തിരുവനന്തപുരത്ത് ആശങ്ക കൂട്ടി ഷിഗെല്ല...: മൂന്ന് പേർക്ക് കൂടി ഷി​ഗെല്ല സ്ഥിരികരിച്ചു, ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരത്ത് ആശങ്ക കൂട്ടി ഷിഗെല്ല...: മൂന്ന് പേർക്ക് കൂടി ഷി​ഗെല്ല സ്ഥിരികരിച്ചു, ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
Jun 11, 2026 03:45 PM | By Susmitha Surendran
#Thiruvananthapuram #Shigella #Shigellacase

തിരുവനന്തപുരം: (https://truevisionnews.com/) തിരുവനന്തപുരത്താണ് മൂന്ന് കുട്ടികൾക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചത്. തോന്നക്കൽ, ചാക്ക, പുത്തിൻതോപ്പ് എന്നിവിടങ്ങളിലാണ് രോ​ഗം കണ്ടെത്തിയത്.

മൂന്ന് പേരുടേയും നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. വയനാട്ടിലും ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി മാര്‍ ബസിലിയോസ് സ്കൂളിലെ കുട്ടിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.

നേരത്തെ കൊല്ലം ജില്ലയിലും രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് രോഗബാധ കണ്ടെത്തിയിരുന്നു. കൊല്ലത്ത് എട്ട് വയസ്സുകാരനായ ആൺകുട്ടിക്കും 12 വയസ്സുകാരിയായ പെൺകുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ രണ്ട് പേർ കൊല്ലം കോർപ്പറേഷൻ പരിധിയിലുള്ളവരാണ്. രോഗം സ്ഥിരീകരിച്ച വിവരം കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ ഔദ്യോഗികമായി അറിയിച്ചു.

രോഗബാധിതർ നിലവിൽ കൊല്ലം, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രത്യേകം സജ്ജമാക്കിയ വാർഡുകളിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Content Highlight: Three more people in Thiruvananthapuram test positive for Shigella

#Thiruvananthapuram #Shigella #Shigellacase

Next TV

Related Stories
വഖഫ് ബോർഡിൽ മുസ്‌ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തിയതിനെതിരായ ഹർജി; സർക്കാരിന്‍റെ മറുപടി തേടി ഹൈക്കോടതി

Jun 11, 2026 03:24 PM

വഖഫ് ബോർഡിൽ മുസ്‌ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തിയതിനെതിരായ ഹർജി; സർക്കാരിന്‍റെ മറുപടി തേടി ഹൈക്കോടതി

വഖഫ് ബോർഡിൽ മുസ്‌ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തിയതിനെതിരായ ഹർജി,സർക്കാരിന്‍റെ മറുപടി തേടി...

Read More >>
കൊലക്കേസ് പ്രതി എലിവിഷം അകത്ത് ചെന്ന് മരിച്ചു

Jun 11, 2026 03:06 PM

കൊലക്കേസ് പ്രതി എലിവിഷം അകത്ത് ചെന്ന് മരിച്ചു

കൊലക്കേസ് പ്രതി എലിവിഷം അകത്ത് ചെന്ന്...

Read More >>
Top Stories

News Roundup

GCC News

News from Regional Network