---
title: "'എന്നെ ഡ്രഗ് ഡീലറാക്കാൻ നോക്കേണ്ട, കുടുംബമുള്ളതാണ്!' നടി സജ്ന നൂറിനെതിരെ മ്യൂസിയം പൊലീസിൽ പരാതി നൽകി ദിയ സന"
english_title: "Diya Sana files complaint with Museum Police against actress Sajna Noor"
publisher: "moviemax.in"
canonical_url: "https://moviemax.in/news/366798/diya-sana-files-complaint-with-museum-police-against-actress-sajna-noor"
published_at: "2026-06-18T17:30:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33de0fec57f_XCGBHFH.jpg"
keywords: ["LATEST NEWS", "Sajna Noor", "Diya Sana", "complaint", "DRUG DEALER"]
---

# 'എന്നെ ഡ്രഗ് ഡീലറാക്കാൻ നോക്കേണ്ട, കുടുംബമുള്ളതാണ്!' നടി സജ്ന നൂറിനെതിരെ മ്യൂസിയം പൊലീസിൽ പരാതി നൽകി ദിയ സന

> **Lead Summary:** **[** തനിക്കെതിരെ ഗുരുതരമായ ലഹരി ആരോപണങ്ങൾ ഉന്നയിച്ച നടി സജ്ന നൂറിനെതിരെ മുൻ ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ദിയ സന രംഗത്ത്. ദിയ സന തനിക്ക് എം.ഡി.എം.എ നൽകിയെന്നും താനത് ഉപയോഗിച്ചുവെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സജ്ന ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ശക്തമായ നിയമനടപടികളുമായി ദിയ സന രംഗത്തെത്തിയത്.

## Article Content

**[** തനിക്കെതിരെ ഗുരുതരമായ ലഹരി ആരോപണങ്ങൾ ഉന്നയിച്ച നടി സജ്ന നൂറിനെതിരെ മുൻ ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ദിയ സന രംഗത്ത്. ദിയ സന തനിക്ക് എം.ഡി.എം.എ നൽകിയെന്നും താനത് ഉപയോഗിച്ചുവെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സജ്ന ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ശക്തമായ നിയമനടപടികളുമായി ദിയ സന രംഗത്തെത്തിയത്.

> വിഷയത്തിൽ താൻ മ്യൂസിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും സജ്നയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതായും ദിയ സന വീഡിയോയിലൂടെ അറിയിച്ചു. "ഞാൻ എം.ഡി.എം.എ കാരിയറാണെന്നും അവർക്കും അത് കഴിക്കാൻ കൊടുത്തുവെന്നുമെല്ലാമാണ് ആരോപണം. ഞാൻ എം.ഡി.എം.എ ഉപയോഗിച്ചുവെന്ന് തമ്പ്നെയിൽ വെച്ചാണ് ഈ വീഡിയോ പബ്ലിഷ് ചെയ്തിരിക്കുന്നത്. മറ്റ് ചില സത്യങ്ങൾ പുറത്തുവരാതിരിക്കാനും ഞങ്ങളുടെ വായടപ്പിക്കാനും വേണ്ടിയാകും സജ്ന ഇപ്പോൾ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നത്." - ദിയ സന വ്യക്തമാക്കി.

അഭിമുഖം സംപ്രേഷണം ചെയ്ത ഓൺലൈൻ ചാനലിനെതിരെ താൻ മുൻപ് കേസ് കൊടുത്തിട്ടുള്ളതാണെന്നും, അതിന്റെ വ്യക്തിവൈരാഗ്യം തീർക്കാനാണ് അവർ ഈ വാർത്തയ്ക്ക് വലിയ പ്രചാരണം നൽകുന്നതെന്നും ദിയ ആരോപിച്ചു.

താൻ എപ്പോഴും ലഹരിക്ക് എതിരെ സംസാരിക്കുന്ന ആളാണെന്നും, ലഹരിവിരുദ്ധ സമരങ്ങൾ നടത്തിയിട്ടുണ്ടെന്നും ദിയ പറഞ്ഞു. 'തൂഫാൻ' പദ്ധതിക്ക് വേണ്ടി സംസാരിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത തന്നെക്കുറിച്ചാണ് ഡ്രഗ് ഡീലറാണെന്ന രീതിയിൽ വ്യാജപ്രചാരണം നടത്തുന്നത്.

ഇത്രയും വലിയ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അതിനുള്ള കൃത്യമായ തെളിവ് കൂടി സജ്ന ഹാജരാക്കണം. തനിക്കൊരു കുടുംബമുണ്ടെന്നും ഇത്തരം വാർത്തകൾ അവരെ വലിയ രീതിയിൽ ബാധിക്കുമെന്നും ദിയ ഓർമ്മിപ്പിച്ചു.

> "താൻ നശിച്ചു നിൽക്കുമ്പോൾ മറ്റുള്ളവർ കൂടി നശിക്കട്ടെ എന്ന മട്ടിലാണ് സജ്നയുടെ ആരോപണങ്ങൾ. ഇതിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരും," ദിയ സന കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/366798/diya-sana-files-complaint-with-museum-police-against-actress-sajna-noor)