#Elderly woman #Murder #Wayanad #Arrest
കൽപ്പറ്റ: (https://truevisionnews.com/) വയനാട് വൈപ്പടിയിലെ വയോധികയുടെ കൊലപാതകത്തിൽ ഒരാൾ പിടിയിൽ. വൈപ്പടി സ്വദേശിനി 85 വയസുകാരി ഫാത്തിമയാണ് കൊല്ലപ്പെട്ടത്.
കൊലപാതകം നടന്ന് 22 ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായത്. ഇയാളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. 17 കാരനാണ് പിടിയിലായത്.
മേയ് 24ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിലുള്ള വിരോധത്തിലാണ് കൊലപാതകമെന്ന് പോലീസ് അറിയിച്ചു. ക്രൂരമായി മർദ്ദിച്ച് വീടിൻറെ കിടപ്പുമുറിയിൽ വച്ച് കഴുത്തിൽ വള്ളി ചുറ്റി കൊലപ്പെടുത്തുകയായിരുന്നു
Content Highlight: Elderly woman murdered in Wayanad; One arrested






























.jpeg)

