പുറത്തിറങ്ങണ്ട മക്കളെ! ഇടുക്കി ജില്ലയിൽ രാത്രിയാത്രയ്ക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ; 7 ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ്

പുറത്തിറങ്ങണ്ട മക്കളെ! ഇടുക്കി ജില്ലയിൽ രാത്രിയാത്രയ്ക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ; 7 ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ്
Jun 7, 2026 04:50 PM | By Krishnapriya S R
#Latest News #Idukki #Complete Ban #Rain Warning

ഇടുക്കി: (truevisionnews.com) സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ മലയോര മേഖലകളിൽ രാത്രിയാത്രയ്ക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി.

ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അതീവ ജാഗ്രത ഉറപ്പാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അടിയന്തിര നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പ്രകാരം വൈകീട്ട് 7 മണി മുതൽ പിറ്റേന്ന് രാവിലെ 6 മണി വരെ മലയോര റോഡുകളിലൂടെയുള്ള യാത്രകൾക്ക് കർശന വിലക്കുണ്ടാകും.

വരും ദിവസങ്ങളിൽ മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാലാണ് ഈ മുൻകരുതൽ. സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി കനത്ത മഴയും ഒപ്പം ശക്തമായ കാറ്റും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്.

ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ഉൾപ്പെടെ ഇന്ന് ഏഴ് ജില്ലകളിൽ തീവ്ര മഴയ്ക്കുള്ള ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര പാതകളിലെ രാത്രിയാത്രകൾ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നതിനാലാണ് ജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഭരണകൂടം രാത്രികാല നിരോധനം കടുപ്പിച്ചത്.

അടിയന്തിര സാഹചര്യങ്ങളിലൊഴികെ ജനങ്ങൾ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.

Content Highlight: District Collector imposes complete ban on night travel in Idukki district

#Latest News #Idukki #Complete Ban #Rain Warning

Next TV

Related Stories
ദുബായിൽ ആശുപത്രി പൂട്ടി; മലയാളി നഴ്സുമാരുടെ തൊഴിൽ നഷ്ടത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി മുഖ്യമന്ത്രി

Jun 7, 2026 03:59 PM

ദുബായിൽ ആശുപത്രി പൂട്ടി; മലയാളി നഴ്സുമാരുടെ തൊഴിൽ നഷ്ടത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി മുഖ്യമന്ത്രി

ദുബായിൽ ആശുപത്രി പൂട്ടി; മലയാളി നഴ്സുമാരുടെ തൊഴിൽ നഷ്ടത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി...

Read More >>
'പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴി, സിപിഐഎമ്മിന്റെ വിശ്വാസ്യത തകർന്നു'; ആഞ്ഞടിച്ച് ജി. സുധാകരൻ

Jun 7, 2026 03:23 PM

'പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴി, സിപിഐഎമ്മിന്റെ വിശ്വാസ്യത തകർന്നു'; ആഞ്ഞടിച്ച് ജി. സുധാകരൻ

'പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴി, സിപിഐഎമ്മിന്റെ വിശ്വാസ്യത തകർന്നു'; ആഞ്ഞടിച്ച് ജി....

Read More >>
Top Stories

News Roundup

GCC News