ബ്ലേഡ് ഉപയോഗിച്ച് കഴുത്തിൽ മുറിച്ചു; തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; വയോധികനെ കൊലപ്പെടുത്താൻ ശ്രമം, പ്രതി കസ്റ്റഡിയിൽ

  ബ്ലേഡ് ഉപയോഗിച്ച് കഴുത്തിൽ മുറിച്ചു; തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; വയോധികനെ കൊലപ്പെടുത്താൻ ശ്രമം, പ്രതി കസ്റ്റഡിയിൽ
Jun 16, 2026 04:44 PM | By Susmitha Surendran
#arrest #alcoholism #Pariyaram Medical College #Murder

തലശ്ശേരി: (https://truevisionnews.com/) തലശ്ശേരിയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെത്തുടർന്ന് വയോധികനെ കഴുത്തറത്ത് കൊല്ലാൻ ശ്രമം. ചെമ്പിലോട് സ്വദേശി നാസറിനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തെത്തുടർന്ന് ഇദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ ഉച്ചയ്ക്ക് ഒന്നരയോടു കൂടിയായിരുന്നു സംഭവം. ബസ് സ്റ്റാൻഡിന്റെ ഒഴിഞ്ഞ ഭാഗത്ത് നാസറും പ്രതിയായ ഷാഹിദ് എന്നയാളും ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെയാണ് തർക്കമുണ്ടാകുന്നത്. തർക്കത്തിനിടെ ഷാഹിദ് കൈയിൽ ഉണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് നാസറിന്റെ കഴുത്തിൽ ആഴത്തിൽ മുറിക്കുകയായിരുന്നു.

നാട്ടുകാർ ചേർന്ന് പോലീസിനെ വിവരം അറിയിച്ചു. ഇതേത്തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. നാസറിന്റെ പരിക്ക് ഗുരുതരമാണ്. ഷാഹിദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഷാഹിദിനെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കൂടുതൽ വിവരം അറിയൂ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Content Highlight: Argument over drinking in Thalassery; Attempt to murder elderly man

#arrest #alcoholism #Pariyaram Medical College #Murder

Next TV

Related Stories
കോഴിക്കോട്ടെ നിപ വൈറസ് ഉറവിടം കണ്ടെത്താനായില്ല, മലപ്പുറത്തേക്കും പാലക്കാട്ടേക്കും വൈറസ് വ്യാപിക്കുന്നുവെന്ന് ജില്ലാ കളക്ടർ

Jun 16, 2026 05:43 PM

കോഴിക്കോട്ടെ നിപ വൈറസ് ഉറവിടം കണ്ടെത്താനായില്ല, മലപ്പുറത്തേക്കും പാലക്കാട്ടേക്കും വൈറസ് വ്യാപിക്കുന്നുവെന്ന് ജില്ലാ കളക്ടർ

നിപ വൈറസ്, കോഴിക്കോട് ജില്ലാ കളക്ടർ എംഎസ് മാധവിക്കുട്ടി , എംഎസ് മാധവിക്കുട്ടി...

Read More >>
ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ജീവപര്യന്തവും 31 വർഷം കഠിനതടവും വിധിച്ച് കോടതി

Jun 16, 2026 05:19 PM

ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ജീവപര്യന്തവും 31 വർഷം കഠിനതടവും വിധിച്ച് കോടതി

ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ജീവപര്യന്തവും 31 വർഷം...

Read More >>
ആദ്യ അറസ്റ്റ്...: വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ

Jun 16, 2026 05:06 PM

ആദ്യ അറസ്റ്റ്...: വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ

വടകര കാഫിർ സ്ക്രീൻഷോട്ട് , ഡി വൈ എഫ് ഐ നേതാവ് അറസ്റ്റിൽ,...

Read More >>
കോഴിക്കോട് വടകരയിൽ ഷിഗെല്ല സ്ഥിരീകരിച്ചു; നാലുവയസ്സുകാരിക്ക് രോഗബാധ

Jun 16, 2026 04:43 PM

കോഴിക്കോട് വടകരയിൽ ഷിഗെല്ല സ്ഥിരീകരിച്ചു; നാലുവയസ്സുകാരിക്ക് രോഗബാധ

കോഴിക്കോട് വടകരയിൽ നാലുവയസ്സുകാരിക്ക് ഷിഗെല്ല രോഗബാധ...

Read More >>
Top Stories

News Roundup