നെയ്യാറ്റിൻകര: ( www.truevisionnews.com) മുള്ളറവിള കല്ലുപാലം ശ്രീകണ്ഠശാസ്ത ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിലായി. വണ്ടന്നൂർ സ്വദേശി മണിച്ചൻ എന്ന് വിളിക്കുന്ന പ്രശാന്തനെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം പുലർച്ചെയായിരുന്നു മോഷണം നടന്നത്. ക്ഷേത്രത്തിനുള്ളിലെ കാണിക്കവഞ്ചി തകർത്ത് ഇയാൾ പണം കവരുകയായിരുന്നു. രാവിലെ ക്ഷേത്രനട തുറക്കാനായി അധികൃതർ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. തുടർന്ന്, പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ക്ഷേത്രാധികൃതർ പൊലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. മുൻപും സമാനമായ രീതിയിൽ വിവിധയിടങ്ങളിൽ മോഷണം നടത്തിയിട്ടുള്ള കേസുകളിലെ പ്രതിയാണ് പ്രശാന്തൻ എന്ന് പൊലീസ് വ്യക്തമാക്കി.
ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും മോഷണത്തിനെത്തിയത്. നെയ്യാറ്റിൻകര സി.ഐ പ്രദീപിന്റെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
Content Highlight: Neyyattinkara Temple Theft, Robber who broke open donation box arrested, caught on CCTV
































