#Latest News #CMRL-Exlogic Case #Enforcement Directorate. #T Veena
കൊച്ചി: ( www.truevisionnews.com ) സിഎംആർഎൽ - എക്സലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണയെ ഇഡി ഇന്ന് ചോദ്യം ചെയ്തേക്കും. കേസിന്‍റെ ഭാഗമായി ആദ്യം അയച്ച സമൻസിൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് വീണ സാവകാശം തേടിയിരുന്നു.
തുടർന്നാണ് ബുധനാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ഇഡി രണ്ടാമതും സമൻസ് അയച്ചത്. കേസുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളുടെയും ചോദ്യം ചെയ്യൽ വേഗത്തിൽ പൂർത്തിയാക്കാൻ ഇഡി ശ്രമിക്കുന്നതിന്‍റെ ഭാഗമായാണ് വീണയെ തേടി രണ്ടാം സമൻസുമെത്തിയത്.
കേസിൽ ഇഡിക്ക് മുന്നിലെത്തുന്ന വീണക്ക് കുരുക്കായിരിക്കുകയാണ് എസ്എഫ്ഐഒയുടെ കണ്ടെത്തലുകൾ. ഐടി സേവനങ്ങൾ ഒന്നും തന്നെ ലഭ്യമാക്കാതെ മാസം തോറും വലിയ തുക സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒ റിപ്പോർട്ടിലുള്ളത്.
സിഎംആർഎല്ലുമായുള്ള ഇടപാടുകള്‍ക്ക് പുറമെ ശശിധരന്‍ കര്‍ത്തയുടെഎംപവർ ഇന്ത്യ കാപിറ്റൽ ലിമിറ്റഡുമായുള്ള വീണയുടെ ബന്ധവും ഇടപാടുകളും ഇഡിയുടെ ചോദ്യപരിധിയിലേക്കെത്തും. അതേസമയം നാളെ കൊച്ചിയിലെ ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് ടി.വീണക്കും സിഎംആർഎൽ ഉദ്യോഗസ്ഥർക്കും ഇഡി സമൻസ് അയച്ചിട്ടുള്ളത്.
വിശദമായ ചോദ്യം ചെയ്യലിനായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണ, സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പടെ 9 പേർക്ക് ചൊവ്വാഴ്ചയാണ് ഇഡി സമൻസ് അയച്ചത്. ഇഡിയുടെ കൊച്ചി ഓഫീസിൽ വെള്ളിയാഴ്ച ഹാജരാകാനാണ് നിർദേശം. ഇതുപ്രകാരം ഇ.ഡിക്ക് മുന്നിലെത്തുന്ന വീണക്ക് കീറാമുട്ടിയാവുക സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട എസ്എഫ്ഐഒ കണ്ടെത്തലുകളാവും.
യാതൊരു സേവനവും ലഭ്യമാക്കാതെ വീണയുടെ കമ്പനി സിഎംആർഎല്ലിൽ നിന്നും പ്രതിമാസം 8 ലക്ഷം രൂപ എന്തിന് കൈപറ്റിയെന്നതിന് മതിയായ മറുപടി കണ്ടെത്തുക തന്നെയാണ് ഇഡി ലക്ഷ്യം. എക്സാലോജികിന് പിന്നാലെ സിഎംആർഎൽ കരാറിലെത്തിയ അറ്റ്നാ ടെക്നോളജീസുമായുള്ള കരാർ തുകയിലെ വലിയ വ്യത്യാസവും ചോദ്യമാവും. മാസപ്പടി കേസിൽ അന്വേഷണമാവാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയുള്ള സ്വാഭാവിക നടപടികൾ മാത്രമാണ് സമൻസും ചോദ്യം ചെയ്യലുമെന്നാണ് ഇഡി വൃത്തങ്ങൾ അറിയിക്കുന്നത്.
Content Highlight: CMRL-Exlogic Case ED May Question T Veena Today
#Latest News #CMRL-Exlogic Case #Enforcement Directorate. #T Veena




























.jpeg)