യാത്രക്കാർ ഒന്ന് ശ്രദ്ധിക്കുക; മാക്കൂട്ടം ചുരത്തിൽ ജൂലൈ 9 വരെ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

യാത്രക്കാർ  ഒന്ന്  ശ്രദ്ധിക്കുക; മാക്കൂട്ടം ചുരത്തിൽ ജൂലൈ 9 വരെ  ഭാരവാഹനങ്ങൾക്ക് നിയന്ത്രണം
Jun 13, 2026 12:58 PM | By Susmitha Surendran
#Restrictions #Heavy vehicles #Makoottam Pass

ഇരിട്ടി : (https://truevisionnews.com/) കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് കുടക് ജില്ലയിലെ പ്രധാന പാതകളിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

 മാക്കൂട്ടം ചുരം പാത ഉൾപ്പെടെ, കുടക് ജില്ലയിലെ റോഡുകളിൽ ജൂലൈ 9 വരെ ഭാരവാഹനങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തി. 18.5 ടണ്ണിൽ കൂടുതലുള്ള ചരക്കുവാഹനങ്ങൾക്കു നിരോധനം ഏർപ്പെടുത്തി.

പൊതുഗതാഗത സംവിധാനങ്ങൾക്കും സ്കൂൾവാഹനങ്ങളും നിരോധനമില്ല. തടി, മണൽ ലോഡ് വാഹനങ്ങൾക്കും കണ്ടെയ്നറുകൾ, ടാങ്കറുകൾ, ടിപ്പറുകൾ എന്നിവയ്ക്കും നിരോധനമുണ്ട്.

ഇത്തരം വാഹനങ്ങൾ ചെക്പോസ്റ്റുകളിൽ തടയും. പച്ചക്കറി കൊണ്ടുപോകുന്ന സാധാരണ ചരക്കുവാഹനങ്ങൾക്കും ലോറികൾക്കും പാചകവാതകം, ഇന്ധനങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും നിയന്ത്രണം ബാധകമല്ലമെന്ന് മടിക്കേരി ഡപ്യൂട്ടി കമ്മിഷണർ എസ്.ജെ.സോമശേഖർ അറിയിച്ചു.

Content Highlight: Restrictions on heavy vehicles at Makoottam Pass

#Restrictions #Heavy vehicles #Makoottam Pass

Next TV

Related Stories
കോഴിക്കോട് വാണിമേലിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; പോലീസ് കേസെടുത്തു

Jun 13, 2026 01:55 PM

കോഴിക്കോട് വാണിമേലിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; പോലീസ് കേസെടുത്തു

കോഴിക്കോട് നാദാപുരത്ത് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ...

Read More >>
'പ്രിയദർശിനി' ഒരുങ്ങി; ഉദ്ഘാടന ദിവസം ബസ് ഓടിക്കാൻ കെഎസ്ആർടിസിയുടെ ആദ്യ  വനിതാ ഡ്രൈവർ ഷീല; ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര

Jun 13, 2026 01:47 PM

'പ്രിയദർശിനി' ഒരുങ്ങി; ഉദ്ഘാടന ദിവസം ബസ് ഓടിക്കാൻ കെഎസ്ആർടിസിയുടെ ആദ്യ വനിതാ ഡ്രൈവർ ഷീല; ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉദ്ഘാടന ദിവസം ബസ് ഓടിക്കുക കെഎസ്ആർടിസി ആദ്യ വനിതാ...

Read More >>
കോഴിക്കോട് വടകരയിൽ അപ്പോളോ ജ്വല്ലറിക്കെതിരെ നിക്ഷേപത്തട്ടിപിന് കേസ്

Jun 13, 2026 12:58 PM

കോഴിക്കോട് വടകരയിൽ അപ്പോളോ ജ്വല്ലറിക്കെതിരെ നിക്ഷേപത്തട്ടിപിന് കേസ്

കോഴിക്കോട് വടകരയിൽ അപ്പോളോ ജ്വല്ലറിക്കെതിരെ നിക്ഷേപത്തട്ടിപിന്...

Read More >>
കോഴിക്കോട് നിപ ജാഗ്രത: കേന്ദ്ര സംഘം കോഴിക്കോട്ടെത്തി, സ്ഥിതിഗതികൾ വിലയിരുത്തും

Jun 13, 2026 12:52 PM

കോഴിക്കോട് നിപ ജാഗ്രത: കേന്ദ്ര സംഘം കോഴിക്കോട്ടെത്തി, സ്ഥിതിഗതികൾ വിലയിരുത്തും

കോഴിക്കോട് നിപ ജാഗ്രത: കേന്ദ്ര സംഘം എത്തി, സ്ഥിതിഗതികൾ...

Read More >>
Top Stories

News Roundup

GCC News