കാട്ടാക്കടയിൽ ഷിഗല്ല ബാധയ്ക്ക് കാരണം ജ്യൂസ്? ബേക്കറിയിൽ നിന്ന് ശേഖരിച്ച സാമ്പിളിൽ ബാക്ടീരിയയുടെ സാന്നിധ്യം, കട അടപ്പിച്ചു

കാട്ടാക്കടയിൽ ഷിഗല്ല ബാധയ്ക്ക് കാരണം ജ്യൂസ്? ബേക്കറിയിൽ നിന്ന് ശേഖരിച്ച സാമ്പിളിൽ ബാക്ടീരിയയുടെ സാന്നിധ്യം, കട അടപ്പിച്ചു
Jun 12, 2026 10:28 PM | By Athira V
#Latest News #Shigella #Kattakada #Juice Shop #Shigella Bacteria

തിരുവനന്തപുരം: ( www.truevisionnews.com) കാട്ടാക്കടയില്‍ ഷിഗല്ല സ്ഥിരീകരിച്ചതിനു പിന്നാലെ ബേക്കറിയില്‍നിന്നു ശേഖരിച്ച ജ്യൂസ് സാംപിളില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.

ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ബേക്കറി അടപ്പിച്ചു.  ഓറഞ്ചിന്റെ രൂചിയോടു കൂടിയ ജ്യൂസിന്റെ സാംപിള്‍ മേയ് 29നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്ക്ക് വഞ്ചിയൂരിലെ ലാബില്‍ എത്തിച്ചത്.

തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ഉദ്യോഗസ്ഥര്‍ എത്തി ബേക്കറി താല്‍ക്കാലികമായി അടപ്പിക്കുകയായിരുന്നു.

ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിലായി എട്ടുപേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ മൂന്നുവയസുകാരനാണ് രോഗം കണ്ടെത്തിയത്. വയനാട് ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വയറിളക്കം മൂലം മരിച്ച മലപ്പുറം സ്വദേശിക്കും മരണ ശേഷം നടത്തിയ പരിശോധനയിൽ ഷിഗെല്ല ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി. ജില്ലയില്‍ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡിഎംഒ അറിയിച്ചു.

Content Highlight: Shigella bacteria found in Kattakada, juice sample collected from bakery

#Latest News #Shigella #Kattakada #Juice Shop #Shigella Bacteria

Next TV

Related Stories
നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതോ? രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി എ എ റഹീം

Jun 12, 2026 11:02 PM

നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതോ? രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി എ എ റഹീം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ , ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ എ റഹീം...

Read More >>
തിരക്ക് മുതലെടുക്കാൻ നോക്കിയതാല്ലേ...! കൊട്ടിയൂർ ഉത്സവത്തിനിടെ മോഷണം; ഭക്തയുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കാൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ

Jun 12, 2026 10:42 PM

തിരക്ക് മുതലെടുക്കാൻ നോക്കിയതാല്ലേ...! കൊട്ടിയൂർ ഉത്സവത്തിനിടെ മോഷണം; ഭക്തയുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കാൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ കടുത്ത ഭക്തജനത്തിരക്കിനിടെ സ്വർണ്ണമാല കവർന്ന കേസിൽ സ്ത്രീ...

Read More >>
അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന് കാർ, തൊട്ടുപിന്നിൽ പാഞ്ഞെത്തി കെഎസ്ആർടിസി; സഡൻ ബ്രേക്കിട്ടതോടെ ഒഴിവായത് വൻ ദുരന്തം

Jun 12, 2026 10:17 PM

അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന് കാർ, തൊട്ടുപിന്നിൽ പാഞ്ഞെത്തി കെഎസ്ആർടിസി; സഡൻ ബ്രേക്കിട്ടതോടെ ഒഴിവായത് വൻ ദുരന്തം

റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച കാറിൽ ഇടിക്കാതിരിക്കാൻ കെഎസ്ആർടിസി ഡ്രൈവറുടെ സാഹസിക...

Read More >>
ഓരോന്ന് വിളിച്ച് പറഞ്ഞത് പണിയായോ ...? തൊപ്പി ഗ്യാങ്ങിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി

Jun 12, 2026 09:24 PM

ഓരോന്ന് വിളിച്ച് പറഞ്ഞത് പണിയായോ ...? തൊപ്പി ഗ്യാങ്ങിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി

തൊപ്പി ഗ്യാങ്ങിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ്...

Read More >>
Top Stories

News Roundup

GCC News