നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്; പട്ടികയിലെ 45 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്; പട്ടികയിലെ 45 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍
Jun 14, 2026 10:00 PM | By VIPIN P V
#Latest News #Nipah Virus #Health Minister #K Muraleedharan

തിരുവനന്തപുരം : ( www.truevisionnews.com ) ഇന്ന് ലഭിച്ച എട്ട് പേരുടേതുള്‍പ്പെടെ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ള 103 പേരില്‍ വളരെ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍ നാല് പേരാണുള്ളത്. സമ്പര്‍ക്ക പട്ടികയിലെ 45 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

അതേസമയം, കോഴിക്കോട് നിപ വ്യാപനം ഇല്ലെന്നും രോഗിയുടെ പ്രദേശം കണ്ടെയ്‌മെന്റ് സോണാക്കേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്ന് പറഞ്ഞു. നിപ ബാധിച്ച 43 വയസുകാരന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്.

മോണോക്ലോണല്‍ ആന്റിബോഡി ആദ്യദിവസം നല്‍കിയെന്നും ഒരു മരുന്ന് ബഹറിനില്‍ നിന്നും എത്തിച്ച് ആദ്യ ഡോസ് നല്‍കിയെന്നും ആരോഗ്യമന്ത്രി കൂട്ടിചേര്‍ത്തു. മരുന്നുകള്‍ ഇല്ലെന്ന് ആരോപണം അടിസ്ഥാന രഹിതമെന്നും മന്ത്രി പറഞ്ഞു. രോഗിയുമായി അടുത്ത ഇടപഴകിയവര്‍ക്ക് ജൂണ്‍ 10 മുതല്‍ പ്രതിരോധ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ 130 ഷിഗല്ലെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രി കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. ഷിഗല്ലെ പ്രതിരോധം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി ആരോഗ്യവകുപ്പ് നടത്തുന്നുണ്ടെന്നും ഹോട്ടല്‍ പരിശോധന കര്‍ശനമാക്കിയതായും അദ്ദേഹം പറഞ്ഞു. വിദ്യാലയങ്ങളിലെ കിണറുകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: Test results of 11 people on Nipah contact list negative

#Latest News #Nipah Virus #Health Minister #K Muraleedharan

Next TV

Related Stories
കാസര്‍ഗോഡ് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി; തിരച്ചിൽ തുടരുന്നു

Jun 14, 2026 10:25 PM

കാസര്‍ഗോഡ് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി; തിരച്ചിൽ തുടരുന്നു

കാസര്‍ഗോഡ് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി, തിരച്ചിൽ...

Read More >>
'ഗോൾവാൾക്കറുടെ ചിത്രത്തിന് മുൻപിൽ പൂജയ്ക്ക് പോയ മുഖ്യമന്ത്രിയുടെ പാത പിന്തുടരുകയാണ് വിസിമാർ ചെയ്തത്' - ബിനോയ് വിശ്വം

Jun 14, 2026 09:55 PM

'ഗോൾവാൾക്കറുടെ ചിത്രത്തിന് മുൻപിൽ പൂജയ്ക്ക് പോയ മുഖ്യമന്ത്രിയുടെ പാത പിന്തുടരുകയാണ് വിസിമാർ ചെയ്തത്' - ബിനോയ് വിശ്വം

'ഗോൾവാൾക്കറുടെ ചിത്രത്തിന് മുൻപിൽ പൂജയ്ക്ക് പോയ മുഖ്യമന്ത്രിയുടെ പാത പിന്തുടരുകയാണ് വിസിമാർ ചെയ്തത്' - ബിനോയ്...

Read More >>
സ്‌കൂട്ടര്‍ കാറില്‍ തട്ടിയെന്ന് ആരോപിച്ച് കോഴിക്കോട് യുവാക്കള്‍ക്ക് നേരെ കാര്‍ യാത്രികന്‍ വടിവാള്‍ വീശിയെന്ന് പരാതി

Jun 14, 2026 09:28 PM

സ്‌കൂട്ടര്‍ കാറില്‍ തട്ടിയെന്ന് ആരോപിച്ച് കോഴിക്കോട് യുവാക്കള്‍ക്ക് നേരെ കാര്‍ യാത്രികന്‍ വടിവാള്‍ വീശിയെന്ന് പരാതി

കോഴിക്കോട് യുവാക്കള്‍ക്ക് നേരെ കാര്‍ യാത്രികന്‍ വടിവാള്‍ വീശിയെന്ന് പരാതി...

Read More >>
കുടുംബത്തിലെ സ്ത്രീകളെ സ്ട്രീമിങ്ങിലൂടെ മോശമായി ചിത്രീകരിച്ചു; യൂടൂബർക്കെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി ഹനാൻ ഷാ

Jun 14, 2026 09:20 PM

കുടുംബത്തിലെ സ്ത്രീകളെ സ്ട്രീമിങ്ങിലൂടെ മോശമായി ചിത്രീകരിച്ചു; യൂടൂബർക്കെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി ഹനാൻ ഷാ

കുടുംബത്തിലെ സ്ത്രീകളെ സ്ട്രീമിങ്ങിലൂടെ മോശമായി ചിത്രീകരിച്ചു, യൂടൂബർക്കെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി ഹനാൻ...

Read More >>
ആശ്വാസം...! കോഴിക്കോട് മെഡിക്കൽ കോളേജിലെ കാണാതായ എംബിബിഎസ് വിദ്യാർത്ഥിനിയെ കണ്ടെത്തി

Jun 14, 2026 07:09 PM

ആശ്വാസം...! കോഴിക്കോട് മെഡിക്കൽ കോളേജിലെ കാണാതായ എംബിബിഎസ് വിദ്യാർത്ഥിനിയെ കണ്ടെത്തി

കോഴിക്കോട് മെഡിക്കൽ കോളേജിലെ കാണാതായ എംബിബിഎസ് വിദ്യാർത്ഥിനിയെ...

Read More >>
Top Stories

News Roundup