'ഞാൻ പല ആണുങ്ങളോടൊപ്പം പിഴച്ച് ജീവിക്കുകയല്ലല്ലോ, നാളെ ഒരാളെ കെട്ടിയാൽ എന്താണ്? മുസ്ലീങ്ങൾക്ക് അതിനുള്ള നിയമമുണ്ട്' - സജ്ന നൂർ

'ഞാൻ പല ആണുങ്ങളോടൊപ്പം പിഴച്ച് ജീവിക്കുകയല്ലല്ലോ, നാളെ ഒരാളെ കെട്ടിയാൽ എന്താണ്? മുസ്ലീങ്ങൾക്ക് അതിനുള്ള നിയമമുണ്ട്' -  സജ്ന നൂർ
Jun 11, 2026 10:42 AM | By Susmitha Surendran
#love-pregnancy #Sajna Noor responds #Resul Pookutty- Sajna Noor controversy

(https://moviemax.in/) ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയും സോഷ്യൽ മീഡിയ താരം സജ്ന നൂറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഓൺലൈൻ ഇടങ്ങളിൽ സജീവമാണ്. താൻ പ്രണയത്തിലാണെന്നും പങ്കാളി റസൂൽ പൂക്കുട്ടിയാണെന്നും സൂചന നൽകുന്ന രീതിയിലുള്ള സജ്നയുടെ മുൻകാല പോസ്റ്റുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാൽ, ഏതാനും ദിവസങ്ങൾക്ക് മുൻപ് താൻ രണ്ടര മാസം ഗർഭിണിയാണെന്ന് വ്യക്തമാക്കുന്ന ചിത്രവും റസൂലിനൊപ്പമുള്ള ഫോട്ടോയും സജ്നയുടെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടതോടെ വിവാദങ്ങൾ കൊഴുത്തു.


ഇതേത്തുടർന്ന് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താനല്ല ആ പോസ്റ്റിട്ടതെന്നും വ്യക്തമാക്കി സജ്ന രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഈ പ്രണയ-ഗർഭധാരണ വിവാദങ്ങളിൽ ആദ്യമായി തന്റെ ഭാഗം പൂർണ്ണമായി വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സജ്ന നൂർ.

അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. പല ആണുങ്ങളോടൊപ്പം പിഴച്ച് പിഴച്ച് ജീവിക്കുകയല്ലല്ലോ താൻ ചെയ്യുന്നതെന്നും താൻ ആരെയങ്കിലും ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അത് നല്ലതല്ലേയെന്നും സജ്ന ചോദിക്കുന്നു. നടിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഹിന്ദി നടന്മാരുടെ കൂടെയുള്ള ഫോട്ടോ വരെ ഞാൻ ഇട്ടിട്ടുണ്ട്. അതുപോലെ ചിലർക്കൊപ്പമുള്ള ഫോട്ടോ ഇട്ടപ്പോൾ ചില ഇമോജികൾ ഒപ്പം ചേർത്തിരുന്നു.

അതെല്ലാം എന്റെ വ്യക്തിപരമായ കാര്യമാണ്. ചിലപ്പോൾ നാളെ ഒരു കാലത്ത് എന്റെ വിവാഹം കഴിഞ്ഞുവെന്ന് ഞാൻ വന്ന് പറയുമായിരിക്കും. അല്ലെങ്കിൽ കുഞ്ഞ് ജനിക്കുമായിരിക്കും. അത് പറയണോ വേണ്ടയോ എന്നത് എന്റെ ഇഷ്ടമാണ്. ഒന്നും അറിയാതെ ഞാൻ അവരുടെ കുടുംബം തകർത്തു ഇവരുടെ കുടുംബം തകർത്തുവെന്നത് പറയുന്നത് വൃത്തികെട്ട രീതിയല്ലേ?.

അതുപോലെ ഞാൻ നാളെ ഒരു വ്യക്തിയെ കല്യാണം കഴിക്കുന്നു. അയാൾക്കൊരു ഫാമിലിയുണ്ട്. എങ്കിൽ എന്താണ്?. മുസ്ലീം മതത്തിൽ പുരുഷന്മാർക്ക് രണ്ട് വിവാഹം കഴിക്കാം. അങ്ങനെയുള്ള നിയമം നമുക്കുണ്ട്. അയാളുടെ ഭാര്യയുടെ സമ്മതത്തോടെ കല്യാണം കഴിക്കാനുള്ള നിയമമുണ്ട്. നമ്മൾ എന്തെങ്കിലും വന്ന് പറയുമ്പോഴാണ് അത് വിവാദമാകുന്നത്. എത്രയോപേർ ജീവിക്കുന്നില്ലേ.

വലിയൊരു നടി അവരുടെ പേര് ഞാൻ പറയുന്നില്ല. ആ സ്ത്രീ വി​ദേശത്ത് ഫാമിലിയായി ജീവിക്കുന്നില്ലേ?. ഭയങ്കര ഹാപ്പിയായി ജീവിക്കുന്നുണ്ട്. ഞാൻ കല്യാണം കഴിക്കുമെന്നോ കഴിച്ചുവെന്നോ ​​ഗർഭിണിയാണെന്നോ ​ഗർഭിണിയാകുമെന്നോ അല്ല ഞാൻ പറയുന്നത്. ഇതെല്ലാം എന്റെ വ്യക്തിപരമായ കാര്യങ്ങളാണ്. ഞങ്ങൾ തമ്മിൽ എന്താണ് നടക്കുന്നതെന്ന് ഞങ്ങൾക്ക് മാത്രമെ അറിയൂ.

കല്യാണം കഴിക്കുന്നത് കാണിക്കാത്തതുകൊണ്ടാണോ ഓരോന്ന് പറഞ്ഞ് ഉണ്ടാക്കുന്നത്?. ആണുങ്ങളോടൊപ്പം ഞാൻ പിഴച്ച് പിഴച്ച് ജീവിക്കുകയല്ലല്ലോ. എനിക്ക് ഒരാളെ ഇഷ്ടമാണെങ്കിൽ അത് നല്ലതല്ലേ. ഒരു പുരുഷനോട് മിണ്ടിയാലോ ഒരാൾക്കൊപ്പം എവിടെയെങ്കിലും വെച്ച് കണ്ടാലോ പിഴച്ചവൾ എന്ന് പറയും സമൂഹം. ഇത്തിരി ലിപ്സ്റ്റിക്ക് കൂടിയാൽ പോലും പോക്ക് കേസെന്ന് പറയും.

പുറത്തിറങ്ങാൻ പോലും പേടിയാണ്. ആളുകൾ എന്ത് പറയും ചോദിക്കുമെന്ന് കരുതി. നെ​ഗറ്റീവ് മെസേജുകൾ ഞാൻ ഡിലീറ്റ് ചെയ്യും. എനിക്ക് അത് കാണാൻ താൽപര്യമില്ല. ഫ്രസ്ട്രേഷൻ തീർക്കാൻ വേണ്ടിയാണ് പലരും നമ്മളെ ​നെ​ഗറ്റീവ് പറയുന്നത്. എന്റെ മക്കളും കുടുംബവും സുഹൃത്തുക്കളും എനിക്കൊപ്പമുണ്ട്. അവർക്ക് എന്നെയും നമ്മുടെ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളും അറിയാം. കുത്തിയവരെ തിരിച്ച് കുത്താൻ എനിക്ക് അറിയാ‍ഞ്ഞിട്ടില്ല.

ഞാൻ അത് പഠിച്ചിട്ടില്ലാത്തതുകൊണ്ട് ചെയ്യുന്നില്ല. ആരെയും അമിതമായി വിശ്വസിക്കരുതെന്ന് ഞാൻ പഠിച്ചു. എല്ലാവരേയും ഒരു കൈ അകലത്തിൽ നിർത്തണം എന്നും സജ്ന പറയുന്നു. നടനും അവതാരകനുമായ ഫിറോസ് ഖാൻ ആയിരുന്നു സജ്നയുടെ ഭർത്താവ്. ഒന്നര വർഷം മുമ്പാണ് ഇരുവരും വേർപിരിഞ്ഞെന്ന് പ്രഖ്യാപിച്ചത്.



Content Highlight: Winner Resul Pookutty- Sajna Noor controversy, love-pregnancy, Sajna Noor responds

#love-pregnancy #Sajna Noor responds #Resul Pookutty- Sajna Noor controversy

Next TV

Related Stories
'എടാ പാലുണ്ടോ, അതുണ്ടോ എന്ന് ചോദിക്കുന്ന തരം ബോണ്ടിങ്'; അനിഘയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ശ്രേയ പറയുന്നു

Jun 10, 2026 05:02 PM

'എടാ പാലുണ്ടോ, അതുണ്ടോ എന്ന് ചോദിക്കുന്ന തരം ബോണ്ടിങ്'; അനിഘയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ശ്രേയ പറയുന്നു

'എടാ പാലുണ്ടോ, അതുണ്ടോ എന്ന് ചോദിക്കുന്ന തരം ബോണ്ടിങ്'; അനിഘയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ശ്രേയ...

Read More >>
'കൂടെയുള്ളവരിൽ നിന്നാണ് ഞാൻ അപമാനം നേരിട്ടിട്ടുള്ളത്, കൂടെ നിന്ന് ചതിക്കുന്നവരാണ് ഏറ്റവും വേദനിപ്പിക്കുക'; ദുരനുഭവം പറഞ്ഞ് മഞ്ജരി

Jun 10, 2026 04:15 PM

'കൂടെയുള്ളവരിൽ നിന്നാണ് ഞാൻ അപമാനം നേരിട്ടിട്ടുള്ളത്, കൂടെ നിന്ന് ചതിക്കുന്നവരാണ് ഏറ്റവും വേദനിപ്പിക്കുക'; ദുരനുഭവം പറഞ്ഞ് മഞ്ജരി

'കൂടെയുള്ളവരിൽ നിന്നാണ് ഞാൻ അപമാനം നേരിട്ടിട്ടുള്ളത്, കൂടെ നിന്ന് ചതിക്കുന്നവരാണ് ഏറ്റവും വേദനിപ്പിക്കുക'; ദുരനുഭവം പറഞ്ഞ്...

Read More >>
'ഒരു സ്ത്രീ വന്ന് എന്റെ മുഖത്തടിച്ചു, ഞാൻ മൊത്തത്തിൽ തകർന്നു നിൽക്കുകയായിരുന്നു': ഗായിക അഞ്ജു ജോസഫ്

Jun 10, 2026 09:44 AM

'ഒരു സ്ത്രീ വന്ന് എന്റെ മുഖത്തടിച്ചു, ഞാൻ മൊത്തത്തിൽ തകർന്നു നിൽക്കുകയായിരുന്നു': ഗായിക അഞ്ജു ജോസഫ്

'ഒരു സ്ത്രീ വന്ന് എന്റെ മുഖത്തടിച്ചു, ഞാൻ മൊത്തത്തിൽ തകർന്നു നിൽക്കുകയായിരുന്നു': ഗായിക അഞ്ജു...

Read More >>
'അവർ നോക്കുമ്പോൾ നമ്മൾ തളരുന്നില്ലെങ്കിൽ അടുത്ത ആളുടെ അടുത്തേക്ക് പൊയ്ക്കോളും'; പേളി തന്ന മോട്ടിവേഷനെക്കുറിച്ച് ലക്ഷ്മി ജയൻ

Jun 9, 2026 02:31 PM

'അവർ നോക്കുമ്പോൾ നമ്മൾ തളരുന്നില്ലെങ്കിൽ അടുത്ത ആളുടെ അടുത്തേക്ക് പൊയ്ക്കോളും'; പേളി തന്ന മോട്ടിവേഷനെക്കുറിച്ച് ലക്ഷ്മി ജയൻ

'അവർ നോക്കുമ്പോൾ നമ്മൾ തളരുന്നില്ലെങ്കിൽ അടുത്ത ആളുടെ അടുത്തേക്ക് പൊയ്ക്കോളും'; പേളി തന്ന മോട്ടിവേഷനെക്കുറിച്ച് ലക്ഷ്മി...

Read More >>
Top Stories










News Roundup






GCC News