താമരശ്ശേരി ചുരത്തിൽ യുവാവിന് പെരുമ്പാമ്പിൻ്റെ കടിയേറ്റു; കടിയേറ്റത് റോഡിന്റെ നടുവിൽ കിടന്നപാമ്പിനെ മാറ്റാൻ ശ്രമിക്കുന്നതിനിടെ

 താമരശ്ശേരി ചുരത്തിൽ യുവാവിന് പെരുമ്പാമ്പിൻ്റെ കടിയേറ്റു; കടിയേറ്റത് റോഡിന്റെ നടുവിൽ കിടന്നപാമ്പിനെ മാറ്റാൻ ശ്രമിക്കുന്നതിനിടെ
Jun 8, 2026 05:54 AM | By VIPIN P V
#Latest News #Python Bitten #Thamarassery Pass

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് താമരശ്ശേരി ചുരത്തിൽ യുവാവിനെ പെരുമ്പാമ്പ് കടിച്ചു. കൽപ്പറ്റ സ്വദേശി ആസാദിനാണ് കടിയേറ്റത്. റോഡിന്റെ നടുവിൽ കിടന്ന പെരുമ്പാമ്പിനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. ചുരത്തിലെ ഒമ്പതാം വളവിലാണ് സംഭവം.

പെരുമ്പാമ്പ് റോഡിൽ കിടക്കുന്നത് കാരണം ഗതാഗത തടസ്സം ഉണ്ടായിരുന്നു. കൽപ്പറ്റയിൽ നിന്നും ഒടുങ്ങാക്കാടുള്ള ഹോട്ടലിലേക്ക് കാറിൽ ഭക്ഷണം കഴിക്കാൻ വരികയായിരുന്ന ആസാദ് കാറിൽ നിന്നും ഇറങ്ങി പാമ്പിനെ മാറ്റാൻ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.

പാമ്പിനെ മാറ്റുന്നതിനായി പാമ്പിൻ്റെ ദേഹത്ത് കൈ കൊണ്ട് പിടിച്ച സമയത്താണ് കടിയേറ്റത്. ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8 മണിയോടെ യായിരുന്നു സംഭവം. പാമ്പ് പിന്നീട് ഇഴഞ്ഞ് റോഡിൻ്റെ എതിർവശത്തേക്ക് നീങ്ങി.

Content Highlight: A Young Man Was Bitten By A Python At Thamarassery Pass

#Latest News #Python Bitten #Thamarassery Pass

Next TV

Related Stories
കണ്ണൂർ സ്വദേശിയുടെ നിർദ്ദേശപ്രകാരം കവർച്ചാ ആസൂത്രണം; കരിപ്പൂരിൽ സ്വർണം പൊട്ടിക്കൽ സംഘത്തിലെ 13 പേർ  പിടിയിൽ

Jun 8, 2026 10:10 AM

കണ്ണൂർ സ്വദേശിയുടെ നിർദ്ദേശപ്രകാരം കവർച്ചാ ആസൂത്രണം; കരിപ്പൂരിൽ സ്വർണം പൊട്ടിക്കൽ സംഘത്തിലെ 13 പേർ പിടിയിൽ

കരിപ്പൂർ വിമാനത്താവളം, സ്വർണം പൊട്ടിക്കൽ' സംഘത്തിലെ 13 പേരെ പൊലീസ് അറസ്റ്റ്...

Read More >>
 ഇപ്പം അങ്ങനെയായോ ....: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ഓർഡിനറി ബസിൽ മാത്രം

Jun 8, 2026 10:00 AM

ഇപ്പം അങ്ങനെയായോ ....: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ഓർഡിനറി ബസിൽ മാത്രം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ഓർഡിനറി ബസിൽ...

Read More >>
കൈ നഷ്ടപ്പെട്ട ഒമ്പതുകാരി വിനോദിനിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; ഉത്തരവുമായി ബാലാവകാശ കമ്മീഷന്‍

Jun 8, 2026 09:59 AM

കൈ നഷ്ടപ്പെട്ട ഒമ്പതുകാരി വിനോദിനിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; ഉത്തരവുമായി ബാലാവകാശ കമ്മീഷന്‍

കൈ നഷ്ടപ്പെട്ട ഒമ്പതുകാരി വിനോദിനിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; ഉത്തരവുമായി ബാലാവകാശ...

Read More >>
 'പകവീട്ടി കൊന്നു അല്ലേ'; വെടിവച്ചാംകോവിലിലെ 17-കാരന്റെ കൊലപാതകത്തിൽ 4 പ്രതികൾ പിടിയിൽ

Jun 8, 2026 09:47 AM

'പകവീട്ടി കൊന്നു അല്ലേ'; വെടിവച്ചാംകോവിലിലെ 17-കാരന്റെ കൊലപാതകത്തിൽ 4 പ്രതികൾ പിടിയിൽ

വെടിവച്ചാംകോവിലിലെ 17-കാരന്റെ കൊലപാതകത്തിൽ 4 പ്രതികൾ പിടിയിൽ...

Read More >>
സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; ഇടുക്കിയിൽ മകനെ സ്കൂളിൽ വിടാൻ പോയ അമ്മയെ കാട്ടാന ചവിട്ടിക്കൊന്നു

Jun 8, 2026 09:39 AM

സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; ഇടുക്കിയിൽ മകനെ സ്കൂളിൽ വിടാൻ പോയ അമ്മയെ കാട്ടാന ചവിട്ടിക്കൊന്നു

ഇടുക്കിയിൽ മകനെ സ്കൂളിൽ വിടാൻ പോയ അമ്മയെ കാട്ടാന ചവിട്ടിക്കൊന്നു...

Read More >>
Top Stories

News Roundup

GCC News