പാലക്കാട് കാറിന് തീപിടിച്ച സംഭവം; ഭാര്യയോടുളള ദേഷ്യം തീർക്കാൻ ചെയ്തതെന്ന് വാഹന ഉടമ, പൊലീസ് കേസെടുത്തു

പാലക്കാട് കാറിന് തീപിടിച്ച സംഭവം; ഭാര്യയോടുളള ദേഷ്യം തീർക്കാൻ ചെയ്തതെന്ന് വാഹന ഉടമ, പൊലീസ് കേസെടുത്തു
Jun 11, 2026 07:32 PM | By Athira V
#Latest News #Car Fire #Thirumittakode #Police Case

പാലക്കാട്: ( www.truevisionnews.com) തിരുമിറ്റക്കോട് കാറിന് തീ പിടിച്ച സംഭവത്തില്‍ വാഹന ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശി താജുദ്ദീനെതിരെയാണ് ചാലിശേരി പൊലീസ് കേസെടുത്തത്.

ഭാര്യയുമായുളള തര്‍ക്കത്തിനിടെ ഉണ്ടായ ദേഷ്യം തീര്‍ക്കാനാണ് കാറിന് തീയിട്ടതെന്നാണ് താജുദ്ദീന്‍ പൊലീസിന് നല്‍കിയ മൊഴി. പൊതുസ്ഥലത്ത് ആളുകളുടെ ജീവന് ഭീഷണി ഉണ്ടാവുന്ന തരത്തില്‍ വാഹനത്തിന് തീയിട്ടു എന്ന് കാണിച്ചാണ് വാഹന ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് പാലക്കാട് തിരുമിറ്റക്കോട് കറുകപ്പുത്തൂരില്‍ കാറിന് തീപിടിച്ചു എന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ചാലിശേരി പൊലീസും പട്ടാമ്പിയില്‍ നിന്നുളള ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തിയാണ് കാറിലെ തീ അണച്ചത്. വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് വാഹന ഉടമയുമായി ബന്ധപ്പെട്ട് പൊലീസിന് സംശയമുണ്ടാകുന്നത്.

തുടര്‍ന്ന് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. കാറിന് തീയിട്ടത് താന്‍ തന്നെയാണെന്ന് താജുദ്ദീന്‍ പൊലീസിന് മൊഴി നല്‍കി. ഭാര്യയുമായി ചില തര്‍ക്കങ്ങളുണ്ടായിരുന്നെന്നും ആ ദേഷ്യത്തില്‍ താന്‍ കാറിന് തീയിട്ടതാണ് എന്നുമാണ് താജുദ്ദീന്‍ പൊലീസിനോട് പറഞ്ഞത്.



Content Highlight: Car catches fire in Thirumittakode, case filed against vehicle owner

#Latest News #Car Fire #Thirumittakode #Police Case

Next TV

Related Stories
കുളത്തിൽ കുളിക്കുന്നതിനിടെ സഹോദരങ്ങളായ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

Jun 11, 2026 08:59 PM

കുളത്തിൽ കുളിക്കുന്നതിനിടെ സഹോദരങ്ങളായ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

മലപ്പുറത്ത് സഹോദരങ്ങളായ വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി...

Read More >>
കോഴിക്കോട് പാറകുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Jun 11, 2026 08:55 PM

കോഴിക്കോട് പാറകുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കോഴിക്കോട് ചാലിയാർപുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി...

Read More >>
Top Stories










News Roundup






GCC News