കോഴിക്കോട് വളയത്ത് മലേറിയ സ്ഥിരീകരിച്ചു; രോഗംബാധിച്ചത് ഇതരസംസ്ഥാന തൊഴിലാളിക്ക്

കോഴിക്കോട് വളയത്ത് മലേറിയ സ്ഥിരീകരിച്ചു; രോഗംബാധിച്ചത് ഇതരസംസ്ഥാന തൊഴിലാളിക്ക്
Jun 17, 2026 11:00 AM | By Athira V
#Latest News #Malaria #Kozhikode #Valayam

കോഴിക്കോട്: ( www.truevisionnews.com ) വളയത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചു. വളയം ടൗൺ ഉൾപ്പെടുന്ന വാർഡ് 14-ലുള്ള ഉത്തർപ്രദേശ് സ്വദേശിക്കാണ് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാൾ നാട്ടിൽ നിന്ന് വളയത്ത് എത്തിയത്.

ശക്തമായ പനിയെ തുടർന്ന് വളയം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതിനിടെ, രോഗബാധിതനായ വ്യക്തി നാട്ടിലേക്ക് മടങ്ങി പോവുകയും ചെയ്തു.

ചൊവ്വാഴ്ച്ച കോഴിക്കോട്ട്‌ രണ്ടുപേർക്ക് മലേറിയ സ്ഥിരീകരിച്ചിരുന്നു. ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിലുള്ള അറുപത്തിമൂന്നുകാരനും തിക്കോടിയിൽനിന്നുള്ള ഇതരസംസ്ഥാന തൊഴിലാളിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഒളവണ്ണ സ്വദേശി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പനി കടുക്കുകയും പരിശാേധനയിൽ മലേറിയ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നയിടത്താണ് രോഗബാധിതനും താമസിക്കുന്നത്.

ഇവരിലാർക്കെങ്കിലും മലേറിയ ഉണ്ടായിരുന്നിരിക്കാമെന്നും അതുവഴിയാകാം രോഗം ഇയാളിലേക്കും ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. തിക്കോടിയിൽനിന്നുള്ള ഇതരസംസ്ഥാന തൊഴിലാളി മധ്യപ്രദേശ് സ്വദേശിയാണ്. ഏതാനും ആഴ്ച്ചകൾക്ക് മുമ്പാണ് ഇയാൾ ജോലി അന്വേഷിച്ച് തിക്കോടിയിലെത്തിയത്.

Content Highlight: Malaria confirmed in an interstate worker in Kozhikode's Valayam

#Latest News #Malaria #Kozhikode #Valayam

Next TV

Related Stories
നന്മ മരമായി ഷാജി; അപകടത്തിൽപ്പെട്ട് വസ്ത്രം കീറി സ്ത്രീക്ക് ഉടുമുണ്ടഴിച്ചു നൽകി മാതൃകയായി ചായക്കച്ചവടക്കാരൻ

Jun 17, 2026 12:46 PM

നന്മ മരമായി ഷാജി; അപകടത്തിൽപ്പെട്ട് വസ്ത്രം കീറി സ്ത്രീക്ക് ഉടുമുണ്ടഴിച്ചു നൽകി മാതൃകയായി ചായക്കച്ചവടക്കാരൻ

അപകടത്തിൽപ്പെട്ട് വസ്ത്രം കീറി സ്ത്രീക്ക് ഉടുമുണ്ടഴിച്ചു നൽകി മാതൃകയായി...

Read More >>
പാമ്പേ കടിച്ചിട്ട് മുങ്ങാമെന്ന് കരുതിയോ... വാഴക്കുല വെട്ടുന്നതിനിടെ പാമ്പ് കടിയേറ്റു; കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി വയോധികൻ

Jun 17, 2026 12:32 PM

പാമ്പേ കടിച്ചിട്ട് മുങ്ങാമെന്ന് കരുതിയോ... വാഴക്കുല വെട്ടുന്നതിനിടെ പാമ്പ് കടിയേറ്റു; കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി വയോധികൻ

വാഴക്കുല വെട്ടുന്നതിനിടെ പാമ്പ് കടിയേറ്റു, കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി...

Read More >>
പിഎം ശ്രീ പദ്ധതിയിൽ പുനഃപരിശോധന; നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ

Jun 17, 2026 11:48 AM

പിഎം ശ്രീ പദ്ധതിയിൽ പുനഃപരിശോധന; നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ

കേന്ദ്ര സർക്കാറിന്റെ പിഎം ശ്രീയിൽ തീരുമാനമെടുക്കാൻ നാലം​ഗ മന്ത്രിസഭാ ഉപസമിതിയെ...

Read More >>
കോഴിക്കോട്ട് പെരുവയലിൽ നിയന്ത്രണം വിട്ട സ്‌കൂൾ ബസ് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം

Jun 17, 2026 11:29 AM

കോഴിക്കോട്ട് പെരുവയലിൽ നിയന്ത്രണം വിട്ട സ്‌കൂൾ ബസ് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം

കോഴിക്കോട്ട് പെരുവയലിൽ നിയന്ത്രണം വിട്ട ബസ് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ഇടിച്ച്...

Read More >>
Top Stories

News Roundup