ഡയാലിസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; വടകരയിൽ വയോധികന് ദാരുണാന്ത്യം

ഡയാലിസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; വടകരയിൽ വയോധികന്  ദാരുണാന്ത്യം
Jun 11, 2026 05:26 PM | By Fidha Parvin
#latest news #Vadakara Peruvattumtazhe #car and bus accident

കോഴിക്കോട് : (https://truevisionnews.com/) വടകര മെയിന്‍ റോഡില്‍ പെരുവാട്ടുംതാഴെ ബസില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. മാഹി പന്തക്കല്‍ ശ്രീശൈലത്തില്‍ സുരേന്ദ്രനാണ് (65) മരിച്ചത്. വടകര താഴഅങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന തണല്‍ ഡയാലിസിസ് സെന്ററില്‍ നിന്നു ഡയാലിസിസ് കഴിഞ്ഞ് സ്വയം കാറോടിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

തലശ്ശേരിയില്‍ നിന്നു വടകരയിലേക്ക് വരികയായിരുന്ന മൂകാംബിക ബസ് പെരുവാട്ടുംതാഴെ സ്റ്റോപ്പില്‍ നിര്‍ത്തിയ സമയത്താണ് കാര്‍ ഇടിച്ചത്. സുരേന്ദ്രന്‍ ഓടിച്ച കാര്‍ നിയന്ത്രം വിട്ട് ബസിന്റെ പിന്നിലെ ടയറിന്റെ ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റസുരേന്ദ്രനെ ഉടന്‍ സമീപത്തെ ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തെ തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായി. വടകര പോലീസ് സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നു മാറ്റി ഗതാഗതം പൂര്‍വസ്ഥിതിയിലാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Content Highlight: One dead after car hits bus near Vadakara Peruvattumtazhe, Kozhikode

#latest news #Vadakara Peruvattumtazhe #car and bus accident

Next TV

Related Stories
Top Stories










News Roundup






GCC News