---
title: "'പ്രിയപ്പെട്ട ടിനി ടോം നിങ്ങള്‍ക്കിത് വരണം, അന്ന് പുച്ഛിച്ചവർ ഇന്ന് അനുഭവിക്കട്ടെ'; സലിം കുമാറിന്റെ സംസ്കാര ചടങ്ങിലെ വിവാദത്തിൽ അഖിൽ മാരാർ"
english_title: "'Dear Tiny Tom, this should happen to you, let those who despised you then suffer today'; Akhil Marar on the controversy over Salim Kumar's funeral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/365356/dear-tiny-tom-this-should-happen-to-you-let-those-who-despised-you-then-suffer-today-akhil-marar-on-the-controversy-over-salim-kumars-funeral-"
published_at: "2026-06-11T16:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a9c529dd42_Akhil_Marar.jpg"
keywords: ["Akhil Marar", "Tini Tom", "Salim Kumar", "AMMA Association"]
---

# 'പ്രിയപ്പെട്ട ടിനി ടോം നിങ്ങള്‍ക്കിത് വരണം, അന്ന് പുച്ഛിച്ചവർ ഇന്ന് അനുഭവിക്കട്ടെ'; സലിം കുമാറിന്റെ സംസ്കാര ചടങ്ങിലെ വിവാദത്തിൽ അഖിൽ മാരാർ

> **Lead Summary:** നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങിനിടെ ഓൺലൈൻ മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായ തള്ളിക്കയറ്റത്തിൽ കടുത്ത പ്രതികരണവുമായി സംവിധായകൻ അഖിൽ മാരാർ. ഇത്തരത്തിലുള്ള കുയിലുകളെയും കാക്കക്കൂട്ടങ്ങളെയും നിയന്ത്രിക്കണമെന്നും, ഇക്കാര്യം 'അമ്മ' ഭാരവാഹി എന്ന നിലയിൽ താൻ ഒരു വർഷം മുൻപ് ടിനി ടോമിനോട് ആവശ്യപ്പെട്ടപ്പോൾ പരിഹാസവും പുച്ഛവുമായിരുന്നു മറുപടിയെന്നും അഖിൽ മാരാർ ഓർമ്മിപ്പിച്ചു.

## Article Content

നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങിനിടെ ഓൺലൈൻ മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായ തള്ളിക്കയറ്റത്തിൽ കടുത്ത പ്രതികരണവുമായി സംവിധായകൻ അഖിൽ മാരാർ. ഇത്തരത്തിലുള്ള കുയിലുകളെയും കാക്കക്കൂട്ടങ്ങളെയും നിയന്ത്രിക്കണമെന്നും, ഇക്കാര്യം 'അമ്മ' ഭാരവാഹി എന്ന നിലയിൽ താൻ ഒരു വർഷം മുൻപ് ടിനി ടോമിനോട് ആവശ്യപ്പെട്ടപ്പോൾ പരിഹാസവും പുച്ഛവുമായിരുന്നു മറുപടിയെന്നും അഖിൽ മാരാർ ഓർമ്മിപ്പിച്ചു.

ഇപ്പോൾ ഇതേ ഓൺലൈൻ മാധ്യമങ്ങളാൽ ബുദ്ധിമുട്ട് നേരിട്ട ടിനി ടോമിനെ സമൂഹം ഇത്തരത്തിൽ തന്നെ പരിഹസിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം സന്ദർഭങ്ങളിൽ മനുഷ്യരുടെ സ്വകാര്യത മാനിക്കപ്പെടണമെന്നും, മാധ്യമങ്ങളുടെ അതിരുകടന്ന കടന്നുകയറ്റങ്ങൾ തടയാൻ നിയമം മൂലം തന്നെ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും അഖിൽ മാരാർ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

അഖിൽ മാരാരുടെ വാക്കുകൾ ഇങ്ങനെ

ചന്തുവിന്‍റെ വികാരവിക്ഷോഭങ്ങളും പൊട്ടിത്തെറിയും നമ്മള്‍ കണ്ടു. അവിടെ കൂടിയ ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിക്ഷിധമായി വിമര്‍ശിച്ച് കൊണ്ട് പലരും രംഗത്ത് വന്നു. അവിടെ ഉള്ളില്‍ തട്ടി തന്നെ തങ്ങളുടെ വിഷമം പങ്കുവച്ച പലരേയും പരിഹസിച്ച് കൊണ്ടുള്ള കമന്‍റുകള്‍ കമന്‍റ് ബോക്സുകളില്‍ നിറഞ്ഞു. അതില്‍ ഏറ്റവും കൂടുതല്‍ പരിഹസിച്ച വ്യക്തി ടിനി ടോം ആണ്. പ്രിയപ്പെട്ട ടിനി ടോം നിങ്ങള്‍ക്കിത് വരണം. നിങ്ങളെ സമൂഹം ഈ രീതിയില്‍ തന്നെ പരിഹസിക്കണം. ഞാന്‍ ഒരുവര്‍ഷം മുന്‍പ് ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. സിനിമ നടിമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഉണ്ടാകുന്ന മാനസിക വിഷമങ്ങളെ കൃത്യമായി രേഖപ്പെടുത്തി കൊണ്ട്, ഗര്‍ഭകാലത്ത് ഒരു നടിക്ക് അനുഭവിക്കേണ്ടി വന്ന കമന്‍റ് സെക്ഷനിലെ വെര്‍ബല്‍ റേപ്പ് കണ്ട് മാനസികമായി തകര്‍ന്ന, സുഹൃത്തായ നടി എന്നോട് പറഞ്ഞതും നേരിട്ട് കണ്ട അനുഭവവും. കൊച്ചിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെ അവിടെ പങ്കെടുത്ത സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ ദൂരെ നിന്നുകൊണ്ട് സൂം ചെയ്ത് റെക്കോര്‍ഡ് ഓണ്‍ ചെയ്ത് വച്ചിരിക്കുന്ന ഒരുകൂട്ടം ടീമുകള്‍. കുയിലുകളും കാക്കക്കൂട്ടങ്ങളും റെക്കോര്‍ഡ് ഓണ്‍ ചെയ്ത് വച്ച് സ്ത്രീകളുടെ സാരിതുമ്പിന്‍റെ ഏതെങ്കിലും ഭാഗം മാറുന്ന മൊമന്‍റിന് വേണ്ടിയിട്ട് കഴുകന്മാരെ പോലെ സൂം ചെയ്ത് ക്ലോസ് വാച്ച് ചെയ്തിരിക്കുകയാണ്. അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്ത ഈ കുയിലുകളെ ഒക്കെ നിയന്ത്രിക്കണമെന്ന് പറഞ്ഞ്, സംഘടനാ തലത്തില്‍ ഒരു നടപടി എടുക്കണമെന്ന് പറഞ്ഞ്, അമ്മ അസോസിയേഷന് അത് ചെയ്യാന്‍ പറ്റുമെന്ന് കരുതി അസോസിയേഷന്‍റെ പ്രധാന സ്ഥാനത്തിരിക്കുന്ന താങ്ങള്‍ക്ക് ഞാനൊരു മെസേജ് അയച്ചു. അതില്‍ ഒരു മറുപടി പോലും ഇടാത്ത ഈ മാന്യനെ സമൂഹത്തില്‍ പരിഹസിക്കപ്പെടുമ്പോള്‍ എനിക്ക് സന്തോഷമെ ഉള്ളൂ. അമ്മയുടെ മുന്‍ സെക്രട്ടറി ഇടവേള ബാബുവിന് മെസേജ് ഞാന്‍ അയച്ചു. അദ്ദേഹം ഒരു മാന്യമായ മറുപടി ഇട്ടു. അതാണ് യാഥാര്‍ത്ഥ്യം. സ്വന്തമായി വേദനിക്കുമ്പോള്‍ മാത്രമെ ഇവനൊക്കെ പൊള്ളൂ. മറ്റൊരുത്തന്‍റേയും വേദന ഇവന്മാരുടെ വേദനയല്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/365356/dear-tiny-tom-this-should-happen-to-you-let-those-who-despised-you-then-suffer-today-akhil-marar-on-the-controversy-over-salim-kumars-funeral-)