'എനിക്കെതിരെ ശബ്ദിച്ചാല്‍ നിന്റെ കണ്ണ് അടിച്ചു പൊട്ടിക്കും, നിന്റെ കയ്യും കാലും വെട്ടിക്കളയും' - പി കെ ശശി സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

'എനിക്കെതിരെ ശബ്ദിച്ചാല്‍ നിന്റെ കണ്ണ് അടിച്ചു പൊട്ടിക്കും, നിന്റെ കയ്യും കാലും വെട്ടിക്കളയും' - പി കെ ശശി സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Jun 13, 2026 10:43 AM | By Susmitha Surendran
#Complaint #PK Sasi #Threatened #CPM branch secretary

പാലക്കാട്:  (https://truevisionnews.com/) സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പി കെ ശശി ഭീഷണിപ്പെടുത്തിയെന്ന് പരാതി. പാലക്കാട് മണ്ണാര്‍ക്കാട് നായാടിപ്പാറ ബ്രാഞ്ച് സെക്രട്ടറി കെ. മണികണ്ഠനെയാണ് ഭീഷണിപ്പെടുത്തിയത്.  ഫോണ്‍ വിളിച്ചായിരുന്നു ഭീഷണിയെന്ന് പരാതിയില്‍ പറയുന്നു.

'എനിക്കെതിരെ ശബ്ദിച്ചാല്‍ നിന്റെ കണ്ണ് അടിച്ചു പൊട്ടിക്കും. നിന്റെ കയ്യും കാലും വെട്ടിക്കളയും. അതിനുള്ള ആളുകളെ ഞാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട് കരുതിയിരുന്നോ'- എന്നായിരുന്നു ഭീഷണിയെന്നാണ് പരാതിക്കാരന്‍ പറയുന്നത്. ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി നാട്ടുകല്‍ പൊലീസ് തുടങ്ങിയവര്‍ക്ക് മണികണ്ഠന്‍ പരാതി നല്‍കി.

ശശിയുടെ വീടുള്‍പ്പെടുന്ന നായാടിപ്പാറ ബ്രാഞ്ചില്‍ വോട്ടു കുറഞ്ഞിരുന്നു. ഇതാണ് ഭീഷണിക്ക് കാരണമെന്നാണ് സൂചന. യുഡിഎഫ് പിന്തുണയുള്ള സ്ഥാനാർത്ഥിയായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ശശി ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചിരുന്നു.

നേരത്തെ ശശിയെ സിപിഐഎം നായാടിപ്പാറ ബ്രാഞ്ചിലേക്ക് സിപിഐഎം തരംതാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ശശിയെ സിപിഐഎം പുറത്താക്കിയിരുന്നു.

Content Highlight: Complaint alleging that PK Sasi threatened the CPM branch secretary

#Complaint #PK Sasi #Threatened #CPM branch secretary

Next TV

Related Stories
കോഴിക്കോട് ബാലുശ്ശേരിയിൽ യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jun 13, 2026 11:46 AM

കോഴിക്കോട് ബാലുശ്ശേരിയിൽ യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ബാലുശ്ശേരിയിൽ യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup

GCC News