'ചെറിയൊരു കുടുംബ വിഷയത്തെ പർവതീകരിച്ച് ആഘോഷമാക്കരുത്'; ഭാര്യയെ തല്ലിയെന്ന പരാതിയിൽ കേസ്, പ്രതികരിച്ച് ബിജെപി നേതാവ്

'ചെറിയൊരു കുടുംബ വിഷയത്തെ പർവതീകരിച്ച് ആഘോഷമാക്കരുത്'; ഭാര്യയെ തല്ലിയെന്ന പരാതിയിൽ കേസ്, പ്രതികരിച്ച് ബിജെപി നേതാവ്
Jun 13, 2026 06:37 AM | By VIPIN P V
#Latest News #Wife Assault Case #BJP Leader #AR Sreekumar

തൃശൂർ: ( www.truevisionnews.com ) ഭാര്യയെ തല്ലിയതിന് കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് എ ആർ ശ്രീകുമാർ. വ്യക്തിഹത്യയും അപകീർത്തി പ്രചാരണവും ജനാധിപത്യത്തിന് യോജിച്ചതല്ലെന്നാണ് വാർത്താ കുറിപ്പിൽ പറയുന്നത്.

ചെറിയൊരു കുടുംബ വിഷയത്തെ പർവതീകരിച്ച് അതിനെ ആഘോഷമാക്കി പ്രചരിപ്പിക്കുന്നത് തീർത്തും പ്രതിഷേധാർഹമാണെന്ന് ബിജെപിയുടെ തൃശൂർ സൗത്ത് പ്രസിഡന്‍റ് ശ്രീകുമാർ പറഞ്ഞു. പത്ര ദൃശ്യ മാധ്യമ രംഗങ്ങളിലും രാഷ്ട്രീയ മേഖലയിലും പ്രവർത്തിക്കുന്ന നിരവധി വ്യക്തികളുടെ ജീവിതത്തിൽ കുടുംബപരമായ പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമാണ്.

എന്നാൽ ഇത്തരം വിഷയങ്ങളെ മനുഷ്യസ്‌നേഹവും സാമാന്യ മര്യാദയും മറന്ന് വ്യക്തിഹത്യയ്ക്കും സാമൂഹിക അധിക്ഷേപത്തിനും ആയുധമാക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

ഒരു വ്യക്തിയെയോ കുടുംബത്തെയോ ലക്ഷ്യമിട്ട് അസത്യ പ്രചാരണങ്ങളും അധിക്ഷേപങ്ങളും നടത്തി പൊതുസമൂഹത്തിൽ അവഹേളിക്കാനുള്ള ശ്രമങ്ങൾ ആരോഗ്യകരമായ രാഷ്ട്രീയ സംസ്കാരത്തിന് നിരക്കുന്നതല്ല. എതിരാളികളെ ആശയപരമായി നേരിടുന്നതിന് പകരം വ്യക്തിപരമായ വിഷയങ്ങൾ വലിച്ചിഴച്ച് അപമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണം.

രാഷ്ട്രീയ ഭിന്നതയുടെ പേരിൽ വ്യക്തികളുടെ അന്തസ്സിനെയും കുടുംബങ്ങളുടെ സ്വകാര്യതയെയും ഹനിക്കുന്ന ഇത്തരം നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്നും പൊതുസമൂഹം ഇത്തരം വിഷലിപ്തമായ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും എ ആർ ശ്രീകുമാർ ആവശ്യപ്പെട്ടു.

തന്നെ മർദിച്ചെന്ന ഭാര്യയുടെ പരാതിയിലാണ് ശ്രീകുമാറിനെതിരെ കേസെടുത്തത്. എന്തുകൊണ്ട് വീട്ടിൽ എത്താൻ വൈകി എന്ന് ചോദിച്ച് ജൂണ്‍ 9ന് രാത്രി 7.30ന് ശ്രീകുമാർ മർദിച്ചെന്നാണ് ഭാര്യയുടെ പരാതി.

തോന്നുന്ന സമയത്ത് വരാൻ ഇത് സത്രമാണോ എന്ന് ചോദിച്ച് മുഖത്തടിച്ചെന്നും മുടിയിൽ കുത്തിപ്പിടിച്ചെന്നും തല ഭിത്തിയിൽ ഇടിക്കാൻ ശ്രമിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. ആ സമയത്ത് ഭിത്തിയിൽ കൈവച്ചതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. അല്ലായിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നെന്നും പരാതിയിൽ പറയുന്നു.

Content Highlight: BJP Leader AR Sreekumar Reacts To The Incident Of Filing A Case For Beating His Wife

#Latest News #Wife Assault Case #BJP Leader #AR Sreekumar

Next TV

Related Stories
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

Jun 13, 2026 07:51 AM

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു...

Read More >>
കോഴിക്കോട് ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി; രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്

Jun 13, 2026 06:53 AM

കോഴിക്കോട് ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി; രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്

കോഴിക്കോട് ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി, രണ്ട് മത്സ്യത്തൊഴിലാളികൾക്ക്...

Read More >>
‘നിപയെ പ്രതിരോധിക്കാൻ ആശുപത്രികളിൽ മരുന്നുകൾ ഇല്ല, മന്ത്രി പറഞ്ഞതല്ല, ആശുപത്രി അധികൃതർ പറയുന്നത്’; വാർത്തകൾ ആശങ്കയുണ്ടാകുന്നുവെന്ന് പിണറായി വിജയൻ

Jun 13, 2026 06:12 AM

‘നിപയെ പ്രതിരോധിക്കാൻ ആശുപത്രികളിൽ മരുന്നുകൾ ഇല്ല, മന്ത്രി പറഞ്ഞതല്ല, ആശുപത്രി അധികൃതർ പറയുന്നത്’; വാർത്തകൾ ആശങ്കയുണ്ടാകുന്നുവെന്ന് പിണറായി വിജയൻ

സംസ്ഥാനത്ത് നിപ ഭീതി പടരുന്ന സാഹചര്യത്തിൽ ജീവൻ രക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നെന്ന വാർത്ത ആശങ്ക ഉണ്ടാകുന്നുവെന്ന് പിണറായി...

Read More >>
നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതോ? രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി എ എ റഹീം

Jun 12, 2026 11:02 PM

നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതോ? രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി എ എ റഹീം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ , ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ എ റഹീം...

Read More >>
Top Stories

News Roundup

GCC News