'കുട്ടിക്കാലത്ത് രണ്ടുതവണ ലൈംഗിക അതിക്രമത്തിന് ഇരയായി, അപ്പുവിനെ എന്റെ അച്ഛനുമായി താരതമ്യം ചെയ്യരുത്' ;വിമർശനങ്ങൾക്ക് മറുപടിയുമായി ഗ്ലാമി ഗംഗ

'കുട്ടിക്കാലത്ത് രണ്ടുതവണ ലൈംഗിക അതിക്രമത്തിന് ഇരയായി, അപ്പുവിനെ എന്റെ അച്ഛനുമായി താരതമ്യം ചെയ്യരുത്' ;വിമർശനങ്ങൾക്ക് മറുപടിയുമായി ഗ്ലാമി ഗംഗ
2026-06-11T16:34:00 | By Fidha Parvin
#LATEST NEWS #Glammy Ganga #criticism #TROLL

(https://moviemax.in/) യൂട്യൂബിൽ തന്റേതായ ഇടം കണ്ടെത്തിയ പ്രശസ്ത ബ്യൂട്ടി വ്ലോഗർ 'ഗ്ലാമി ഗംഗ' (ഗംഗ) അടുത്തിടെയാണ് തന്റെ അടുത്ത സുഹൃത്തായ വിഷ്ണുവിനെ (അപ്പു) വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന ചില നെഗറ്റീവ് കമന്റുകൾക്കും സംശയങ്ങൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ഈ ദമ്പതികൾ.

വിഷ്ണുവിന്റെ ആദ്യ വിവാഹത്തിലുള്ള പെൺകുഞ്ഞിന് ലഭിക്കേണ്ട സ്നേഹം ഗംഗ നിഷേധിക്കുന്നു എന്ന തരത്തിലുള്ള വിമർശനങ്ങൾക്കാണ് താരം പുതിയ വീഡിയോയിലൂടെ കൃത്യമായ മറുപടി നൽകിയത്.

"അപ്പുവിനെ എന്റെ അച്ഛനുമായി താരതമ്യം ചെയ്യരുത്": തന്റെ കുട്ടിക്കാലത്തെ കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ചും അപ്പു തനിക്ക് നൽകുന്ന പിന്തുണയെക്കുറിച്ചും ഗംഗ തുറന്നുപറഞ്ഞു:

 "എനിക്ക് ചൈൽഡ്ഹുഡ് ട്രോമയുണ്ടെന്ന് അപ്പുവിന് നന്നായി അറിയാം. ആ ട്രോമ മാതാപിതാക്കൾ വേർപിരിഞ്ഞതുകൊണ്ട് ഉണ്ടായതല്ല. കുട്ടിക്കാലത്ത് എനിക്കുണ്ടായ 'സെക്ഷ്വൽ ചൈൽഡ് അബ്യൂസ്'  കാരണം വന്നതാണ്. രണ്ടു തവണയാണ് ഞാൻ അതിന് ഇരയായത്. ഇപ്പോഴും ഇരുട്ടിൽ ഒരു നിഴൽ കാണുന്നത് പോലും എനിക്ക് ബുദ്ധിമുട്ടാണ്."

അച്ഛനിൽ നിന്നുള്ള അനുഭവങ്ങൾ: "അപ്പുവിനെയും എന്റെ അച്ഛനെയും നിങ്ങൾ ഒരിക്കലും താരതമ്യം ചെയ്യരുത്. അപ്പുവുമായി കംപയർ ചെയ്യാനുള്ള യോഗ്യത പോലും എന്റെ അച്ഛനില്ല. അച്ഛനിൽ നിന്നും ഞാൻ അനുഭവിച്ച ക്രൂരതകളുടെ പത്തോ പതിനഞ്ചോ ശതമാനം മാത്രമേ ഇതുവരെ ഞാൻ തുറന്നുപറഞ്ഞിട്ടുള്ളൂ."

 "അപ്പു മുൻ ഭാര്യയോട് ഗാർഹിക പീഡനം നടത്തിയിട്ടില്ല, ചതിച്ചിട്ടില്ല, തെറിവിളിച്ചിട്ടില്ല. കുഞ്ഞിനെയും ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ല. എന്നാൽ എന്റെ അച്ഛൻ അപ്പുവിന് നേരെ ഓപ്പോസിറ്റാണ്. കുഞ്ഞുങ്ങൾ പിറന്നശേഷം വിവാഹമോചിതരാകുന്ന ആദ്യത്തെ ദമ്പതികളല്ല ഇവർ. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെങ്കിൽ 'നോ' പറഞ്ഞ് ആ ബന്ധത്തിൽ നിന്നും ഇറങ്ങിപ്പോരുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ." മകൾക്കായി എപ്പോഴും ഒപ്പമുണ്ടാകും: വിഷ്ണു

"ഗംഗയുടെ ലൈഫിൽ നടന്നതും എന്റെ ലൈഫിൽ നടന്നതും രണ്ടും രണ്ട് കാര്യങ്ങളാണ്. നാളെ ഒരു സമയത്ത് എന്റെ മകൾക്കൊരു ആവശ്യം വന്നാൽ ഞാനും ഗംഗയും ഉറപ്പായും അവൾക്കൊപ്പം നിൽക്കും." — വിഷ്ണു (അപ്പു)

തങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർക്കുള്ള ശക്തമായ മറുപടിയാണ് പുതിയ വീഡിയോയിലൂടെ ഇരുവരും പങ്കുവെച്ചിരിക്കുന്നത്. വ്ലോഗിംഗിനൊപ്പം തന്നെ ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും ഒരുപോലെ പ്രേക്ഷകരുമായി പങ്കുവെക്കുന്ന ഗംഗയ്ക്ക് വലിയ പിന്തുണയാണ് ആരാധകർ നൽകുന്നത്.

Content Highlight: Glammy Ganga responds to criticism

#LATEST NEWS #Glammy Ganga #criticism #TROLL

Next TV

Related Stories
'അവരെ മനുഷ്യരെന്ന് വിളിക്കാനാകില്ല, മറ്റൊരു ജീവിയാണ്! ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് പൊട്ടിത്തെറിച്ച് ദയ സുജിത്ത്

Jul 15, 2026 05:26 PM

'അവരെ മനുഷ്യരെന്ന് വിളിക്കാനാകില്ല, മറ്റൊരു ജീവിയാണ്! ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് പൊട്ടിത്തെറിച്ച് ദയ സുജിത്ത്

വ്ലോഗർ ഷെഫീന ബീവിയുടെ വിമർശനത്തിന് മറുപടിയുമായി നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത്. അവർ മനുഷ്യയല്ലെന്ന് ദയ. സെലിബ്രിറ്റികളുടെ പിന്തുണയും...

Read More >>
ശ്രീവിദ്യയ്ക്ക് അറസ്റ്റ് വാറന്റ്? വ്യാജ ആപ്പ് പ്രമോട്ട് ചെയ്തു, യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ; നടിക്കെതിരെ കേസ്

Jul 15, 2026 12:33 PM

ശ്രീവിദ്യയ്ക്ക് അറസ്റ്റ് വാറന്റ്? വ്യാജ ആപ്പ് പ്രമോട്ട് ചെയ്തു, യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ; നടിക്കെതിരെ കേസ്

വ്യാജ ട്രേഡിങ് ആപ്പ് പരസ്യത്തിൽ അഭിനയിച്ച് യുവാവിനെ കബളിപ്പിച്ച കേസിൽ നടി ശ്രീവിദ്യ മുല്ലച്ചേരിക്ക് എതിരെ അറസ്റ്റ് വാറന്റ്. ലക്ഷങ്ങൾ നഷ്ടമായ...

Read More >>
'ഞാന്‍ മരിച്ചാല്‍ റിതപ്പൻ..., വേദന കടിച്ചമർത്തി ചിരിച്ച മുഖത്തോടെ വീഡിയോ ചെയ്തത് തെറ്റോ?'; രേണു സുധിയെ വേട്ടയാടുന്നവർക്കെതിരെ സുഹൃത്തിന്റെ രൂക്ഷവിമർശനം

Jul 15, 2026 12:23 PM

'ഞാന്‍ മരിച്ചാല്‍ റിതപ്പൻ..., വേദന കടിച്ചമർത്തി ചിരിച്ച മുഖത്തോടെ വീഡിയോ ചെയ്തത് തെറ്റോ?'; രേണു സുധിയെ വേട്ടയാടുന്നവർക്കെതിരെ സുഹൃത്തിന്റെ രൂക്ഷവിമർശനം

കാൻസർ ബാധിതയായ രേണു സുധിക്കെതിരെ നടക്കുന്ന കടുത്ത സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് സുഹൃത്ത് ശാരിക. അസുഖം വ്യാജമാണെന്ന് വരുത്താൻ...

Read More >>
'ഇരുട്ട് എത്ര കനത്താലും ഒരു സൂര്യോദയം അതിനെ മാറ്റിമറിക്കും, കിച്ചു മോനെ, ഞങ്ങൾ നിന്റെ കൂടെയുണ്ട്'; സന്തോഷനിമിഷങ്ങൾ പങ്കുവെച്ച് വിശാഖും തീർത്ഥയും

Jul 14, 2026 01:29 PM

'ഇരുട്ട് എത്ര കനത്താലും ഒരു സൂര്യോദയം അതിനെ മാറ്റിമറിക്കും, കിച്ചു മോനെ, ഞങ്ങൾ നിന്റെ കൂടെയുണ്ട്'; സന്തോഷനിമിഷങ്ങൾ പങ്കുവെച്ച് വിശാഖും തീർത്ഥയും

അടുത്തിടെ വിവാദത്തിൽപ്പെട്ട കിച്ചു സുധിക്കൊപ്പം താടിയും പൊട്ടും വിശാഖും തീർത്ഥയും. "നിന്റെ കൂടെയുണ്ട്" എന്ന കുറിപ്പോടെ പങ്കിട്ട ഫോട്ടോകൾക്ക്...

Read More >>
ദയ സുജിത്തിന്റെ വസ്ത്രധാരണം: വിമർശനവുമായി വ്ലോഗർ, പിന്നാലെ കണക്കിന് കൊടുത്ത് ആരാധകർ; വിവാദ വീഡിയോ പിൻവലിച്ചു

Jul 14, 2026 09:46 AM

ദയ സുജിത്തിന്റെ വസ്ത്രധാരണം: വിമർശനവുമായി വ്ലോഗർ, പിന്നാലെ കണക്കിന് കൊടുത്ത് ആരാധകർ; വിവാദ വീഡിയോ പിൻവലിച്ചു

മഞ്ജു പിള്ളയുടെ മകളും മോഡലുമായ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെയും റീൽ വീഡിയോയെയും വിമർശിച്ച് വ്ലോഗർ ഷെഫീന...

Read More >>
Top Stories

News Roundup