കെഎസ്ആർടിസിയിൽ ഒരു ദിവസം യാത്ര ചെയ്യുന്നത് 40 ലക്ഷത്തിലധികം സ്ത്രീകൾ; ജൂൺ 15 മുതൽ ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര

കെഎസ്ആർടിസിയിൽ ഒരു ദിവസം യാത്ര ചെയ്യുന്നത് 40 ലക്ഷത്തിലധികം സ്ത്രീകൾ; ജൂൺ 15 മുതൽ ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര
Jun 12, 2026 02:33 PM | By Athira V
#Latest News #KSRTC #Free Travel #Thiruvananthapuram

തിരുവനന്തപുരം: ( www.truevisionnews.com) കെഎസ്ആർടിസി ബസുകളിൽ ഒരു ദിവസം യാത്ര ചെയ്യുന്ന വനിതാ യാത്രക്കാരുടെ കണക്ക് വിവരങ്ങൾ പുറത്ത്.

തിങ്കൾ മുതൽ ഇന്നലെ വരെ ശരാശരി 40, 43,769 പേരാണ് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തത്. സൗജന്യ യാത്ര അനുവദിക്കുന്ന പശ്ചാത്തലത്തിലാണ് സ്ത്രീ യാത്രക്കാരുടെ കണക്കെടുത്തത്.

27,96,588 സ്ത്രീകൾ ഓർഡിനറി ബസുകളിൽ യാത്ര ചെയ്തു. ഒരു ദിവസത്തെ ആവറേജ് കണക്ക് 6,99,147 ആണ്. 27,96,588 സ്ത്രീകൾ ഓർഡിനറി ബസുകളിൽ യാത്ര ചെയ്തുവെന്നും റിപ്പോർട്ട്.

സൗജന്യ യാത്ര ഗുണം ചെയ്യുക തെക്കൻ ജില്ലകാർക്കാവുമെന്നാണ് വിവരം. മലബാർ മേഖലയിൽ ഓർഡിനറി ബസുകൾ തീരെ കുറവാണ്. ഏറ്റവും കുറവ് ഓർഡിനറി ബസുകൾ സർവീസ് നടത്തുന്നത് മലപ്പുറം ജില്ലയിലാണ്. മലപ്പുറം ജില്ലയിൽ ആകെ 98 ഓർഡിനറി ബസുകൾ മാത്രമാണ് ഉള്ളത്.

കാസർകോട് ജില്ലയിൽ സർവീസ് നടത്തുന്നത് 128 ഓർഡിനറി ബസുകളാണെന്നും റിപ്പോർട്ടുണ്ട്. പാലക്കാട് 156 ഓർഡിനറി ബസുകളുമാണ് സർവീസ് നടത്തുന്നത്. ജൂൺ 15 മുതലാണ് സ്ത്രീ യാത്രക്കാർക്ക് ഓഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുക. രാവിലെ 8.30ന് തമ്പാനൂർ ബസ്റ്റാൻഡിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ യാത്ര ഉദ്ഘാടനം ചെയ്യുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ പറഞ്ഞു.

Content Highlight: Statistics on the number of female passengers travelling in KSRTC buses in a day have been released.

#Latest News #KSRTC #Free Travel #Thiruvananthapuram

Next TV

Related Stories
ഒന്നും മറക്കില്ല, മുഖങ്ങളൊക്കെ മനസ്സിലുണ്ട് ; നവകേരള യാത്രക്കിടെ ഗൺമാൻ മർദ്ദിച്ച കേസ്; അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞു

Jun 12, 2026 03:34 PM

ഒന്നും മറക്കില്ല, മുഖങ്ങളൊക്കെ മനസ്സിലുണ്ട് ; നവകേരള യാത്രക്കിടെ ഗൺമാൻ മർദ്ദിച്ച കേസ്; അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞു

നവകേരള യാത്ര, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ , ഗൺമാൻമാർ, കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ്...

Read More >>
മഴക്കാലത്ത് ജാഗ്രത പുലർത്താം, സുരക്ഷിതരായിരിക്കാം - കെഎസ്ഇബി മുന്നറിയിപ്പ്

Jun 12, 2026 03:29 PM

മഴക്കാലത്ത് ജാഗ്രത പുലർത്താം, സുരക്ഷിതരായിരിക്കാം - കെഎസ്ഇബി മുന്നറിയിപ്പ്

മഴക്കാലത്ത് ജാഗ്രത പുലർത്താം, സുരക്ഷിതരായിരിക്കാം - കെഎസ്ഇബി മുന്നറിയിപ്പ്...

Read More >>
കോഴിക്കോട് പയ്യോളിയിൽ മൂന്ന് വയസ്സുകാരന്  ഷിഗെല്ല സ്ഥിരീകരിച്ചു, കുട്ടിയുടെ ആരോഗ്യനില തൃപ്തികരം

Jun 12, 2026 02:42 PM

കോഴിക്കോട് പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു, കുട്ടിയുടെ ആരോഗ്യനില തൃപ്തികരം

കോഴിക്കോട് പയ്യോളിയിൽ ഷിഗെല്ല സ്ഥിരീകരിച്ചു, മൂന്ന് വയസ്സുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്...

Read More >>
വടകര -നാദാപുരം സംസ്ഥാന പാതയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Jun 12, 2026 02:39 PM

വടകര -നാദാപുരം സംസ്ഥാന പാതയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

വടകര -നാദാപുരം സംസ്ഥാന പാതയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച്...

Read More >>
ഡോർ തുറന്നിട്ട് പാച്ചിൽ; 45 കെഎസ്ആർടിസി ബസുകൾക്ക് വൻ പിഴ

Jun 12, 2026 02:08 PM

ഡോർ തുറന്നിട്ട് പാച്ചിൽ; 45 കെഎസ്ആർടിസി ബസുകൾക്ക് വൻ പിഴ

ഡോർ തുറന്നിട്ട് യാത്ര കെഎസ്ആർടിസി ബസുകൾക്ക്...

Read More >>
Top Stories

News Roundup

GCC News