അടിവസ്ത്രം വരെ അലപ്പിച്ചു, ചോദിച്ചാൽ മുഖത്തടിക്കും; 'തൊപ്പി'ക്കെതിരെ ഗുരുതര ആരോപണങ്ങൾ, ഓപ്പറേഷൻ തുഫാനിൽ 'തൂക്കണമെന്ന്' സോഷ്യൽ മീഡിയ

അടിവസ്ത്രം വരെ അലപ്പിച്ചു, ചോദിച്ചാൽ മുഖത്തടിക്കും; 'തൊപ്പി'ക്കെതിരെ ഗുരുതര ആരോപണങ്ങൾ, ഓപ്പറേഷൻ തുഫാനിൽ 'തൂക്കണമെന്ന്' സോഷ്യൽ മീഡിയ
Jun 12, 2026 11:39 AM | By Athira V
#Latest News #YouTuber Thoppy #Muhammad Nihad #New Video

'തൊപ്പി' എന്ന യൂട്യൂബർ മുഹമ്മദ് നിഹാദിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സുഹൃത്തുക്കൾ. നിഹാദിന്റെ എംആർഎസ് ഗ്യാങ്ങിൽ ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ജാസിയും ഷമീറുമാണ് സോഷ്യൽ മീഡിയയിലൂടെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.ആരോപണ പ്രത്യാരോപണങ്ങൾ നടക്കവെ ഉണ്ടായ 'തൊപ്പി'യുടെ സുഹൃത്തുക്കളുടെ പുതിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയ ചർച്ചയ്ക്ക് തുടക്കം കുറിച്ചത്.

തൊപ്പി എംഡിഎംഎ ഉപയോഗിക്കുന്നുവെന്നും പ്രായപൂർത്തിയാവാത്തവരെ വരെ ചൂഷണം ചെയ്യുന്നുവെന്നും തുടങ്ങിയ അതി ഗുരുതരമായ ആരോപണങ്ങളാണ് ഇവർ ലൈവ് സ്ട്രീമിൽ ഉന്നയിക്കുന്നത്. നിഹാദിന്റെ മുറിയിൽ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു.

തന്റെ വീട്ടിലേക്ക് ഡ്രഗ്സ് കയറ്റിയെന്ന ആരോപണം ആദ്യം 'തൊപ്പി'യായിരുന്നു ഉന്നയിച്ചത്. പിന്നാലെ ആരോപണങ്ങൾക്ക് മറുപടിയുമായി ഷമീറും ലൈവിലെത്തി. തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പണം നൽകി പെൺകുട്ടികളെ സ്വാധീനിച്ച് സംഭവം ഒതുക്കിയെന്നും ഷമീർ പറഞ്ഞു. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വരെ നിഹാദ് ചൂഷണം ചെയ്തുവെന്നും ഷമീർ ആരോപിച്ചു.

പഴയ കാര്യമാണെങ്കിലും പോക്സോ പോക്സോ അല്ലാതായി മാറുമോ എന്ന് ഷമീർ തന്നെ ഒരു വീഡിയോയിൽ ചോദിക്കുന്നുണ്ട്.
വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ നിരവധിപേർ പ്രതികരണവുമായെത്തി. എല്ലാത്തിനെയും പിടിച്ച് അകത്തിടണമെന്നും ഓപ്പറേഷൻ തുഫാൻ നടപ്പിലാക്കണമെന്നും പലരും ആവശ്യപ്പെട്ടു.

ക്യാമറയിൽ കാണാത്ത ഒരു രൂപവും സ്വഭാവവും നിഹാദിനുണ്ടെന്നായിരുന്നു മുഹമ്മദും ഷമീർ പറഞ്ഞത്. അത് ആ വീട്ടിൽ താമസിക്കുന്നവർക്ക് മാത്രമേ അറിയൂ. അടിമകളെ പോലെയാണ് കാണുന്നത്. ലൈവ് തീർന്നു കഴിഞ്ഞാൽ പച്ച തെറിയാണ് വിളിക്കുക. മുഖത്ത് കാലുകൊണ്ട് ചവിട്ടും. ശാരീരികമായ ഉപദ്രവങ്ങളും തൊപ്പിയുടെ ഭാഗത്ത് നിന്നും നേരിട്ടതായും മുഹമ്മദും ഷമീറും പറഞ്ഞു.

രണ്ടര വർഷക്കാലം തൊപ്പിയുടെ കൂടെ ജോലി ചെയ്തിട്ട് ഒരു രൂപ പോലും ശമ്പളമായി നൽകിയിട്ടില്ല. കേട്ടാൽ ആർക്കും അറപ്പ് തോന്നുന്ന തരത്തിലുള്ള ജോലികൾ തങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചു. തൊപ്പിയുടെയും റാംബോയുടെയും അടിവസ്ത്രങ്ങൾ വരെ അലക്കേണ്ടി വന്നു, ചെയ്തില്ലെങ്കിൽ മുഖത്ത് അടി വീഴും.

അന്ന് പൈസയോ ചായയോ തരില്ല. തൊപ്പി പറയുന്ന കാര്യങ്ങളെല്ലാം നടപ്പാക്കുന്നത് റാംബോ ആണ്. അവന്റെ ആവശ്യത്തിന് മാത്രമാണ് പണം തരിക. അതിൽ നിന്ന് ഒരു ചായ കുടിക്കാൻ കാശ് ചോദിച്ചാൽ പോലും 30 രൂപക്ക് മുകളിൽ പോകരുത് എന്നാണ് പറയാറുള്ളതെന്നും മമ്മുവും ഷമീറും വീഡിയോയിൽ പറഞ്ഞു.

Content Highlight: Friends make serious revelations against YouTuber Muhammad Nihad, nicknamed 'Thoppi'

#Latest News #YouTuber Thoppy #Muhammad Nihad #New Video

Next TV

Related Stories
ജയിൽ മോചിതനായത് അടുത്തിടെ, ഒടുവിൽ സിസിടിവിയിൽ കുടുങ്ങി!; നെയ്യാറ്റിൻകരയിൽ ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന മോഷ്ടാവ് പിടിയിൽ

Jun 12, 2026 01:14 PM

ജയിൽ മോചിതനായത് അടുത്തിടെ, ഒടുവിൽ സിസിടിവിയിൽ കുടുങ്ങി!; നെയ്യാറ്റിൻകരയിൽ ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന മോഷ്ടാവ് പിടിയിൽ

നെയ്യാറ്റിൻകരയിൽ ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന മോഷ്ടാവ് പിടിയിൽ, കുടുക്കിയത്...

Read More >>
മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാശ്രമം; ഒടുവിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രോഗിയായ വീട്ടുടമയെയും മക്കളെയും പുറത്താക്കി വീട് ജപ്തി ചെയ്തു

Jun 12, 2026 01:09 PM

മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാശ്രമം; ഒടുവിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രോഗിയായ വീട്ടുടമയെയും മക്കളെയും പുറത്താക്കി വീട് ജപ്തി ചെയ്തു

തിരുവനന്തപുരത്ത് വീട് ജപ്തി ചെയ്യാനെത്തിയപ്പോൾ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും...

Read More >>
ആറ്റിങ്ങലിൽ തെരുവുനായ ഭീതി; അടുക്കളയിൽ കയറി വയോധികയെ കടിച്ചുകീറി

Jun 12, 2026 12:51 PM

ആറ്റിങ്ങലിൽ തെരുവുനായ ഭീതി; അടുക്കളയിൽ കയറി വയോധികയെ കടിച്ചുകീറി

വീടിനുള്ളിൽ കയറിയ തെരുവുനായ വയോധികയെ...

Read More >>
കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

Jun 12, 2026 12:49 PM

കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

കണ്ണൂരിലെ നിതിൻ രാജിന്റെ മരണം, ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ, ഹൈക്കോടതി വിധി പറയാൻ...

Read More >>
കോഴിക്കോട്ട് നിപ ബാധിതന്റെ നില ഗുരുതരം, സമ്പർക്കപ്പട്ടികയിൽ 77 പേർ,  നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്

Jun 12, 2026 12:38 PM

കോഴിക്കോട്ട് നിപ ബാധിതന്റെ നില ഗുരുതരം, സമ്പർക്കപ്പട്ടികയിൽ 77 പേർ, നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്, നി​പ, രോഗിയുടെ ആരോഗ്യസ്ഥിതി ഗുരുതരം...

Read More >>
Top Stories

GCC News