'വലുതാകുമ്പോൾ പൈസ തരാം, ഒരു വീട് വെച്ചു തരണം'; ഒടുവിൽ മുഖ്യമന്ത്രിയോട് സഹായം തേടി ആറുവയസ്സുകാരി

'വലുതാകുമ്പോൾ പൈസ തരാം, ഒരു വീട് വെച്ചു തരണം'; ഒടുവിൽ മുഖ്യമന്ത്രിയോട് സഹായം തേടി ആറുവയസ്സുകാരി
Jun 7, 2026 02:35 PM | By Krishnapriya S R
#Latest News #Thiruvanandapuram #Six-Year-Old Girl Seeks Help From Chief Minister

തിരുവനന്തപുരം: (truevisionnews.com) "മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചു തരണം, അതിൽ ഞങ്ങൾക്ക് സമാധാനമായി ഉറങ്ങാം; ഞാൻ വലുതാകുമ്പോൾ ആ പൈസ തിരികെ തരാം..." അന്തിയുറങ്ങാൻ സുരക്ഷിതമായൊരു ഇടത്തിനായി ആറുവയസ്സുകാരി റുവാനിയ മുഖ്യമന്ത്രിയോട് നടത്തിയ ഈ സങ്കട അപേക്ഷ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരമാകുന്നു.

വിഴിഞ്ഞം എൽ.പി സ്‌കൂളിലെ ഈ കൊച്ചുമിടുക്കി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ഭരണാധികാരികളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയാകർഷിക്കുന്നത്.

ചോർന്നൊലിക്കുന്ന പഴയൊരു ഒറ്റമുറി ഷീറ്റിൽ അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം കഴിയുന്ന ഈ കുരുന്ന്, ഭാവിയിൽ പഠിച്ചു മിടുക്കിയായി വീടിന്റെ പണം തിരികെ നൽകിക്കൊള്ളാമെന്ന നിഷ്കളങ്കമായ ഉറപ്പോടെയാണ് മുഖ്യമന്ത്രിക്ക് മുന്നിൽ അപേക്ഷയുമായി എത്തിയിരിക്കുന്നത്.

വിഴിഞ്ഞം സ്വദേശിയായ ഓട്ടോ ഡ്രൈവർ റീഗലിന്റെയും കുടുംബത്തിന്റെയും ജീവിതം അതീവ കഷ്ടപ്പാടിലാണ് മുന്നോട്ട് പോകുന്നത്. മുൻപ് കുട്ടിയുടെ അധ്യാപകർ കാരുണ്യത്തോടെ സഹായിച്ചു വാങ്ങി നൽകിയ രണ്ടര സെന്റ് സ്ഥലത്ത് താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഷീറ്റ് മേഞ്ഞ മുറിയിലാണ് ഇവരുടെ താമസം.

അടച്ചുറപ്പുള്ള വാതിലുകളോ ശരിയായ ശുചിമുറിയോ പോലുമില്ലാത്ത ഈ താവളത്തിൽ മഴ പെയ്താൽ ചോർന്നൊലിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിനൊപ്പം ഇഴജന്തുക്കളുടെയും പ്രാണികളുടെയും ശല്യം കൂടിയാകുമ്പോൾ ഓരോ രാത്രിയും കണ്ണടയ്ക്കാൻ പോലുമാകാതെ ഭയത്തോടെയാണ് തങ്ങൾ കഴിയുന്നതെന്ന് റുവാനിയയുടെ അമ്മ സങ്കടത്തോടെ പറയുന്നു.

പിതാവിന്റെ തുച്ഛമായ വരുമാനം കൊണ്ട് വീടുപണി എന്നത് ഈ കുടുംബത്തിന് ചിന്തിക്കാൻ പോലുമാകില്ല. സ്വന്തമായി ഒരു വീടിനായി പലതവണ സർക്കാർ ഓഫീസുകളിൽ അപേക്ഷകൾ നൽകിയെങ്കിലും നിരാശയായിരുന്നു ഫലം.

ഈ സാഹചര്യത്തിലാണ് ഒടുവിൽ അധികൃതരുടെ കണ്ണുതുറപ്പിക്കാൻ ഈ ആറുവയസ്സുകാരി നേരിട്ട് അപേക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത്.

Content Highlight: Six-year-old girl seeks help from CM for safe home

#Latest News #Thiruvanandapuram #Six-Year-Old Girl Seeks Help From Chief Minister

Next TV

Related Stories
ദുബായിൽ ആശുപത്രി പൂട്ടി; മലയാളി നഴ്സുമാരുടെ തൊഴിൽ നഷ്ടത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി മുഖ്യമന്ത്രി

Jun 7, 2026 03:59 PM

ദുബായിൽ ആശുപത്രി പൂട്ടി; മലയാളി നഴ്സുമാരുടെ തൊഴിൽ നഷ്ടത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി മുഖ്യമന്ത്രി

ദുബായിൽ ആശുപത്രി പൂട്ടി; മലയാളി നഴ്സുമാരുടെ തൊഴിൽ നഷ്ടത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി...

Read More >>
'പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴി, സിപിഐഎമ്മിന്റെ വിശ്വാസ്യത തകർന്നു'; ആഞ്ഞടിച്ച് ജി. സുധാകരൻ

Jun 7, 2026 03:23 PM

'പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴി, സിപിഐഎമ്മിന്റെ വിശ്വാസ്യത തകർന്നു'; ആഞ്ഞടിച്ച് ജി. സുധാകരൻ

'പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴി, സിപിഐഎമ്മിന്റെ വിശ്വാസ്യത തകർന്നു'; ആഞ്ഞടിച്ച് ജി....

Read More >>
Top Stories










News Roundup






GCC News