സ്‌കൂട്ടര്‍ കാറില്‍ തട്ടിയെന്ന് ആരോപിച്ച് കോഴിക്കോട് യുവാക്കള്‍ക്ക് നേരെ കാര്‍ യാത്രികന്‍ വടിവാള്‍ വീശിയെന്ന് പരാതി

സ്‌കൂട്ടര്‍ കാറില്‍ തട്ടിയെന്ന് ആരോപിച്ച് കോഴിക്കോട് യുവാക്കള്‍ക്ക് നേരെ കാര്‍ യാത്രികന്‍ വടിവാള്‍ വീശിയെന്ന് പരാതി
Jun 14, 2026 09:28 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) സ്‌കൂട്ടര്‍ കാറില്‍ തട്ടിയെന്ന് ആരോപിച്ച് യുവാക്കള്‍ക്ക് നേരെ വടിവാള് വീശി കാര്‍ യാത്രക്കാരന്‍. കോഴിക്കോട് താമരശ്ശേരി ചുരം എട്ടാം വളവിലാണ് സംഭവം. യുവാക്കള്‍ക്ക് നേരെ വടിവാളെടുത്ത് അതിക്രമം കാട്ടിയതിന് പിന്നാലെ ഇയാൾ സ്‌കൂട്ടറിന്റെ മഡ്ഗാര്‍ഡ് വെട്ടിപ്പൊളിച്ചു.

ചുരത്തിലൂടെ യാത്ര ചെയ്യുന്നതിനിടയില്‍ കാര്‍ പെട്ടെന്ന് സഡന്‍ ബ്രേക്കിട്ടതിനെ തുടർന്ന് ബൈക്ക് അതില്‍ തട്ടി. അപ്പോള്‍ തന്നെ കാര്യങ്ങള്‍ പറഞ്ഞ് തീര്‍ത്ത് മടങ്ങിയതാണെന്ന് യുവാക്കള്‍ പറയുന്നു.

എന്നാല്‍ യാത്ര തുടര്‍ന്നതിന് പിന്നാലെ ബൈക്കിന് കുറക്കെ കാർ നിര്‍ത്തി തടസം സൃഷ്ടിച്ച ശേഷമാണ് കാർ യാത്രികന്‍ അതിക്രമം കാണിച്ചതെന്ന് യുവാക്കൾ പറയുന്നു. ബൈക്കിൽ വടിവാളു കൊണ്ട് അടിക്കുകയും യുവാക്കളില്‍ ഒരാളുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. സംഭവത്തിന് പിന്നാലെ യുവാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

Content Highlight: Complaint filed against a car passenger who brandished a knife at a group of youths in Kozhikode

Next TV

Related Stories
കാസര്‍ഗോഡ് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി; തിരച്ചിൽ തുടരുന്നു

Jun 14, 2026 10:25 PM

കാസര്‍ഗോഡ് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി; തിരച്ചിൽ തുടരുന്നു

കാസര്‍ഗോഡ് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി, തിരച്ചിൽ...

Read More >>
'ഗോൾവാൾക്കറുടെ ചിത്രത്തിന് മുൻപിൽ പൂജയ്ക്ക് പോയ മുഖ്യമന്ത്രിയുടെ പാത പിന്തുടരുകയാണ് വിസിമാർ ചെയ്തത്' - ബിനോയ് വിശ്വം

Jun 14, 2026 09:55 PM

'ഗോൾവാൾക്കറുടെ ചിത്രത്തിന് മുൻപിൽ പൂജയ്ക്ക് പോയ മുഖ്യമന്ത്രിയുടെ പാത പിന്തുടരുകയാണ് വിസിമാർ ചെയ്തത്' - ബിനോയ് വിശ്വം

'ഗോൾവാൾക്കറുടെ ചിത്രത്തിന് മുൻപിൽ പൂജയ്ക്ക് പോയ മുഖ്യമന്ത്രിയുടെ പാത പിന്തുടരുകയാണ് വിസിമാർ ചെയ്തത്' - ബിനോയ്...

Read More >>
കുടുംബത്തിലെ സ്ത്രീകളെ സ്ട്രീമിങ്ങിലൂടെ മോശമായി ചിത്രീകരിച്ചു; യൂടൂബർക്കെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി ഹനാൻ ഷാ

Jun 14, 2026 09:20 PM

കുടുംബത്തിലെ സ്ത്രീകളെ സ്ട്രീമിങ്ങിലൂടെ മോശമായി ചിത്രീകരിച്ചു; യൂടൂബർക്കെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി ഹനാൻ ഷാ

കുടുംബത്തിലെ സ്ത്രീകളെ സ്ട്രീമിങ്ങിലൂടെ മോശമായി ചിത്രീകരിച്ചു, യൂടൂബർക്കെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി ഹനാൻ...

Read More >>
ആശ്വാസം...! കോഴിക്കോട് മെഡിക്കൽ കോളേജിലെ കാണാതായ എംബിബിഎസ് വിദ്യാർത്ഥിനിയെ കണ്ടെത്തി

Jun 14, 2026 07:09 PM

ആശ്വാസം...! കോഴിക്കോട് മെഡിക്കൽ കോളേജിലെ കാണാതായ എംബിബിഎസ് വിദ്യാർത്ഥിനിയെ കണ്ടെത്തി

കോഴിക്കോട് മെഡിക്കൽ കോളേജിലെ കാണാതായ എംബിബിഎസ് വിദ്യാർത്ഥിനിയെ...

Read More >>
Top Stories

News Roundup