.ടി. ജേക്കബ് എന്ന വ്യക്തിയാണ് ഈ നായയുടെ രക്ഷകനായെത്തിയത്.

ആദ്യം സർക്കാർ മൃഗാശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം, ജേക്കബ് സ്വന്തം ചെലവിൽ നായയെ വൈറ്റിലയിലെ ഡോ. സൂ പെറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലാണെങ്കിലും നായയുടെ അപകടനില ഇനിയും തരണം ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

പൂർണ്ണ ആരോഗ്യനില വീണ്ടെടുക്കാൻ ഏകദേശം ഒരു മാസത്തോളം നീളുന്ന ചികിത്സ ആവശ്യമായി വരും. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് പനങ്ങാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Content Highlight: Attack on dog in Kochi

#Latest News #Kochi #Attack On Dog

Next TV

Related Stories
ഇലക്ഷൻ ഗ്യാരന്റി പാഴാക്കുന്നു.....?  വാഗ്ദാനം 25 ലക്ഷം, ബജറ്റിൽ വെറും 10 കോടി; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുത് - വീണാ ജോർജ്

Jun 19, 2026 04:40 PM

ഇലക്ഷൻ ഗ്യാരന്റി പാഴാക്കുന്നു.....? വാഗ്ദാനം 25 ലക്ഷം, ബജറ്റിൽ വെറും 10 കോടി; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുത് - വീണാ ജോർജ്

യുഡിഎഫ് സർക്കാർ , സർക്കാർ സൗജന്യ ചികിത്സ പദ്ധതി, മുൻമന്ത്രി വീണാ ജോർജ് , ഇലക്ഷൻ...

Read More >>
ഭാര്യയെ മർദ്ദിച്ച കേസ്: ബിജെപി നേതാവ് എ.ആർ ശ്രീകുമാറിന് മുന്‍കൂര്‍ ജാമ്യം

Jun 19, 2026 04:10 PM

ഭാര്യയെ മർദ്ദിച്ച കേസ്: ബിജെപി നേതാവ് എ.ആർ ശ്രീകുമാറിന് മുന്‍കൂര്‍ ജാമ്യം

ഭാര്യയെ മർദ്ദിച്ച കേസ്, ബിജെപി, എ.ആർ ശ്രീകുമാർ , മതിലകം പൊലീസ്,...

Read More >>
ഉരുൾപൊട്ടലിന്റെ മുറിവുണക്കാൻ സർക്കാർ; നാദാപുരം വിലങ്ങാടിന് അഞ്ച് കോടി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു

Jun 19, 2026 03:44 PM

ഉരുൾപൊട്ടലിന്റെ മുറിവുണക്കാൻ സർക്കാർ; നാദാപുരം വിലങ്ങാടിന് അഞ്ച് കോടി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു

ഉരുൾപൊട്ടൽ , സംസ്ഥാന സർക്കാർ, മുഖ്യമന്ത്രി വി.ഡി. സതീശൻ , പ്രത്യേക പാക്കേജ്, ബജറ്റ് , വിലങ്ങാട് ഉരുൾപൊട്ടൽ...

Read More >>
Top Stories

News Roundup