#Latest News #Nipah Virus #Kozhikode Control Room #Kozhikode
കോഴിക്കോട്: ( www.truevisionnews.com ) രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെയെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കൂടുതൽ മരുന്നുകൾ എത്തിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
കൺട്രോൾ റൂം നമ്പർ 0495 2373 901, 9072007767
പുണെ വൈറോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവാണെന്ന് റിപ്പോർട്ട്. 77 പേരുടെ സമ്പർക്കപ്പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇവരിൽ 58 പേർ ആരോഗ്യപ്രവർത്തകരാണ്. 14 കുടുംബാംഗങ്ങളും പട്ടികയിലുണ്ട്. ഇവരിൽ 13 പേരെ ഹൈ റിസ്ക് പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈ റിസ്ക് പട്ടികയിലുള്ളവർ ക്വാറന്റൈനിലാണ്. അതേ സമയം നിലവിൽ ആർക്കും രോഗലക്ഷണങ്ങളില്ല. റൂട്ട് മാപ്പ് പുറത്തുവിടുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സമ്പർക്കപ്പട്ടികയിൽ ഉള്ളവരെ കണ്ടെത്തും. രോഗം പടരാതിരിക്കാനും നടപടികൾ സ്വീകരിക്കും. ക്ലസ്റ്ററുകളായി തിരിച്ച് നിരീക്ഷണം നടത്തും. രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രമേ കണ്ടൈൻമെൻ്റ് സോൺ ആയി പ്രഖ്യാപിക്കുകയുള്ളൂ എന്നും നിലവിൽ ആരും രോഗലക്ഷണം കാണിക്കുന്നില്ല കോഴിക്കോട് ജില്ല കളക്ടർ അറിയിച്ചു.
Content Highlight: Nipah Virus control room opened in Kozhikode district
#Latest News #Nipah Virus #Kozhikode Control Room #Kozhikode
































