സിപിഐഎമ്മിനെതിരായ വിമർശനങ്ങളിൽ രാഷ്ട്രീയ മര്യാദ പാലിക്കണം; രാഹുൽ ഗാന്ധിക്കെതിരെ എം.എ. ബേബി

സിപിഐഎമ്മിനെതിരായ വിമർശനങ്ങളിൽ രാഷ്ട്രീയ മര്യാദ പാലിക്കണം; രാഹുൽ ഗാന്ധിക്കെതിരെ എം.എ. ബേബി
Jun 13, 2026 11:50 AM | By Anusree vc
#Latest News #MA Baby #Rahul Gandhi #CPI(M) #Political News

തൃശൂർ: (truevisionnews.com) സിപിഐഎമ്മിനെതിരായ വിമർശനങ്ങളിൽ രാഹുൽ ഗാന്ധി രാഷ്ട്രീയ മര്യാദയും അന്തസ്സും പാലിക്കണമെന്ന് സിപിഐഎം നേതാവ് എം.എ. ബേബി. ഇന്ത്യാ മുന്നണിയിലെ പാർട്ടികൾക്ക് പല സംസ്ഥാനങ്ങളിലും പരസ്പരം ഏറ്റുമുട്ടേണ്ടി വരാറുണ്ട്. എന്നാൽ, അഖിലേന്ത്യാ നേതൃത്വത്തിൽപ്പെട്ടവർ വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ മാന്യത പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബേബി.

സിപിഐ എമ്മും ബിജെപിയും തമ്മിൽ ഡീൽ എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. ബിജെപിക്കെതിരെ സിപിഐ എമ്മിനോളം പൊരുതിയിട്ടുള്ള പാർടി വേറിയില്ല. പിണറായിയെ ആലിംഗനം ചെയ്യാത്ത രാഹുലിന് മോദിയെ കെട്ടിപ്പിടിക്കാം. പിണറായിയെ രാഹുൽ ആലിംഗനം ചെയ്യണമെന്ന് പറയില്ല. ആലിംഗനവും സ്നേഹവും ഉള്ളിൽ നിന്നും വരുന്ന കാര്യമാണ്.

ഇന്ത്യാകൂട്ടായ്‌മ യോഗത്തിൽ ഡിഎംകെയുള്ള സമീപനത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാട് വ്യക്തമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഡിഎംകെ മുന്നണിയുടെ ഭാഗമായാണ് കോൺഗ്രസ് അഞ്ച് സീറ്റ് നേടിയത്. രാജ്യസഭാ സീറ്റും ഡിഎംകെയോട് സംസാരിച്ച് കോൺഗ്രസ് നേടിയെടുത്തിരുന്നു. ഡിഎംകെയുടെ വാത്സല്യവും പരിചരണവും പരിഗണനയും ആവോളം ആസ്വദിച്ചു. അധികാരത്തിന്റെ വല്ലാത്ത ആർത്തി ജനാധിപത്യ സംസ്കാരത്തിന് ഭൂഷണമല്ല. ഡിഎംകെയെ അറിയിച്ച ശേഷമാണ് സിപിഐ എം ടിവികെയെ പിന്തുണച്ചതെന്നും എം എ ബേബി പറഞ്ഞു.

Content Highlight: Rahul Gandhi must observe political propriety, M.A. Baby

#Latest News #MA Baby #Rahul Gandhi #CPI(M) #Political News

Next TV

Related Stories
കോഴിക്കോട് വടകരയിൽ അപ്പോളോ ജ്വല്ലറിക്കെതിരെ നിക്ഷേപത്തട്ടിപിന് കേസ്

Jun 13, 2026 12:58 PM

കോഴിക്കോട് വടകരയിൽ അപ്പോളോ ജ്വല്ലറിക്കെതിരെ നിക്ഷേപത്തട്ടിപിന് കേസ്

കോഴിക്കോട് വടകരയിൽ അപ്പോളോ ജ്വല്ലറിക്കെതിരെ നിക്ഷേപത്തട്ടിപിന്...

Read More >>
കോഴിക്കോട് നിപ ജാഗ്രത: കേന്ദ്ര സംഘം കോഴിക്കോട്ടെത്തി, സ്ഥിതിഗതികൾ വിലയിരുത്തും

Jun 13, 2026 12:52 PM

കോഴിക്കോട് നിപ ജാഗ്രത: കേന്ദ്ര സംഘം കോഴിക്കോട്ടെത്തി, സ്ഥിതിഗതികൾ വിലയിരുത്തും

കോഴിക്കോട് നിപ ജാഗ്രത: കേന്ദ്ര സംഘം എത്തി, സ്ഥിതിഗതികൾ...

Read More >>
കോഴിക്കോട് ബാലുശ്ശേരിയിൽ യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jun 13, 2026 11:46 AM

കോഴിക്കോട് ബാലുശ്ശേരിയിൽ യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ബാലുശ്ശേരിയിൽ യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup

GCC News