'സർക്കാർ മാറിയത് ആന അറിഞ്ഞില്ലെന്നത് ഒന്നിനും മറുപടിയല്ല'; ചിന്നക്കനാലിൽ ആന കുത്തി പരിക്കേറ്റ കുട്ടിയെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്

'സർക്കാർ മാറിയത് ആന അറിഞ്ഞില്ലെന്നത് ഒന്നിനും മറുപടിയല്ല'; ചിന്നക്കനാലിൽ ആന കുത്തി പരിക്കേറ്റ കുട്ടിയെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്
Jun 11, 2026 05:20 PM | By Susmitha Surendran

കോട്ടയം: (https://truevisionnews.com/)  ചിന്നക്കനാലിൽ ആന കുത്തി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കാണാനെത്തി.

അതീവ നിർഭാ​ഗ്യകരമായ കാര്യമാണ് ഉണ്ടായിരിക്കുന്നതെന്നും വന്യജീവി ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

'ഞാൻ കുട്ടിയുമായി സംസാരിച്ചു. കുട്ടിക്ക് നല്ല വേദനയുള്ളതായി പറയുകയും ചെയ്തു. തലയോട്ടിയുടെ ഭാ​ഗത്താണ് വേദനയുള്ളതെന്നാണ് കുട്ടി പറഞ്ഞത്. ഡോക്ടറും സൂപ്രണ്ടും ന്യൂറോവിഭാ​ഗം ഡോക്ടറും അവിടെയുണ്ടായിരുന്നു.

കുട്ടിയുടെ നില മെച്ചപ്പെടുമെന്നുള്ള ശുഭപ്രതീക്ഷയിൽ തന്നെയാണ് എല്ലാവർക്കുമുള്ളത്. അതീവ നിർഭാ​ഗ്യകരമായ കാര്യമാണ് ഉണ്ടായിരിക്കുന്നത്. രണ്ട് കുട്ടികൾക്കും പരിക്ക് പറ്റിയെങ്കിലും ഈ കുട്ടിക്കാണ് മാരകമായി പരിക്കേറ്റത്. പെട്ടെന്നുള്ള നടപടികൾ സർക്കാർ സ്വീകരിക്കുക എന്നതാണ് ഇതിൽ ആവശ്യം.

വന്യജീവി ആക്രമണത്തിൽ നേരത്തെ തന്നെ തുടങ്ങിവെച്ച നടപടികളുണ്ട്. അതിൽ തീർച്ചയായും തുർച്ച വേണം. ജനങ്ങൾക്ക് നേരെ ഇനിയും ആക്രണങ്ങളുണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ വേണമെന്നതാണ് പ്രധാനം. സർക്കാർ മാറിയത് ആന അറിഞ്ഞില്ല എന്ന് പറയുന്നത് ഒന്നിനും മറുപടി അല്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി എൻ വാസവൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എൻ വേണുഗോപാൽ , ആശുപത്രി സുപ്രണ്ട് ടിജി കെ തോമസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.



Content Highlight: Opposition leader visits injured child in Chinnakanal elephant attack

Next TV

Related Stories
ഡയാലിസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; വടകരയിൽ വയോധികന്  ദാരുണാന്ത്യം

Jun 11, 2026 05:26 PM

ഡയാലിസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; വടകരയിൽ വയോധികന് ദാരുണാന്ത്യം

കോഴിക്കോട് വടകര പെരുവാട്ടുംതാഴെ ബസില്‍ കാറിടിച്ച് ഒരു മരണം...

Read More >>
Top Stories










News Roundup






GCC News