ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു
Jun 13, 2026 07:51 AM | By VIPIN P V

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു ബി മുരാരി ബാബു. അർബുധ ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ദ്വാരപാലക ശിൽപ്പ കേസിലും കട്ടിളപാളി കേസിലും ഒന്നിച്ച് അറസ്റ്റിലായ മുരാരി ബാബു 90 ദിവസത്തോളം ജയിൽവാസം അനുഭവിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ പിന്നീട് മുരാരി ബാബുവിന് സ്വഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.

പൊലീസ് കോൺസ്റ്റബിൾ ജോലി ഉപേക്ഷിച്ചാണ് മുരാരി ബാബു തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായത്. 1997ലാണ് ദേവസ്വം ബോർഡ് ജീവനക്കാരനായി മുരാരി ബാബു ജോലിയിൽ പ്രവേശിക്കുന്നത്. ആദ്യം താൽക്കാലി ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ച മുരാരി ബാബുവിന് പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിലെ ക്ലർക്കായി സ്ഥിര നിയമനം നൽകുകയായിരുന്നു.

പിന്നീട് വൈക്കം, ഏറ്റുമാനൂർ, തിരുനക്കര എന്നീ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് ‘സ്പെഷൽ ഓഫിസർ’ തസ്തികയിൽ സേവനമനുഷ്ഠിച്ചിരുന്നു.1994യിരുന്നു മുരാരി ബാബുവിന് പൊലീസിൽ ജോലി ലഭിച്ചത്.. കോൺസ്റ്റബിളായി കണ്ണൂരിലായിരുന്നു ആദ്യ പരിശീലനം. എന്നാൽ മുരാരി ബാബു പരിശീലന കാലയളവ് പൂർത്തിയാക്കിയിരുന്നില്ല.

സിഐടിയു നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ അംഗമായിരുന്നു മുരാരി ബാബു. ശബരിമല സ്വ‍ർണക്കൊള്ള കേസിലെ രണ്ടാം പ്രതിയായിരുന്നു‌. മുരാരി ബാബു. സ്വർണപ്പാളി ചെമ്പാണെന്ന രേഖ ആദ്യം തയാറാക്കിയത് മുരാരി ബാബുവായിരുന്നു.

രേഖ തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു നൽകിയ മൊഴി ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുടെയുമെന്നും അനുമതിയില്ലാതെ താൻ എഴുതി നൽകിയെന്ന പേരിൽ ഒരു പ്രവ‍ൃത്തിയും നടക്കില്ലെന്നായിരുന്നു മുരാരി ബാബുവിൻ്റെ മൊഴി.




Content Highlight: sabarimala gold theft case accused murari babu passes away

Next TV

Related Stories
കോഴിക്കോട് ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി; രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്

Jun 13, 2026 06:53 AM

കോഴിക്കോട് ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി; രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്

കോഴിക്കോട് ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി, രണ്ട് മത്സ്യത്തൊഴിലാളികൾക്ക്...

Read More >>
'ചെറിയൊരു കുടുംബ വിഷയത്തെ പർവതീകരിച്ച് ആഘോഷമാക്കരുത്'; ഭാര്യയെ തല്ലിയെന്ന പരാതിയിൽ കേസ്, പ്രതികരിച്ച് ബിജെപി നേതാവ്

Jun 13, 2026 06:37 AM

'ചെറിയൊരു കുടുംബ വിഷയത്തെ പർവതീകരിച്ച് ആഘോഷമാക്കരുത്'; ഭാര്യയെ തല്ലിയെന്ന പരാതിയിൽ കേസ്, പ്രതികരിച്ച് ബിജെപി നേതാവ്

ഭാര്യയെ തല്ലിയതിന് കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് എ ആർ...

Read More >>
‘നിപയെ പ്രതിരോധിക്കാൻ ആശുപത്രികളിൽ മരുന്നുകൾ ഇല്ല, മന്ത്രി പറഞ്ഞതല്ല, ആശുപത്രി അധികൃതർ പറയുന്നത്’; വാർത്തകൾ ആശങ്കയുണ്ടാകുന്നുവെന്ന് പിണറായി വിജയൻ

Jun 13, 2026 06:12 AM

‘നിപയെ പ്രതിരോധിക്കാൻ ആശുപത്രികളിൽ മരുന്നുകൾ ഇല്ല, മന്ത്രി പറഞ്ഞതല്ല, ആശുപത്രി അധികൃതർ പറയുന്നത്’; വാർത്തകൾ ആശങ്കയുണ്ടാകുന്നുവെന്ന് പിണറായി വിജയൻ

സംസ്ഥാനത്ത് നിപ ഭീതി പടരുന്ന സാഹചര്യത്തിൽ ജീവൻ രക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നെന്ന വാർത്ത ആശങ്ക ഉണ്ടാകുന്നുവെന്ന് പിണറായി...

Read More >>
Top Stories










GCC News