തൃശ്ശൂരിൽ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

തൃശ്ശൂരിൽ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ്  കെഎസ്ഇബി ലൈൻമാൻ മരിച്ചു
Jun 16, 2026 05:01 PM | By Anusree vc
#Latest News #Lineman Electrocuted #Thrissur #Death

തൃശ്ശൂർ: (https://truevisionnews.com/) വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കരുവന്നൂർ മേജർ സെക്ഷനിലെ ലൈൻമാനും ആറാട്ടുപുഴ സ്വദേശി അയ്യാണ്ടി വാസുവിന്റെ മകനുമായ മനോജ് (46) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ആറരയോടെ മാപ്രാണം സെന്ററിലെ മാവേലി സ്റ്റോറിന് സമീപമായിരുന്നു അപകടം. ഈ പ്രദേശത്ത് രാവിലെ അനുഭവപ്പെട്ട വൈദ്യുതി തടസം നീക്കുന്നതിനായി പോസ്റ്റിൽ കയറി ജോലി ചെയ്യുന്നതിനിടെയാണ് മനോജിന് വൈദ്യുതാഘാതമേറ്റത്. ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പരേതയായ വത്സലയാണ് മനോജിന്റെ അമ്മ. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അറ്റകുറ്റപ്പണി നടക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.

Content Highlight: KSEB lineman electrocuted to death in Thrissur

#Latest News #Lineman Electrocuted #Thrissur #Death

Next TV

Related Stories
കോഴിക്കോട്ടെ നിപ വൈറസ് ഉറവിടം കണ്ടെത്താനായില്ല, മലപ്പുറത്തേക്കും പാലക്കാട്ടേക്കും വൈറസ് വ്യാപിക്കുന്നുവെന്ന് ജില്ലാ കളക്ടർ

Jun 16, 2026 05:43 PM

കോഴിക്കോട്ടെ നിപ വൈറസ് ഉറവിടം കണ്ടെത്താനായില്ല, മലപ്പുറത്തേക്കും പാലക്കാട്ടേക്കും വൈറസ് വ്യാപിക്കുന്നുവെന്ന് ജില്ലാ കളക്ടർ

നിപ വൈറസ്, കോഴിക്കോട് ജില്ലാ കളക്ടർ എംഎസ് മാധവിക്കുട്ടി , എംഎസ് മാധവിക്കുട്ടി...

Read More >>
ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ജീവപര്യന്തവും 31 വർഷം കഠിനതടവും വിധിച്ച് കോടതി

Jun 16, 2026 05:19 PM

ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ജീവപര്യന്തവും 31 വർഷം കഠിനതടവും വിധിച്ച് കോടതി

ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ജീവപര്യന്തവും 31 വർഷം...

Read More >>
ആദ്യ അറസ്റ്റ്...: വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ

Jun 16, 2026 05:06 PM

ആദ്യ അറസ്റ്റ്...: വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ

വടകര കാഫിർ സ്ക്രീൻഷോട്ട് , ഡി വൈ എഫ് ഐ നേതാവ് അറസ്റ്റിൽ,...

Read More >>
Top Stories

News Roundup