തിരക്ക് മുതലെടുക്കാൻ നോക്കിയതാല്ലേ...! കൊട്ടിയൂർ ഉത്സവത്തിനിടെ മോഷണം; ഭക്തയുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കാൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ

തിരക്ക് മുതലെടുക്കാൻ നോക്കിയതാല്ലേ...! കൊട്ടിയൂർ ഉത്സവത്തിനിടെ മോഷണം; ഭക്തയുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കാൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ
Jun 12, 2026 10:42 PM | By Athira V
#Latest News #Stealing Gold Necklace #Kottiyoor Vaisakha Mahotsavam #Kottiyoor Temple #Kannur #Arrest

കണ്ണൂർ : ( www.truevisionnews.com ) കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ കടുത്ത ഭക്തജനത്തിരക്കിനിടെ സ്വർണ്ണമാല കവർന്ന കേസിൽ സ്ത്രീ പിടിയിൽ. പാലക്കാട് തത്തമംഗലം സ്വദേശിനി ജ്യോതിയെയാണ് കേളകം പോലീസ് അറസ്റ്റ് ചെയ്തത്.

ഉത്സവ നഗരിയിൽ ദർശനത്തിനെത്തിയ ഭക്തരിലൊരാളുടെ മാല കവരാൻ ശ്രമിക്കുന്നതിനിടയിൽ ഇവർ കൈയോടെ പിടിയിലാവുകയായിരുന്നു. ക്ഷേത്രത്തിലും പരിസരങ്ങളിലും വൻ ജനത്തിരക്ക് അനുഭവപ്പെട്ട സമയത്താണ് പ്രതി മോഷണത്തിന് മുതിർന്നത്.

തിരക്കിൽപ്പെട്ട് നീങ്ങുകയായിരുന്ന ഭക്തയുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തുണ്ടായിരുന്നവരും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസും ചേർന്ന് ഇവരെ തടഞ്ഞുവെക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പിടിയിലായ ജ്യോതി മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Content Highlight: Woman arrested in case of stealing gold necklace amid heavy crowd of devotees at Kottiyoor Vaisakha Mahotsavam

#Latest News #Stealing Gold Necklace #Kottiyoor Vaisakha Mahotsavam #Kottiyoor Temple #Kannur #Arrest

Next TV

Related Stories
വടകരയിൽ സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ

Jun 14, 2026 12:05 PM

വടകരയിൽ സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ

വടകരയിൽ സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ്...

Read More >>
സ്വര്‍ണക്കൊള്ളക്കേസ് വിനയായി; എ. പത്മകുമാർ സിപിഎമ്മിൽ നിന്നും പുറത്തേക്ക്, നിര്‍ണായക ജില്ലാ കമ്മിറ്റി യോഗം നാളെ

Jun 14, 2026 11:51 AM

സ്വര്‍ണക്കൊള്ളക്കേസ് വിനയായി; എ. പത്മകുമാർ സിപിഎമ്മിൽ നിന്നും പുറത്തേക്ക്, നിര്‍ണായക ജില്ലാ കമ്മിറ്റി യോഗം നാളെ

എ. പത്മകുമാർ,സിപിഎം സംഘടനാ നടപടി, ശബരിമല സ്വർണ്ണക്കൊള്ളക്കേസ്, ജില്ലാ കമ്മിറ്റി യോഗം,ദേവസ്വം ബോർഡ് മുൻ...

Read More >>
ഇനി ബാഗ് തപ്പേണ്ട ....; ഇനി 'പ്രിയദർശിനി'യാത്ര: കെഎസ്ആർടിസിയുടെ സൗജന്യയാത്രയ്ക്ക് നാളെ തുടക്കം

Jun 14, 2026 11:39 AM

ഇനി ബാഗ് തപ്പേണ്ട ....; ഇനി 'പ്രിയദർശിനി'യാത്ര: കെഎസ്ആർടിസിയുടെ സൗജന്യയാത്രയ്ക്ക് നാളെ തുടക്കം

സൗജന്യയാത്ര, കെഎസ്ആർടിസി,പ്രിയദർശിനി,ഉദ്ഘാടനം, സ്ത്രീ...

Read More >>
Top Stories

News Roundup