'വ്യാജ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണം'; വെള്ളാപ്പള്ളിക്ക് വക്കീല്‍ നോട്ടീസ് അയച്ച് പി. ശശി

'വ്യാജ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണം'; വെള്ളാപ്പള്ളിക്ക് വക്കീല്‍ നോട്ടീസ് അയച്ച് പി. ശശി
Jun 16, 2026 06:25 AM | By VIPIN P V
#Latest News #Vellappally Natesan #P Sasi #Legal Notice

തിരുവനന്തപുരം: ( www.truevisionnews.com ) വെള്ളാപ്പള്ളിക്ക് പി ശശിയുടെ വക്കീൽ നോട്ടീസ്. സിപിഎമ്മിന്റെ അന്തകനായത് പി ശശി എന്ന ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. തേജോവധം ചെയ്യാൻ ദുരുദ്ദേശത്തോടെ പടച്ചുണ്ടാക്കിയ ആരോപണമെന്നും പി ശശി പറയുന്നു.

അഡ്വ. കെ വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്. നിയമനടപടിയിലേക്ക് നീങ്ങുകയാണ് പി ശശി. നേരത്തെ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് പി ശശിക്കെതിരെ വെള്ളാപ്പള്ളി നടേശൻ ആഞ്ഞടിച്ചത്. സിപിഎമ്മിന്റെ അന്തകനായത് പി ശശി എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന.

അതിരൂക്ഷമായ വിമർശനമാണ് വെള്ളാപ്പള്ളി പി ശശിക്കെതി ഉന്നയിച്ചത്. പി ശശിയുടെ ധാർഷ്ട്യം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ ഒരു പാരലൽ ഭരണം പി ശശി ഉണ്ടാക്കിയെന്നും പൊലീസിനെ അടക്കം ​ദുരുപയോ​ഗം ചെയ്തുവെന്നുമാണ് അന്ന് വെള്ളാപ്പള്ളി നടേശൻ ആഞ്ഞടിച്ചത്.

ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പി ശശി വെള്ളാപ്പള്ളിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നതും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതും.

Content Highlight: False allegations should be withdrawn and an apology should be made P Sasi sends legal notice to Vellappally

#Latest News #Vellappally Natesan #P Sasi #Legal Notice

Next TV

Related Stories
 ജാഗ്രത ...: കൊല്ലത്ത് വീണ്ടും ഷിഗെല്ല; രണ്ടാംക്ലാസ്സുകാരന് രോ​ഗം സ്ഥിരീകരിച്ചു

Jun 16, 2026 09:55 AM

ജാഗ്രത ...: കൊല്ലത്ത് വീണ്ടും ഷിഗെല്ല; രണ്ടാംക്ലാസ്സുകാരന് രോ​ഗം സ്ഥിരീകരിച്ചു

കൊല്ലത്ത് വീണ്ടും ഷിഗെല്ല; രണ്ടാംക്ലാസ്സുകാരന് രോ​ഗം സ്ഥിരീകരിച്ചു...

Read More >>
'എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം തിരിച്ചടിയായി; തെരഞ്ഞെടുപ്പ്  തോൽവിയിൽ പാർട്ടിയുടെ വീഴ്ചകൾ തുറന്നുസമ്മതിച്ച് പി. രാജീവ്

Jun 16, 2026 09:26 AM

'എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം തിരിച്ചടിയായി; തെരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടിയുടെ വീഴ്ചകൾ തുറന്നുസമ്മതിച്ച് പി. രാജീവ്

നിയമസഭാ തിരഞ്ഞെടുപ്പ് , പാർട്ടിയുടെ തകർച്ച , സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്,...

Read More >>
Top Stories

News Roundup