#Latest News #Nipah Virus #Kozhikode Nipah #Health Minister K Muraleedaran #Kozhikode District Collector
കോഴിക്കോട്: ( www.truevisionnews.com) നിപ ബാധിച്ച് ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനിലയെ കുറിച്ച് വൈരുദ്ധ്യ പ്രതികരണങ്ങളാണ് ആരോഗ്യമന്ത്രിയുടെയും കോഴിക്കോട് ജില്ലാ കളക്ടറുടെയും ഭാഗത്ത് നിന്ന് ഉണ്ടായത്.
കോഴിക്കോട് രോഗബാധിതന്റെ ആരോഗ്യനില തൃപ്തൃകരമെന്നും പൂനെയിൽ നിന്ന് ഫലം വന്നിട്ടില്ലെന്നുമാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞത്. എന്നാൽ രോഗി അത്യാസന നിലയിൽ തുടരുകയാണെന്നും പൂനെയിൽ നിന്ന് ഉച്ചക്ക് തന്നെ ഫലം വന്നെന്നുമായിരുന്നു കോഴിക്കോട് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ പ്രതികരണം. പുതുതായി ആർക്കും രോഗ ലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കളക്ടർ അറിയിച്ചു.
ജില്ലയില്‍ നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 43 വയസ്സുള്ള രാമനാട്ടുകര സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലാണ്. നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 77 പേരാണുള്ളത്.
ഇതില്‍ 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും 14 പേര്‍ കുടുംബാംഗങ്ങളും അഞ്ചുപേര്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ്. ഇവരില്‍ ആര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമ്പര്‍ക്ക പട്ടികയിലെ രണ്ടുപേര്‍ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിലും 13 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 62 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും ആണുള്ളത്.
ഇതില്‍ ഹൈയസ്റ്റ്, ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട എല്ലാവരും ക്വാറന്റൈനിലാണ്. രോഗബാധിതന്റെ റൂട്ട് മാപ്പ് തയാറായിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. ഫീല്‍ഡ് തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാമനാട്ടുകര മുനിസിപ്പാലിറ്റിയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലായി ആര്‍.ആര്‍.ടി യോഗം ചേര്‍ന്നിരുന്നു.
പിപിഇ കിറ്റ്, ഗ്ലൗസ്, മാസ്‌ക് തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. മുന്‍കരുതലായി മരുന്നുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും കലക്ടര്‍ അറിയിച്ചു. സംശയനിവാരണത്തിനായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 0495 2373 901, 9072007767
Content Highlight: Kozhikode Nipah, Nipah patient's health status, Health Minister, Kozhikode District Collector
#Latest News #Nipah Virus #Kozhikode Nipah #Health Minister K Muraleedaran #Kozhikode District Collector

































