#Auto fare #Autorickshaw workers #Fuel prices
തിരുവനന്തപുരം: (https://truevisionnews.com/) മിനിമം ഓട്ടോ ചാർജ് 50 രൂപയാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് ഓട്ടോറിക്ഷാ തൊഴിലാളികൾ. ഇന്ധനവിലയിലുണ്ടാകുന്ന വർധനവിനനുസരിച്ച് ചാർജും കൂട്ടണമെന്നാവശ്യപ്പെട്ട് സിഐടിയുവിന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളിൽ നിന്ന് കളക്ടറേറ്റുകളിലേക്കും മാർച്ച് നടക്കും.
പഴയ റേറ്റില്‍ ഇപ്പോള്‍ ഓടാന്‍ പറ്റില്ലെന്നും നാല് വര്‍ഷത്തിന് മുമ്പേയാണ് ചാര്‍ജ് കൂട്ടിയതെന്നും തലസ്ഥാനത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പറഞ്ഞു. സര്‍ക്കാര്‍ തങ്ങളെക്കൂടി ശ്രദ്ധിക്കണമെന്നും അവര്‍ പറയുന്നു.
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച പദ്ധതി തിരിച്ചടിയായെന്നും ഇവര്‍ പറയുന്നു. ഇന്ധനവില ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും ഓട്ടോ തൊഴിലാളികള്‍ പരാതി നല്‍കിയിരുന്നു.
Content Highlight: Autorickshaw workers insist on minimum auto fare of Rs 50
































